ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ അതികഠിനമായ വേനൽ കാലത്ത് പൊതുവായി നമ്മളെ അലട്ടാൻ സാധ്യതയുള്ള ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കിഡ്നി സ്റ്റോൺ എന്നുപറയുന്നത്.. ഇന്ന് ഒരുപക്ഷേ കേരളത്തിൻറെ അവസ്ഥ നോക്കുകയാണെങ്കിൽ ഒരു ലക്ഷം ആളുകളെ എടുത്താൽ അതിൽ 2000 ആളുകൾക്ക് എങ്കിലും പൊതുവേ സാധാരണയായി ഇത് കണ്ടു വരാറുണ്ട്.. ഈ വർഷം പ്രത്യേകിച്ച് ചൂട് വർദ്ധിച്ചു വരികയാണ് അതുപോലെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾ ഇപ്പോൾ നോമ്പ് കഴിഞ്ഞ് അതായത് വെള്ളം പോലും ഉപേക്ഷിച്ചുകൊണ്ടുള്ള വ്രതങ്ങൾ കഴിഞ്ഞ് നിൽക്കുന്ന ഒരു അവസ്ഥയാണ്.. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന കിഡ്നി സ്റ്റോൺ വരുന്നത്..
അതുപോലെ എന്തെല്ലാം കാര്യങ്ങൾ ചെയ്താൽ അല്ലെങ്കിൽ ശ്രദ്ധിച്ചാൽ ഈ രോഗത്തെ നമുക്ക് മറികടക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഒരു കിഡ്നി സ്റ്റോൺ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി നമ്മൾ പറയാറുള്ളത് വെള്ളം കുടിക്കുന്നത് കുറയുക എന്നുള്ളത് തന്നെയാണ്.. പലപ്പോഴും നമ്മൾ വെള്ളം കുടിക്കാറുണ്ടെങ്കിൽ പോലും കിഡ്നി സ്റ്റോൺ ഉണ്ടായിട്ട് ഉള്ളതും കാണുന്നുണ്ട്..
ഈ രോഗം തുടർച്ചയായി വരുന്ന ആളുകളും ഉണ്ട്.. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഇന്ന് ഈ അസുഖം കണ്ടുവരുന്നു.. അതിൽ സ്ത്രീ പുരുഷ വ്യത്യാസം പോലും കാണുന്നില്ല.. അതായത് വൈറ്റ് കോളർ ജോലിയുള്ള ആളുകൾ അതായത് എ സി ഇരുന്ന വർക്ക് ചെയ്യുന്ന ആളുകളിൽ ഇത് കൂടുതലായി കണ്ടുവരുന്നു.. കാരണം എസിയിൽ ഇരുന്നു വർക്ക് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതൽ നിർജലീകരണത്തിനുള്ള സാധ്യത അതായത് ഡീഹൈഡ്രേഷൻ സാധ്യതകൾ വർദ്ധിക്കുന്നു എന്നുള്ളത് തന്നെ ആണ് ഇതിനുള്ള കാരണങ്ങൾ.. എന്തുകൊണ്ടാണ് കിഡ്നി സ്റ്റോൺ വരുന്നത്..
അതായത് മൂത്രത്തിലെ ജലാംശം കുറയുക എന്നുള്ളത് തന്നെയാണ്.. ജലാംശം കുറയുന്ന സമയത്ത് ഇതിനകത്തുള്ള ചില വസ്തുക്കൾ വർദ്ധിക്കുകയും അത് പിന്നീട് ക്രിസ്റ്റൽ രൂപത്തിലേക്ക് അതായത് കല്ലുകൾ പോലെ മാറപ്പെടുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…