ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ചില സ്ത്രീകളെ പരിശോധനയ്ക്ക് വരുമ്പോൾ പറയാനുള്ള ഒരു കാര്യമാണ് ഡോക്ടറെ മൂത്രം ഒഴിക്കുമ്പോൾ തുള്ളിത്തുള്ളികളായി രക്തം പോകുന്നു എന്നുള്ളത്.. പലപ്പോഴും അത് ഒരു ഇൻഫെക്ഷൻ സ്റ്റേജ് ആണ് അല്ലെങ്കിൽ മൂത്രത്തിൽ പഴുപ്പിന്റെ സിവിയർ സ്റ്റേജ് ആണ് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ പിന്നീട് ആ പേഷ്യന്റ് തിരിച്ചുവരുമ്പോൾ പറയാറുണ്ടാവും ഡോക്ടർ പറഞ്ഞപോലെ ഞാൻ നല്ലപോലെ വെള്ളം കുടിച്ചു എന്നിട്ടും എനിക്ക് അത്തരം ഒരു ബുദ്ധിമുട്ടുണ്ട്.. പിന്നെ അതുപോലെ തന്നെ ബന്ധപ്പെടുമ്പോൾ അതിയായ വേദനയും ഉണ്ട് എന്നുള്ളത്.. അപ്പോൾ ഇതൊന്നും സാധാരണ ലക്ഷണമായി കാണാൻ കഴിയില്ല..
അതായത് ബന്ധപ്പെടുന്ന സമയത്ത് അതിയായ വേദന ഉണ്ടാവുക അതുപോലെ മൂത്രമൊഴിക്കുന്ന സമയത്ത് രക്തം പോകുക എന്നുള്ളത് ഒക്കെ ആദ്യത്തെ പരിശോധനയ്ക്കും ട്രീറ്റ്മെന്റുകൾക്കും ശേഷം യാതൊരു മാറ്റവും സംഭവിക്കുന്നില്ല എങ്കിൽ തീർച്ചയായിട്ടും നമ്മൾ ഇൻറർണൽ ആയിട്ട് അതായത് നമ്മുടെ യൂട്രസിനകത്ത് എന്തെങ്കിലും പ്രശ്നമുണ്ട് എന്നുള്ളത് മനസ്സിലാക്കണം.. അപ്പോൾ അത്തരം കേസുകളിൽ അതായത് ഒരു മെൻസസ് സിവിയാർ വേദനയാണ് എങ്കിൽ അതായത് നമുക്ക് ഒരുവർക്കും ചെയ്യാൻ കഴിയാത്ത രീതിയിൽ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയുന്നില്ലെങ്കിൽ മാത്രമല്ല വേദനകൾ കൊണ്ട് പേഷ്യന്റ് ബെന്റായി നിൽക്കുന്ന അവസ്ഥ കാണാറുണ്ട്..
അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ ലക്ഷണങ്ങളും കാണുമ്പോൾ നമ്മുടെ മനസ്സിലാക്കേണ്ടത് എൻഡോമെട്രിയോസിസ് എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ ആളുകളിലും ഇത്തരം ലക്ഷണങ്ങൾ പറഞ്ഞു വരുമ്പോൾ ഈ ഒരു രോഗം തന്നെയാണ് ഡയഗ്നോസ് ചെയ്യാറുള്ളത്.. അപ്പോൾ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് അല്ലെങ്കിൽ ചർച്ച ചെയ്യാൻ പോകുന്നത് എൻഡോമെട്രിയോസിസ് എന്നാൽ എന്താണ് അതുപോലെ തന്നെ അത് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്..
അതുപോലെ ഈ ഒരു രോഗം വരാതിരിക്കാനായി എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാൻ കഴിയും അതുപോലെ ഈ രോഗം വന്നു കഴിഞ്ഞാൽ എന്തെല്ലാം ട്രീറ്റ്മെൻറ്കളാണ് നിലവിലുള്ളത്.. ഈയൊരു അസുഖം വരുമ്പോൾ ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാം നമുക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. അപ്പോൾ എന്താണ് ഈ എൻഡോമെട്രിയോസിസ് എന്നാൽ നമ്മുടെ യൂട്രസിനകത്ത് മാസം മാസം ഒരു സൈക്കിളിന് വേണ്ടി യൂട്രസ് പ്രിപ്പയർ ചെയ്യുന്നുണ്ട്..
അതായത് എല്ലാ മാസവും ഒരു അഞ്ചുദിവസം സ്ത്രീകളിൽ ബ്ലീഡിങ് ഉണ്ടായിക്കൊണ്ടിരിക്കും.. ആ ബ്ലീഡിങ് എവിടെന്നാണ് വരുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ഗർഭപാത്രത്തിനുള്ളിൽ അകത്തുള്ള ലൈനിങ് ആണ് ഇങ്ങനെ ബ്ലീഡിങ് ആയി വരുന്നത്.. ആ ഒരു ലൈനിങ്ങിന്റെ പേരാണ് എൻഡോമെട്രിയം എന്നുപറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….