ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. എന്താണ് പ്രമേഹരോഗം.. എന്തൊക്കെയാണ് അതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.. എന്തൊക്കെയാണ് പ്രമേഹ രോഗത്തിൻറെ ചികിത്സാ മാർഗ്ഗങ്ങൾ.. ഈയൊരു അസുഖത്തിനും മരുന്നുകൾ അല്ലാതെയുള്ള ട്രീറ്റ്മെന്റുകൾ അവൈലബിൾ ആണോ.. അതുപോലെ ഭക്ഷണരീതിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അല്ലെങ്കിൽ ക്രമീകരിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ വളരെ വിശദമായി സംസാരിക്കാൻ പോകുന്നത്.. ശരീരത്തിലെ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കുറവാകുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത്..
ഇൻസുലിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് എന്നുള്ള ഗ്രന്ഥിയാണ് ഉല്പാദിപ്പിക്കുന്നത്.. 90% ആളുകളിലും ശരീരത്തിലെ ക്രമേണയുള്ള ഇൻസുലിൻ അളവ് കുറയുന്നത് കൊണ്ടാണ് പ്രമേഹം എന്ന രോഗം വരുന്നത്.. അതുകൂടാതെ 10% ആളുകളിൽ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് പ്രകാരം പാൻക്രിയാസ് എന്ന ഗ്രന്ഥി കേടാകുന്നതാണ് പ്രമേഹം എന്ന അസുഖം ഉണ്ടാക്കുന്നത്.. ആദ്യം പറഞ്ഞ ആളുകൾ ടൈപ്പ് ടു ഡയബറ്റിസിലും.. അതുപോലെ രണ്ടാമത്തെ ആളുകൾ ടൈപ്പ് വൺ ഡയബറ്റിസിലും പെടുന്നു.. എന്തൊക്കെയാണ് പ്രമേഹ രോഗ ലക്ഷണങ്ങൾ.. പലപ്പോഴും സർജറിയോ മറ്റോ ചെയ്യാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് വരുമ്പോഴാണ് രോഗികൾക്ക് പ്രമേഹരോഗം ഉള്ളതായിട്ട് കാണാൻ സാധിക്കുന്നത്..
അതായത് ഒട്ടുമിക്ക രോഗികൾക്കും പ്രത്യേകിച്ച് യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല.. ലാബിൽ ചെന്ന് ഇത്തരത്തിൽ ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോഴാണ് ഒട്ടനവധി ആളുകൾക്കും പ്രമേഹരോഗം കണ്ടെത്തപ്പെടാൻ സാധ്യതയുള്ളത്.. എന്നാൽ പല രോഗികളും ലക്ഷണങ്ങൾ വന്നതിനുശേഷം ടെസ്റ്റ് ചെയ്യുന്നവരുണ്ട്.. എന്തൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്.. അമിതമായി ഉണ്ടാകുന്ന വിശപ്പ് അതുപോലെതന്നെ അമിതമായ ദാഹം.. അതുപോലെ രാത്രിയിലുള്ള അമിതമായ മൂത്രമൊഴിക്കൽ അതുപോലെ കണ്ണു മങ്ങുന്നത് തുടങ്ങിയവയെല്ലാം പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….