ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഫാറ്റി ലിവർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഫാറ്റി ലിവർ എന്നു പറയുമ്പോൾ പൊതുവേ നിങ്ങളോട് പറയേണ്ട ആവശ്യമില്ല കാരണം എല്ലാവരും ഇന്ന് ഒരുപാട് കേൾക്കുന്ന ഒരു രോഗാവസ്ഥയാണ് അത്.. അതുമാത്രമല്ല ഇന്ന് ഒരുപാട് ആളുകളിൽ ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ ബാധിക്കുന്ന ഒരു പ്രശ്നം കൂടിയാണ് ഈ ഫാറ്റി ലിവർ എന്നുപറയുന്നത്.. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഈ ഒരു ഫാറ്റി ലിവർ എന്ന അസുഖത്തെ കുറിച്ചാണ് മാത്രമല്ല ഇന്ന് ഏറ്റവും കൂടുതൽ വീഡിയോകൾ ഇറങ്ങുന്നതും ഇതുമായി ബന്ധപ്പെട്ടാണ്..
വീണ്ടും ഈ വീഡിയോയിലൂടെ ഫാറ്റി ലിവർ എന്ന വിഷയം തന്നെ ചർച്ച ചെയ്യാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ ഈ ഒരു രോഗത്തിന് അത്രത്തോളം പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെയാണ്.. പലപ്പോഴും ആളുകൾ വിചാരിച്ചിരിക്കുന്ന ഒരു കാര്യം ഫാറ്റി ലിവറിന് ചികിത്സകൾ ആവശ്യമില്ല എന്നുള്ളതാണ്.. ആളുകൾ മാത്രമല്ല ഡോക്ടർമാർ പോലും ഇത്തരത്തിലാണ് കരുതിയിരുന്നത്.. പൊതുവേ രോഗികളിൽ പല ആളുകൾക്കും ഇത്തരത്തിൽ ഫാറ്റി ലിവർ ഉണ്ടെങ്കിൽ പോലും അവർ ഇതിനായി ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ്..
അതുപോലെ പല ഡോക്ടർമാരും ഫാറ്റിലിവർ എന്ന ഒരു അവസ്ഥയുണ്ട് എന്ന് പറയുമ്പോൾ അവർ പറയുന്ന ഒരു കാര്യം ഇതിനായിട്ട് നിങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട നിങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചാൽ മതി എന്നുള്ളതാണ്.. അതുപോലെതന്നെ കൂടുതൽ വ്യായാമങ്ങൾ ചെയ്യുക.. തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞു കാറ്റിൽ ലിവർ ഉള്ള ആളുകളെ പറഞ്ഞു വിടുകയാണ് പൊതുവേ ഡോക്ടർ ചെയ്തു വന്നിരുന്നത്.. ഫാറ്റി ലിവർ എന്ന അസുഖത്തിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ല എന്നുള്ളത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..
അപ്പോൾ ഈ ഒരു രോഗം എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അതായത് നമ്മുടെ മറ്റുള്ള എന്തെങ്കിലും രോഗങ്ങളുടെ കാരണം കൊണ്ട് പരിശോധനയ്ക്ക് പോകുമ്പോൾ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും ഇത്തരത്തിൽ ഒരു അസുഖമുണ്ട് എന്നുള്ളത് നമ്മൾ പോലും അറിയുന്നത്.. ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ യാതൊരു കുഴപ്പവും കാണില്ല പക്ഷേ ഗ്രേഡ് വൺ ഫാറ്റി ലിവർ ഉണ്ട് എന്ന് പറയാറുണ്ട് പക്ഷേ പലരും അത് കാര്യമാക്കി എടുക്കാറില്ല.. ഇതുതന്നെയാണ് മിക്ക രോഗികളുടെയും ഡോക്ടർമാരുടെയും ധാരണ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….