മുടി കൂടുതൽ സ്മൂത്ത് ആവാനും മുടിക്ക് കൂടുതൽ കറുപ്പ് നിറം നൽകാനും സഹായിക്കുന്ന ഒരു കിടിലൻ ഹോം റെമഡീസ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ നാട്ടിലെ ചില ആളുകൾ എങ്കിലും മുടി ചുരുണ്ടതിന്റെ പേരിൽ വിഷമിക്കുന്ന ആളുകളാണ്.. അതുകൊണ്ടുതന്നെ മുടി സ്ട്രേറ്റ് ചെയ്യാൻ ആയിട്ട് ഒരുപാട് പൈസകൾ കൊടുത്ത് അത്തരത്തിൽ ചെയ്യാറുണ്ട്.. എന്നാൽ ഒരു പൈസയുടെയും ചെലവില്ലാതെ തന്നെ നമുക്ക് ഇത്തരം ചുരുണ്ട മുടികൾ വീട്ടിലിരുന്നു കൊണ്ട് തന്നെ സ്ട്രേറ്റ് ചെയ്യാൻ കഴിഞ്ഞാലോ.. അത്തരത്തിലുള്ള ഒരു ഹോം റെമഡിയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്..

ഒരു ഹെയർ സ്മൂത്തനിങ് അതുപോലെ സ്ട്രേറ്റ് ചെയ്യുക എന്നതിന് നമ്മുടെ വീട്ടിൽ നിത്യം ഉപയോഗിക്കുന്ന തേങ്ങ എടുത്താൽ മതി.. തേങ്ങ ചിരവിയത് ഒരു പാത്രത്തിൽ എടുക്കുക.. നിങ്ങൾക്ക് തേങ്ങ പാൽ വേണമെങ്കിലും എടുക്കാം.. അതിലേക്ക് അല്പം റൈസ് കൂടി ചേർക്കുക.. രണ്ട് അല്ലെങ്കിൽ മൂന്ന് ടീസ്പൂൺ റൈസ് ചേർക്കാം.. ഈയൊരു റൈസ് വാട്ടർ എന്ന് പറയുന്നത് നമ്മുടെ മുടിക്കും അതുപോലെതന്നെ ഫെയ്സിനും വളരെ എഫക്റ്റീവ് ആയ ഒരു സംഗതിയാണ് അതുവെച്ച് നമ്മൾ ഫേഷ്യൽ ഒക്കെ ചെയ്യാറുണ്ട്.. അതിൻറെ കൂടെ ഒരു അല്പം വെള്ളം കൂടി ചേർക്കാം.. അത് നല്ലപോലെ മിക്സ് ചെയ്ത് പുരട്ടാൻ പാകത്തിന് ആക്കാൻ വേണ്ടിയാണ് അത്..

അതിനുശേഷം അലോവേര ജെൽ വേണം.. ഈ ഒരു അലോവേര നല്ല സ്മൂത്ത് തരുന്ന ഒരു സംഗതിയാണ്.. ഇത് നല്ല രീതിയിൽ മുടി സ്ട്രേറ്റ് ചെയ്യാൻ സഹായിക്കുന്നു.. ഇതിനോടൊപ്പം തന്നെ മുടിക്ക് നല്ല രീതിയിൽ കറുപ്പ് നിറം ഉണ്ടാകാൻ ആയിട്ട് മുടിക്ക് നല്ല ആരോഗ്യം ഉണ്ടാകാൻ ആയിട്ട് സഹായിക്കുന്ന രണ്ടുമൂന്ന് ഇൻഗ്രീഡിയൻസ് കൂടി നമുക്ക് പരിചയപ്പെടാം.. അത് എല്ലാവർക്കും വേണം എന്നില്ല മുടി ഓൾറെഡി കറുപ്പ് നിറം ആണെങ്കിൽ ഇത് ഉപയോഗിക്കേണ്ട..

അതിൽ ഏറ്റവും പ്രധാനം നീല അമരി എന്നു പറയുന്ന ഒരു പൗഡർ ആണ്.. അത് നമുക്ക് മാർക്കറ്റുകളിൽ അവൈലബിൾ ആണ്.. അതുപോലെതന്നെ ഹെന്ന പൗഡർ.. അതുപോലെ ത്രിഫല ചൂർണം ഇതെല്ലാം തന്നെ മുടിക്ക് കൂടുതൽ കറുപ്പ് നിറം നൽകാൻ സഹായിക്കുന്ന ഒന്നാണ്.. അതുപോലെ മുടിക്ക് നല്ല കറുപ്പ് നിറം നൽകാൻ സഹായിക്കുന്ന മറ്റൊന്നാണ് കോഫി എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *