ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുപോലെ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താനുമുള്ള ഒരു അഞ്ച് ടിപ്സുകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇന്ന് സെപ്റ്റംബർ 25 വേൾഡ് ലെങ്സ് ഡേ.. നമ്മുടെ അന്തരീക്ഷത്തിലുള്ള നല്ല കാര്യമാണെങ്കിലും ചീത്ത കാര്യം ആണെങ്കിലും അതിനോട് നേരിട്ട് സംവർഗ്ഗമുള്ള ഒരു അവയവമാണ് നമ്മുടെ ശ്വാസകോശം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമ്മുടെ ശ്വാസകോശത്തിന് എൻവിറോൺമെന്റൽ ഓർഗൺ എന്നാണ് പറയുന്നത്..
ഹൃദയത്തിൽ നിന്ന് വരുന്ന അശുദ്ധ രക്തത്തിലെ കാർബൺഡയോക്സൈഡിന് പുറത്താക്കുകയും ഓക്സിജനെയും ചേർത്ത് ബാക്കിയുള്ള അവയവങ്ങളിലേക്ക് തിരിച്ച് എത്തിക്കാൻ വേണ്ടി ഹൃദയത്തിൽ ഏൽപ്പിക്കുകയാണ് നമ്മുടെ ശ്വാസകോശം ചെയ്യുന്നത്.. അപ്പോൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്ന അഞ്ച് ടിപ്സുകളെ കുറിച്ച് പരിചയപ്പെടാം.
ആദ്യമായിട്ട് നിങ്ങൾ പുകവലി ശീലമുള്ള ആളുകളാണ് എങ്കിൽ ആ ഒരു ശീലം ആദ്യം തന്നെ നിർത്തുക.. നിങ്ങൾ പുകവലി ശീലം നിർത്തിയാൽ മാത്രം പോരാ നിങ്ങളുടെ സുഹൃത്തുക്കൾ അതുപോലെ ചുറ്റിലുമുള്ള ആളുകളെല്ലാം പുകവലിക്കുന്നുണ്ട് എങ്കിൽ അത്തരം ആളുകൾ പുകവലിക്കുന്ന സമയത്ത് അതിനടുത്തേക്ക് നിങ്ങൾ പോകാതെ ഇരിക്കുക അതാണ് നമ്മൾ ആദ്യമായി ചെയ്യേണ്ടത്.. നിങ്ങൾ പുകവലി നിർത്തുകയാണെങ്കിൽ 12 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ശരീരത്തിലെ പുകവലി കാരണം കയറിയാൽ നിക്കോട്ടിൻ ലെവൽ ഇല്ലാതെയാവും..
അതുകഴിഞ്ഞ് പുകവലി ശീലം നിർത്തിയ ശേഷം 24 മണിക്കൂർ കഴിഞ്ഞാൽ നിങ്ങളുടെ രക്തത്തിൽ കയറിയ കാർബൺ മോണോക്സൈഡ് ഇത് നല്ല വിഷാംശമുള്ള ഒരു വസ്തുവാണ്.. ഇതിൻറെ ലെവലും ശരീരത്തിൽ കുറഞ്ഞ ഇല്ലാതാവുന്നതാണ്.. നിങ്ങൾ പുകവലി നിർത്തിയതിനുശേഷം ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ പുകവലി ശീലം കാരണം കൂടിയ ബിപി അതെല്ലാം നോർമൽ ലെവലിലേക്ക് വരും.. അതുമാത്രമല്ല വെറും രണ്ടുമാസത്തിനുള്ളിൽ പുകവലി കാരണം നിങ്ങൾക്ക് ഉണ്ടായ കഫക്കെട്ട് അത് കുറഞ്ഞ ഇല്ലാതാവുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….