ഒരു വീട് ആകണം എന്നുണ്ടെങ്കിൽ നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മൂന്ന് കാര്യങ്ങൾ വളരെയധികം നിർബന്ധമാണ്.. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഒരു പൂജാമുറിയാണ്.. രണ്ടാമത്തേത് എന്ന് പറയുന്നത് ഒരു തുളസി തറയാണ്.. മൂന്നാമത്തെത് എന്നു പറയുന്നത് ദിവസവും കത്തിക്കുന്ന ഒരു നിലവിളക്ക്.. ഈ മൂന്ന് കാര്യങ്ങൾ ഒരു വീട്ടിൽ ഉണ്ടെങ്കിൽ മാത്രമേ ആ വീട് സമ്പൂർണ്ണമാവുകയുള്ളൂ.. നമ്മുടെ പൂജാമുറിയിലേക്ക് വരുമ്പോൾ നമുക്ക് ഇഷ്ടമുള്ള ദേവി ദേവന്മാരുടെ ചിത്രങ്ങൾ അല്ലെങ്കിൽ വിഗ്രഹങ്ങൾ അതുപോലെ ഭഗവത്ഗീത മഹാഭാരതം ദേവി മാഹാത്മങ്ങൾ ലളിതാസഹസ്രനാമം അതുപോലെ നാരായണീയം പോലുള്ള ഗ്രന്ഥങ്ങൾ ഇതൊക്കെയാണ് നമ്മൾ സാധാരണയായി പൂജാമുറിയിൽ സൂക്ഷിക്കാറുള്ളത്..
അപ്പോൾ ഇത്തരം ചിത്രങ്ങൾ അല്ലെങ്കിൽ വിഗ്രഹങ്ങളൊക്കെ വീട്ടിൽ വയ്ക്കുന്നത് ശരിയായിട്ടാണോ അതല്ലെങ്കിൽ ശരിയായ ചിത്രങ്ങൾ ആണോ പൂജാമുറിയിൽ വയ്ക്കുന്നത് എന്ന് ചോദിച്ചാൽ പല വീടുകളും സന്ദർശിച്ചപ്പോൾ വാസ്തുപരമായ പലതരം കാര്യങ്ങളും ചർച്ച ചെയ്യാൻ പോകുന്ന സമയത്ത് ഒക്കെ എപ്പോഴും കാണുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ ഒരിക്കലും വെച്ച് ആരാധിക്കുവാൻ പാടില്ലാത്ത ചില ദേവി ദേവന്മാരുടെ അതായത് ചില പ്രത്യേക ഭാവങ്ങളിൽ ഉള്ള അല്ലെങ്കിൽ അതുപോലെ വീട്ടിനുള്ളിൽ ഒരിക്കലും ആരാധിക്കാൻ പാടില്ലാത്ത ചില ദേവി ദേവന്മാരുടെ ചിത്രങ്ങൾ വെച്ച് ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരുണ്ട്..ഇത് നമുക്ക് ഒരിക്കലും ഗുണമല്ല ചെയ്യുന്നത് ഗുണത്തേക്കാൾ ഉപരി ഇരട്ടി ദോഷമാണ് നമ്മുടെ ജീവിതത്തിലേക്ക് ഇതുവഴി കടന്നുവരുന്നത്..
ഈയൊരു കാര്യം എല്ലാവരും വളരെയധികം മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ആരും നിസാരമായി തള്ളിക്കളയരുത്.. ഇതിൽ ആദ്യത്തെ ചിത്രം അല്ലെങ്കിൽ വിഗ്രഹം എന്നു പറയുന്നത് പലരും തെറ്റായി ചെയ്യുന്ന നടരാജ വിഗ്രഹമാണ്.. ഭഗവാൻറെ താണ്ഡവ രൂപത്തിലുള്ള സർവ്വവും നശിപ്പിക്കുന്ന സംഹാര രൂപത്തിൽ ഒക്കെയുള്ള ഇത്തരത്തിലുള്ള ചിത്രങ്ങൾ താണ്ഡവമാടുന്ന വിഗ്രഹവും ചിത്രങ്ങളും എല്ലാം പൂജാമുറിയിൽ വെച്ച് പൂജിക്കാറുണ്ട്.. ഇത് ഒരിക്കലും ചെയ്യാൻ പാടില്ല എന്നുള്ളതാണ്.. അത് സൃഷ്ടിയുടെ ഒരു രൂപമല്ല സകലതും നശിപ്പിക്കുന്ന ഭഗവാൻ ഉഗ്രരൂപത്തിലുള്ള ചിത്രമാണ് അല്ലെങ്കിൽ വിഗ്രഹമാണ് നടരാജ വിഗ്രഹം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….