അമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ.. രാത്രി അത്താഴം കഴിക്കുന്നതിനിടയിൽ നീരജ യുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.. ഇഷ്ടമോ എന്ത്.. ഞാൻ ഒരു മറു ചോദ്യം ചോദിച്ചു.. ഒന്നും മനസ്സിലാകാത്ത പോലെ.. എൻറെ മാനസി ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്.. കള്ളച്ചിരിയോടുകൂടി അവൾ അമ്മയോട് ചോദിച്ചു.. എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്.. നിനക്കെന്താ ഇങ്ങനെ ഒരു സംശയം.. ഒട്ടും വിലയില്ലാത്ത ഒരു ചോദ്യം കേട്ട ഭാവത്തിൽ ഞാൻ മറുപടി പറഞ്ഞു.. അല്ല എൻറെ അമ്മ കുട്ടി കാണാൻ ഇപ്പോൾ തന്നെ വളരെ സുന്ദരി ആണല്ലോ.. ഈ 42 വയസ്സിൽ ഇത്രയും സുന്ദരി ആണെങ്കിൽ അമ്മയുടെ ചെറുപ്രായത്തിൽ ഒക്കെ എന്തായിരിക്കും.. ഒന്ന് പോടീ കളിയാക്കാതെ..
ഇനി ഒരു മാസമേ ഉള്ളൂ നിൻറെ കല്യാണത്തിന്. ഒരുക്കങ്ങൾ എല്ലാം ഇനിയും ബാക്കി ഒരുപാട് ഉണ്ട്.. തന്നെ എങ്ങനെയാണ് ഇതൊക്കെ ചെയ്തു തീർക്കുക എന്നുള്ള ടെൻഷനിൽ ഓരോന്ന് ഓർത്തുകൊണ്ട് ഇരിക്കുമ്പോഴാണ് അവളുടെ ഓരോ സംശയങ്ങൾ.. ഞാൻ അവളോട് സീരിയസ് ആയി പറഞ്ഞു.. ആ തനിയെ എന്നുള്ള ടെൻഷൻ ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ ആലോചിക്കുന്നത്.. എവിടെയും തൊടാതെ നീരജ പറഞ്ഞു.. ഞാൻ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല.. അല്ലെങ്കിലും പെണ്ണിനെ ഇപ്പോഴും കുട്ടികളി കൂടുതലാണ്.. അവൾ പറയുന്നതിനെല്ലാം അർത്ഥം ചികയാൻ പോയാൽ നമുക്ക് വട്ടാവും.. ഒരു അമ്മ അല്ലെങ്കിൽ മകൾ എന്നതിനേക്കാൾ ഉപരി ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്.. എന്നാലും ഇന്നത്തെ അവളുടെ ചോദ്യത്തിന് എനിക്ക് ഒരു വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല.. അവളുടെ ചോദ്യത്തിനുള്ള ഒരു ഉത്തരം എന്നോ എൻറെ മനസ്സിൽ മണ്ണിട്ട് മൂടിയ ഒന്നാണ്..
അച്ഛൻറെ സുഹൃത്തിൻറെ മകൻ.. ഞാൻ പോലും അറിയാതെ എൻറെ മനസ്സിൽ കയറി പറ്റിയ വ്യക്തി.. ജാതി വേറെയാണ് എന്നുള്ള കാരണം കൊണ്ട് വീട്ടിൽ എതിർത്തപ്പോൾ വാശിപിടിച്ച് നിന്നിരുന്ന ദിനങ്ങൾ.. ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും ഒരുമിച്ചാണ് എന്ന് ഒരു ആവർത്തി പറഞ്ഞിട്ടും അച്ഛന്റെയും അമ്മയുടെയും ആത്മഹത്യാ ഭീഷണിക്ക് മുൻപിൽ എനിക്ക് തോറ്റു കൊടുക്കേണ്ടി വന്നു.. അല്ലെങ്കിലും അന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യമേ കാണുള്ളൂ.. ഇപ്പോൾ ഞാൻ ഇത് എൻറെ മകനോടാണ് പറഞ്ഞത് എങ്കിൽ അവൾ ആത്മഹത്യ ചെയ്യാനുള്ള വഴികൾ കൂടി എനിക്ക് പറഞ്ഞു തന്നേനെ.. അതാണ് ഇപ്പോഴത്തെ കാലം എന്ന് ഞാൻ ചിരിയോട് കൂടി ഓർത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….