എന്താടി നിനക്ക് ഇത്ര ദേഷ്യം.. പെൺപിള്ളേർക്ക് ഇത്രയും ദേഷ്യം പാടില്ല.. അതെന്താ പെൺപിള്ളേർ ദേഷ്യപ്പെട്ടാൽ.. അത് നിനക്ക് വഴിയേ മനസ്സിലാവും.. കെട്ടിക്കൊണ്ടു പോകുന്നവന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടുമ്പോൾ അത് നീ പഠിക്കും.. കെട്ടിച്ചു വിട്ടിട്ടില്ല അതിനു മുൻപേ തന്നെ നീ പെണ്ണിനെ പ്രാകുവാണോ സുധേ എന്ന് അയൽ വീട്ടിലെ ജാനമ്മ ഏടത്തി വിളിച്ചു ചോദിച്ചു.. പെണ്ണ് എന്നും പെണ്ണ് തന്നെയാണ് ചേച്ചി.. അടുക്കളയിൽ വച്ച് വിളമ്പി കെട്ടിയോനും മക്കൾക്കും കൊടുത്ത അവൻറെ തന്തയുടെയും തള്ളയുടെയും കാര്യങ്ങളെല്ലാം നോക്കി അടങ്ങി ഒതുങ്ങി കഴിഞ്ഞു കൊള്ളണം..
എന്ന് ആരാണ് പറഞ്ഞത് ഈ ചിന്തയാണ് ആദ്യം മാറേണ്ടത്.. അതെല്ലാം കേട്ടിട്ട് അർച്ചനയ്ക്ക് ദേഷ്യം വന്നു തുടങ്ങി.. ദേ അമ്മേ എനിക്ക് ഇതൊന്നും കേട്ട് നിൽക്കാൻ ഒന്നും സമയമില്ല.. ചോറ് പൊതിഞ്ഞു എങ്കിൽ ഇങ്ങോട്ട് എടുക്ക് അല്ലെങ്കിൽ എനിക്ക് വേണ്ട ഞാൻ ഉച്ചയ്ക്ക് കഴിക്കുന്നില്ല.. അയ്യോടി അങ്ങനെ ഇപ്പോൾ എന്റെ മകൾ പട്ടിണി കിടക്കണ്ട.. അതും ഞാൻ ജീവനോടെ ഇരിക്കുമ്പോൾ.. സുധ വേഗം അടുക്കളയിലേക്ക് പോയി ചോറ് പൊതി കൊണ്ടുവന്നു അർച്ചനയുടെ കയ്യിൽ കൊടുത്തു.. ദൈവമേ സമയം വൈകി.. ഇന്ന് ആ സത്യം സാർ എന്നെ പൊരിക്കും.. അർച്ചന തിടുക്കത്തിൽ വേഗം സ്കൂട്ടിയിലേക്ക് കയറി ഓടിക്കാൻ തുടങ്ങി.. സത്യൻ സാറിൻറെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്ട്രക്ടർ ആണ് അർച്ചന.. കമ്പ്യൂട്ടർ മാത്രമല്ല ഫാഷൻ ഡിസൈനിങ് അതുപോലെ ഓർണമെൻസ് മേക്കിങ് അങ്ങനെ എല്ലാം വഴങ്ങും അവൾക്ക്..
ഡിഗ്രി ചെയ്തിട്ടും നിൽക്കുമ്പോഴാണ് ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യാൻ വേണ്ടി അദ്ദേഹത്തിൻറെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്.. പിന്നെ അവൾ അവിടെത്തന്നെ ജോലിയും ചെയ്യാൻ തുടങ്ങി.. ഒരു ചെറിയ വരുമാനം.. അമ്മയും മകളും മാത്രമുള്ള ആ ഒരു കുഞ്ഞു കുടുംബത്തിന് കഴിയാൻ അത് തന്നെ വലിയ ധാരാളമായിരുന്നു.. എന്നാലും അവളുടെ അമ്മയ്ക്ക് വലിയ വേവലാതിയാണ് അവളെ ഓർത്തിട്ട്.. അവളെ വേഗം നല്ലൊരു ചെറുപ്പക്കാരന്റെ കയ്യിൽ പിടിച്ച് ഏൽപ്പിക്കണം..
എന്നിട്ട് വേണം തനിക്ക് സമാധാനത്തോടുകൂടി കണ്ണുകൾ അടയ്ക്കാൻ.. അർച്ചനയുടെ കുഞ്ഞു പ്രായത്തിൽ മരിച്ചു പോയതാണ് അവളുടെ അച്ഛൻ മോഹനൻ.. തയ്യൽ ജോലികൾ ചെയ്തും പശുവിനെ വളർത്തിയും എല്ലാം മോളെ ഇത്രയും വളർത്തി.. അത്യാവശ്യം അവൾക്ക് വേണ്ട പൊന്ന് എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്.. ആലോചനകൾ എല്ലാം വരുന്നുണ്ട്.. വരുന്നവരൊക്കെ ചോദിക്കുന്നത് തങ്ങൾക്ക് കൊടുക്കാൻ ഗതിയില്ല മാത്രമല്ല സഹായിക്കാൻ ആരുമില്ല..
ബന്ധുക്കളെല്ലാം ഉണ്ട് എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.. ഒരു ഗവൺമെൻറ് ജോലിക്കാരനെ കെട്ടിയാൽ തൻറെ മകളുടെ ഭാവി സുരക്ഷിതമായി.. അങ്ങനെ ഇപ്പോൾ ഒരെണ്ണം വന്നിട്ടുണ്ട്.. പക്ഷേ ചോദിക്കുന്നത് വളരെ കൂടുതലാണ്.. പെൺകുട്ടിയെ അവർക്ക് വലിയ ഇഷ്ടമായി.. പിന്നീട് വീട്ടിൽ പോയിട്ട് അറിയിക്കാം എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.. ഈ വീടും സ്ഥലവും വിറ്റിട്ട് ആണെങ്കിലും ഈ കല്യാണം നടത്തണം.. സ്ത്രീധനം ചോദിക്കുന്ന ഒരുവനെ തനിക്ക് വേണ്ട എന്ന നിലപാടിലാണ് അർച്ചന.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…