ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പ്രായഭേദമന്യേ ഒരുപാട് ആളുകളിൽ അതായത് കുട്ടികൾ മുതൽ പ്രായമായ ആളുകളിൽ വരെ ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയ ഒരു മാരകമായ രോഗങ്ങൾ വരുന്നുണ്ട്.. എന്തുകൊണ്ടായിരിക്കും ആളുകളിൽ ഇത്രത്തോളം ഈ രോഗം വർദ്ധിക്കുന്നത്.. ഏകദേശം 40% കൂടുതൽ ആളുകൾക്ക് ഈ ഒരു രോഗസാധ്യത വളരെയധികം വർദ്ധിച്ചു വരുന്നത് കാണുന്നുണ്ട്..
അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് എന്തുകൊണ്ടാണ് ഇത്രത്തോളം ആളുകളിൽ സ്ട്രോക്ക് അതല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരുന്നത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. അതുപോലെ ഈ ഒരു രോഗം വരാതിരിക്കാൻ നമുക്ക് എങ്ങനെ പ്രതിരോധിക്കാം എന്നുള്ള കാര്യത്തെക്കുറിച്ച് മനസ്സിലാക്കം.. ഈ ഒരു പ്രശ്നങ്ങൾ പൊതുവേ വരാനുള്ള ഒരു കാരണം എന്നു പറയുന്നത് നമ്മുടെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന ബ്ലോക്കുകളാണ്..
അതായത് നമ്മുടെ രക്തക്കുഴലുകളിലെ വ്യാപ്തം കുറഞ്ഞു വരുന്നതിലൂടെ നമുക്ക് അതിൽ വരുന്ന ബ്ലോക്ക് കാരണം നമ്മുടെ ശരീരത്തിന് ആവശ്യമായ അല്ലെങ്കിൽ നമ്മുടെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ എത്താതെ വരുന്നു.. അതുപോലെതന്നെ കൊറോണറി ആർട്ട് ഡിസീസ് എന്നു പറയും അതായത് നമ്മുടെ ഹൃദയത്തിൻറെ ചുറ്റുമുള്ള വേസൽസിന് അകത്തേക്ക് ഹൃദയം ഫംഗ്ഷൻ ചെയ്യാൻ വേണ്ടിയിട്ടുള്ള ഓക്സിജൻ കിട്ടാതെ ഇരിക്കുന്ന ഒരു അവസ്ഥ.. അതായത് ഹൃദയത്തിന് ആവശ്യമായ ഭാഗങ്ങളിൽ എവിടെയെങ്കിലും ബ്ലോക്ക് ഉണ്ടാകുമ്പോൾ ആണ് നമുക്ക് ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്..
അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ പ്രധാനമായും ഒരു ആറ് കാരണങ്ങളാണ് ഉള്ളത്.. അതിൽ ആദ്യത്തെ കാരണമെന്ന് പറയുന്നത് നമുക്ക് എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റൽസ് ഡെപ്പോസിഷൻ നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകും.. ഒരു ഡെപ്പോസിഷൻ കാരണം പലപ്പോഴും കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവും.. അതുപോലെതന്നെ മറ്റൊരു കാരണമാണ് നമ്മുടെ ശരീരത്തിൽ അമിതമായി കൂടിവരുന്ന കൊളസ്ട്രോൾ അളവ് എന്ന് പറയുന്നത്.. അതായത് എൽഡിഎൽ കൊളസ്ട്രോൾ ലെവൽ കൂടുന്നത്.. ഈ ഒരു സമയത്ത് നമുക്ക് ആവശ്യമായി വേണ്ട നല്ല കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു..
അപ്പോൾ ഇത്തരത്തിൽ ചീത്തയായ കൊളസ്ട്രോള് നമ്മുടെ രക്തക്കുഴലുകളിൽ കെട്ടിക്കിടന്ന് നമുക്ക് ബ്ലോക്ക് ഉണ്ടാവുന്നു.. അതുപോലെതന്നെ അമിതമായി രക്തസമ്മർദ്ദം ഉള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതായത് രക്തസമ്മർദ്ദവും അതുപോലെ ഈ ഒരു കൊളസ്ട്രോൾ ഇവ രണ്ടും ഉള്ള ആളുകളിൽ ഒരു ഹാർട്ടറ്റാക്ക് സാധ്യത എന്ന് പറയുന്നത് വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…