ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുഞ്ഞു കുട്ടികളിൽ മുതൽ മുതിർന്നവർ വരെ അലട്ടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് ഈ കഫക്കെട്ട് എന്ന് പറയുന്നത്.. തൊണ്ടയിൽ എപ്പോഴും എന്തെങ്കിലുമൊക്കെ കുടുങ്ങിയ ഒരു അവസ്ഥ.. രാവിലെ എഴുന്നേൽക്കുമ്പോൾ വെളുത്ത നിറത്തിലുള്ള കഫം വരിക.. സംസാരിക്കുന്നതിനിടയ്ക്ക് ശബ്ദം മുറിയുന്നത് പോലെ.. ഇത്തരം ഒരു അവസ്ഥയുടെ കാരണങ്ങൾ എന്തൊക്കെയാണ്.. ഇവ നമുക്ക് വീട്ടിൽ നിന്നുകൊണ്ട് തന്നെ പരിഹരിക്കാൻ കഴിയുന്ന മാർഗങ്ങൾ എന്തൊക്കെയാണ്.. അതേപോലെതന്നെ ഈ കഫക്കെട്ടിന്റെ അപകട ലക്ഷണങ്ങൾ എന്ന് പറയുന്നത് എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. ആദ്യമായി ഈ തൊണ്ടയിലെ കഫം അവിടെ കെട്ടി നിൽക്കാൻ കാരണമാകുന്ന അവസ്ഥ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം..
ഒന്നാമതായിട്ട് നമ്മുടെ ശ്വാസ നാളത്തിൽ നിന്ന് പുറത്തേക്ക് വരുന്ന അതിൽ എന്തെങ്കിലും ഇൻഫെക്ഷൻ ആയിട്ട് ലെൻങ്സിൽ ഇൻഫെക്ഷൻ ആയിട്ട് അത് പുറത്തേക്ക് വന്ന് തൊണ്ടയുടെ പുറകുവശം നിൽക്കുന്ന ഒരു അവസ്ഥ.. അതേപോലെതന്നെ രണ്ടാമത് ആയിട്ട് സൈനസൈറ്റിസ് എന്ന് പറയും.. നമ്മുടെ ഈ മൂക്കിനും അതുപോലെ കണ്ണുകൾക്ക് ചുറ്റും മുഖത്തുള്ള വായു അറകളാണ് ഈ സൈനസ് എന്നുപറയുന്നത്.. ഈ സൈനസിന്റെ ലൈനിങ്ങുകളിൽ എന്തെങ്കിലും ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ അത് കൂടുതൽ ഡിസ്ചാർജ് പുറന്തള്ളുകയും അങ്ങനെ അത് തൊണ്ടയിൽ വന്ന അടയുകയും ചെയ്യുന്ന ഒരു അവസ്ഥ.. സൈനസൈറ്റിസ് കൊണ്ട് നമുക്ക് തൊണ്ടയിൽ കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ വരാറുണ്ട്..
അടുത്തത് പറയുകയാണെങ്കിൽ ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ അനുഭവിക്കുന്ന പുളിച്ചുതികട്ടൽ എന്നുള്ള അവസ്ഥ.. നമ്മുടെ ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ അടങ്ങിയ ആ ഒരു ആസിഡ് ജൂസ് നമ്മുടെ തൊണ്ടയിൽ വരുന്ന ഒരു അവസ്ഥ.. ഇതു കാരണം തൊണ്ടയിൽ എപ്പോഴും കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ തോന്നാറുണ്ട്.. പിന്നെ പറയുകയാണെങ്കിൽ അടുത്ത കാരണമായി വരുന്നത് അതായത് നമ്മുടെ മൂക്കിൻറെ പുറംഭാഗത്ത് എപ്പോഴും ഒരു നനവ് ഉള്ളതുപോലെ ഡിസ്ചാർജ് എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….