ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരാളുടെ ലൈഫ് ടൈമിൽ നടുവേദന വരാനുള്ള ചാൻസ് എന്നുപറയുന്നത് 80 ശതമാനം ആണ്.. ഒരു അവസരത്തിൽ അല്ലെങ്കിൽ ഒരു അവസരത്തിൽ ഇല്ലെങ്കിൽ മറ്റൊരു അവസരത്തിൽ എല്ലാവർക്കും നടുവേദന വരാറുണ്ട്.. നമ്മുടെ നടുവിൽ അല്ലെങ്കിൽ നട്ടെല്ലിൽ ലംബാർ സ്പിന് അഞ്ചു കശേരുക്കൾ ഉണ്ട്.. ഈ കശേരുക്കൾക്കിടയിലെ ഒരു സോഫ്റ്റ് ആയി അതുപോലെ ആകൃതി ഉണ്ടാക്കാനും പ്രവർത്തിക്കാനും എല്ലാം ഉള്ളതാണ് ഈ ഡിസ്ക് എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിലുള്ള സ്കിൻ അതുപോലെ രക്തക്കുഴലുകൾ പേശി എല്ലുകൾ മറ്റ് ആന്തരിക അവയവങ്ങൾ ഇവയെല്ലാം പെയിൻ സെൻസിറ്റീവ് ആണ്.. അപ്പോൾ ഇവയിൽ നിന്ന് ഏത് എങ്കിലും ഒന്നിൽ നിന്ന് വരുന്ന വേദനയാവാം..
എല്ലാ കാരണങ്ങളും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ആവണമെന്ന് ഇല്ല.. അപ്പോൾ സാധാരണ പെട്ടെന്ന് ഒരു ബാക്ക് പെയിൻ വന്നു.. അതിന് പ്രത്യേകിച്ച് നമ്മൾ ചെറിയൊരു വേദനയ്ക്ക് ഡോക്ടറെ പോയി കാണണമെന്നോ ട്രീറ്റ്മെൻറ് എടുക്കണം ഒന്നുമില്ല.. അതിനായി നമ്മൾ വീടുകളിൽ ചെയ്യാവുന്ന സാധാരണ ഒറ്റമൂലികൾ ചെയ്താൽ മതിയാവും.. പക്ഷേ അതിനുശേഷം മാറുന്നില്ലെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം കാരണം തുടർച്ചയായി വേദനകൾ ഉണ്ടെങ്കിൽ അതുപോലെ ആ വേദനകൾ കാലുകളിലേക്ക് വ്യാപിക്കുക അതുപോലെ മലമൂത്ര വിസർജനത്തിന് പ്രശ്നങ്ങൾ ഉണ്ടാവുക..
നടക്കാൻ പ്രശ്നങ്ങൾ ഉണ്ടാവുക അതുപോലെ വശങ്ങളിലേക്ക് ചരിഞ്ഞു കിടക്കാൻ ബുദ്ധിമുട്ടുണ്ടാവുക.. അങ്ങനെ ഇത്തരത്തിലുള്ള കൂടുതൽ അപകടകരമായ ലക്ഷണങ്ങളും കാരണങ്ങളും ഉണ്ടെങ്കിൽ ഏറ്റവും നല്ലത് എന്ന് പറയുന്നത് നിങ്ങൾ സ്വയം ചികിത്സിക്കാതെ അതായത് പല ഒറ്റമൂലികളും പൊടിക്കൈകളും ഒന്നും വീട്ടിലിരുന്നുകൊണ്ട് പരീക്ഷിക്കാതെ അടുത്തുള്ള ഒരു ഡോക്ടറെ പോയി കണ്ട് അതിനുള്ള കൂടുതൽ പരിശോധനകൾക്ക് ചെയ്ത് എന്താണ് രോഗകാരണമെന്ന് മനസ്സിലാക്കുക..
അതിനുശേഷം ചികിത്സിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം എന്നു പറയുന്നത്.. കൂടുതൽ നടുവേദനങ്ങളും ഉണ്ടാകുന്നത് നമ്മൾ വീണതുകൊണ്ട് അല്ലെങ്കിൽ അവിടെ സ്പൈനും ഉണ്ടാകുന്ന തകരാറുകൾ അല്ലെങ്കിലും മറ്റെന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടോവാം.. അതുപോലെ ചിലർക്ക് ജന്മനാൽ തന്നെ നട്ടെല്ലിൽ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….