ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഒട്ടുമിക്ക അസുഖങ്ങളുടെയും മൂല കാരണം അല്ലെങ്കിൽ ഒറിജിൻ എന്ന് അറിയപ്പെടുന്ന മലബന്ധം എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. കുറച്ചുകാലം മുൻപ് വരെ എല്ലാവരും പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ട് അതായത് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ടാണ് അല്ലെങ്കിൽ വെള്ളം തീരെ കുടിക്കുന്നില്ല.. അതുപോലെ എക്സസൈസ് തീരെ ചെയ്യുന്നില്ല അതെല്ലാം കൊണ്ടാണ് മലബന്ധം നമുക്ക് ഉണ്ടാവുന്നത് എന്നുള്ള ഒരു കൺസെപ്റ്റ് കുറച്ചുകാലം മുമ്പ് വരെ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു..
ഒരു വിധത്തിൽ അത് കറക്റ്റ് ആണ്.. അതായത് നമ്മുടെ നാര് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചില്ലെങ്കിൽ അതുപോലെതന്നെ എക്സസൈസ് ചെയ്തില്ലെങ്കിൽ മലബന്ധം വരുമെന്നുള്ളത് കോമൺ ആയ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഒരു പ്രോബ്ലം തന്നെയാണ്.. ഇന്ന് കൂടുതൽ ആളുകളും ഹെൽത്ത് ശ്രദ്ധിക്കുന്നവരാണ് അതുകൊണ്ടുതന്നെ നാര് ഭക്ഷണങ്ങൾ കഴിക്കുന്നില്ല അല്ലെങ്കിൽ എക്സസൈസ് ചെയ്യുന്നില്ല എന്നൊന്നും നമുക്ക് പറയാൻ കഴിയില്ല.
ഇതെല്ലാം ചെയ്തിട്ടും പല ആളുകളിലും മലബന്ധം എന്ന പ്രശ്നം കൂടുതലായും കണ്ടുവരുന്നുണ്ട്.. അതിന്റെ ഒരു കാരണം ഇപ്പോൾ റീസെന്റ് ആയിട്ട് ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചത് എന്ന് പറയുന്നത് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ അതായത് നമ്മുടെ വൻകുടലിൽ ആണെങ്കിലും അതുപോലെ ചെറുകുടലിൽ ആണെങ്കിലും വളരുന്ന ഒരു ഗ്രൂപ്പ് ഓഫ് ബാക്ടീരിയ അമിതമായി വളർന്ന കഴിഞ്ഞാൽ അല്ലെങ്കിൽ അത് വളരുന്നതിന്റെ ഒരു സൈഡ് എഫക്ട് ആയിട്ടാണ് ഈ ഒരു മലബന്ധം എന്ന പ്രശ്നം ഉണ്ടാകുന്നത്..
അപ്പോൾ ഈ ഒരു ബാക്ടീരിയ നമ്മുടെ കുടലിൽ അമിതമായി വളർന്ന കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ നാര് എല്ലാം ഈ ബാക്ടീരിയ നശിപ്പിച്ചു കളയും.. അതിന്റെ ഒരു പാർശ്വഫലമായി ഒരുപാട് ഗ്യാസ് പ്രോബ്ലംസ് നമുക്ക് ഉണ്ടാവും.. അതുകൊണ്ടുതന്നെ കുടലിന് വേസ്റ്റ് പുറന്തള്ളാൻ കഴിയാതെ വരും.. അതുകൊണ്ട് ആ മലം എല്ലാം നമ്മുടെ വൻകൂടൽ ഭാഗത്ത് കെട്ടിക്കിടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….