ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വളരെയധികം ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു രോഗത്തെക്കുറിച്ചാണ്.. അതാണ് സോറിയാസിസ്.. സോറിയാസിസ് എന്നുപറയുന്ന രോഗം ശാരീരികമായി നമ്മുടെ ത്വക്ക് ഭാഗങ്ങളിൽ വന്ന ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുകയും അത് മനസ്സിനെ ബാധിക്കുന്ന ഒരു സ്ട്രെസ്സിലേക്ക് നയിക്കുകയും തിരിച്ച് ആ ഒരു സ്ട്രസ്സ് ഈ ഒരു രോഗത്തെ തന്നെ കൂട്ടുന്ന ഒരു രോഗമാണ് സോറിയാസിസ് എന്ന് പറയുന്നത്.. ഈ രോഗത്തിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്താണ് എന്നുള്ളത് ഇന്നും ആധുനിക വൈദ്യശാസ്ത്രത്തിന് ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്..
സോറിയാസിസ് എന്ന് പറയുന്ന രോഗത്തിൽ ശരീരത്തിലെ കോശങ്ങൾ പ്രത്യേകിച്ച് ത്വക്കിലെ കോശങ്ങൾ അമിതമായി വളരുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സംഭവിക്കുന്നത്.. അത് മൂലമാണ് നമ്മുടെ ത്വക്ക് ൽ ചില പ്രത്യേകതരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നത്.. ശരീരത്തിന്റെ തന്നെ പ്രതിരോധശേഷി ശരീരത്തിന്റെ കോശങ്ങളെ അപകടകാരികളാണ് എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് നശിപ്പിക്കുന്ന ഓട്ടോ ഇമ്മ്യൂൺ എന്നുപറയുന്ന കാറ്റഗറിയിലാണ് ഈയൊരു സോറിയാസിസ് എന്ന് പറയുന്ന രോഗത്തെ കണക്കാക്കുന്നത്.. ഈയൊരു പ്രത്യേക സാഹചര്യം ഉള്ളതുകൊണ്ടുതന്നെ ഈയൊരു രോഗത്തെ പൂർണമായും സുഖപ്പെടുത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്..
എങ്കിലും കൃത്യമായ ചികിത്സകളിലൂടെയും നമ്മുടെ ജീവിത രീതികളിലൂടെയും ഈ രോഗത്തെ അതിന്റെ ലക്ഷണങ്ങളെ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ്.. അതുമൂലം രോഗിയുടെ ജീവിതം നിലവാരം വളരെയധികം ഇംപ്രൂവ് ചെയ്യിക്കാനും കഴിയുന്നതാണ്.. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ രോഗത്തിന്റെ കാരണം എന്താണ് എന്നുള്ളത് ഇന്നും വ്യക്തമായ ഒരു കാര്യമല്ല..
എങ്കിലും ചില പ്രത്യേകമായ സാഹചര്യങ്ങളിൽ ഈ രോഗത്തെ ഉണ്ടാക്കുവാനും ഈ രോഗമുള്ളവരിൽ ലക്ഷണങ്ങൾ കൂടുതലായി പ്രകടിപ്പിക്കാനും കാരണമായി മാറുന്നു.. അതിൽ ഒന്ന് രണ്ട് ഘടകങ്ങൾ എന്നു പറയുന്നത് വളരെ തണുപ്പും കാറ്റും ഉള്ള ഒരു കാലാവസ്ഥ.. അതിൻറെ കൂടെ നമ്മൾ പറയുന്ന വിരുദ്ധമായ ആഹാരങ്ങൾ സ്ഥിരമായി ഉപയോഗിക്കുക.. അതുകൂടാതെ ശരീരത്തിന് മറ്റു ഭാഗങ്ങളെ ബാധിക്കുന്ന ചില ഇൻഫെക്ഷൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….