നമ്മുടെ വീട്ടിൽ കൂടുതൽ ഭംഗിക്ക് വേണ്ടി പലതരത്തിലുള്ള ചെടികളും മരങ്ങളും എല്ലാം നട്ടുപിടിപ്പിക്കാറുണ്ട്… പ്രധാനമായിട്ടും കൂടുതൽ ആളുകൾക്കിഷ്ടം നല്ല അതിമനോഹരമായി പുഷ്പങ്ങൾ തരുന്ന ചെടികളാണ്.. അതുപോലെ വാസ്തുപരമായിട്ട് വീടിൻറെ പ്രധാന ദിശകളിൽ വയ്ക്കേണ്ട ചെടികൾ.. ഔഷധ ഗുണമുള്ള ചെടികൾ ഇതെല്ലാം ആണ് നമ്മൾ പ്രധാനമായും നട്ടുവളർത്തുന്നത്.. നമ്മൾ ഇത്തരത്തിൽ ചെടികളെല്ലാം വീട്ടിൽ നട്ടുവളർത്തിയതിനു ശേഷം അവയെല്ലാം വളരെ മനോഹരമായി നിൽക്കുന്ന സമയത്ത് നമ്മുടെ വീട്ടിലെ അത്തരം ചെടികൾ കണ്ട് ഒരുപാട് ആളുകളെ അതിൻറെ തൈകൾ വീട്ടിൽ നിന്ന് വാങ്ങിക്കൊണ്ടു പോകാറുണ്ട്.. ഒട്ടുമിക്ക ചെടികളും ഇത്തരത്തിൽ മറ്റുള്ളവർക്ക് നൽകുന്നത് കൊണ്ട് തെറ്റായില്ല..
പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചില ചെടികൾ നമ്മുടെ വീട്ടിൽ നിൽക്കുന്ന സമയത്ത് ഒരു കാരണവശാലും അത്തരം ചെടികൾ ദാനമായി നൽകാൻ പാടില്ല എന്നുള്ളതാണ്.. ഇത്തരത്തിൽ ഇവിടെ പറയാൻ പോകുന്ന ഒരു നാലഞ്ചു ചെടികൾ നിങ്ങളുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് അത് ദാനമായി നൽകി കഴിഞ്ഞാൽ വീട്ടിലെ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും പടിയിറങ്ങി പോകും എന്നുള്ളതാണ് വിശ്വാസം.. ചില ചെടികൾ അങ്ങനെയാണ് നമ്മുടെ വീട്ടിൽ നിന്ന് നൽകി കഴിഞ്ഞാൽ നമുക്ക് തന്നെ അത് ദോഷമായി ഭവിക്കാറുണ്ട്..
അപ്പോൾ അത്തരം ചെടികൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കിവിടെ പരിശോധിക്കാം.. ഇതിൽ ആദ്യത്തെ ചെടി എന്നും പറയുന്നത് നെല്ലിയാണ്.. നമ്മുടെ വീട്ടിൽ നെല്ലിമരം ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ദൈവസാന്നിധ്യം അല്ലെങ്കിൽ അനുഗ്രഹം കൂടുതലായി ഉണ്ട് എന്നുള്ളതാണ്.. നെല്ലി എല്ലാ വീട്ടിലും വളരുന്ന ഒന്നുമല്ല.. അതുപോലെ എല്ലാ മണ്ണിലും അതിനു തഴച്ചു വളരാൻ സാധ്യത ഉണ്ടാവില്ല.. നെല്ലിമരം നിൽക്കുന്ന വീട് എന്ന് പറഞ്ഞാൽ അത്രത്തോളം ഐശ്വര്യം ഉള്ള വീടാണ്.. മഹാവിഷ്ണു ഭഗവാന്റെ കണ്ണീരിൽ നിന്നും ഉത്ഭവിച്ചതാണ് നെല്ലി എന്ന് പറയുന്നത്..
അതായത് വിഷ്ണുലോകം ഒട്ടാകെ പ്രളയത്തിൽ മുങ്ങിയ ഒരു സമയത്ത് അത് കണ്ട് വളരെയധികം ദുഃഖിതനായ മഹാവിഷ്ണു ഭഗവാൻ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീഴുകയും ആ കണ്ണുനീരിൽ നിന്ന് ഉത്ഭവിച്ചതാണ് നെല്ലി എന്നും പറയപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….