സാനിറ്ററി പാഡുകളെക്കാൾ ഏറ്റവും ഉപയോഗപ്രദം മെൻസ്ട്രൽ കപ്പുകൾ തന്നെ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഉപയോഗിക്കുന്ന മെൻസ്ട്രൽ കപ്പിന്റെ പ്രധാന ഉപയോഗങ്ങളെ കുറിച്ചാണ്.. അപ്പോൾ നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും എങ്ങനെയാണ് മെൻസ്ട്രൽ കപ്പ് സ്ത്രീകളുടെ മെൻസസ് സമയത്ത് ഉപയോഗിക്കുന്നത് എന്ന്.. ഇതിനെക്കുറിച്ച് ഒരുപാട് ആകാംക്ഷകൾ ഉണ്ട് സ്ത്രീകൾക്ക് കാരണം ഇത് എങ്ങനെയാണ് ഉപയോഗിക്കുക അല്ലെങ്കിൽ എങ്ങനെയാണ് ഇത് വയ്ക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എല്ലാം.. ഈ മെൻസ്ട്രൽ കപ്പ് നമുക്ക് ഹോസ്പിറ്റലിൽ വാങ്ങിക്കാൻ ലഭിക്കും അതല്ലെങ്കിൽ ഓൺലൈൻ ഷോപ്പുകളില് വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. നോർമൽ ആയിട്ട് ഈ മെൻസ്ട്രൽ കപ്പുകളും മൂന്ന് സൈസുകളിലാണ് ഉള്ളത് അതായത് നോർമൽ ഉണ്ട് മീഡിയം ഉണ്ട് അതുപോലെ ലാർജ് സൈസ് ഉണ്ട്..

അതിനുമുകളിൽ ഒരു റിങ്ങ് പോലെ സാധനം ഉണ്ട് അത് അവിടെ സൂക്ഷിച്ചു നോക്കുകയാണെങ്കിൽ ചെറിയ ചെറിയ സുഷിരങ്ങൾ കാണാൻ സാധിക്കും.. ഈയൊരു സുഷിരങ്ങൾ തന്നെയാണ് അതിൻറെ വാക്യങ് എഫക്ട് മെയിന്റൈൻ ചെയ്യുന്നത്.. ചില കപ്പുകളിൽ സ്റ്റെംസ് ഉണ്ടാവും അതായത് ഒരു പിടി പോലുള്ള സംഭവം ഉണ്ടാവും.. അത് ഉള്ളതുകൊണ്ട് തന്നെ ചില ആളുകൾക്ക് വയ്ക്കാനും അല്ലെങ്കിൽ ഊരാനും ഒക്കെ വളരെ ഈസിയായി തോന്നാറുണ്ട്.. എന്നിരുന്നാലും മൂന്ന് വ്യത്യസ്ത രീതികളിൽ എന്തുകൊണ്ടാണ് ഇത് വരുന്നത്.. ആദ്യമായി 18 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ആണ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയുന്നത്..

അതായത് 18 മുതൽ 25 വയസ്സു വരെയുള്ള കുട്ടികൾക്ക് കല്യാണം കഴിയാത്ത കുട്ടികൾക്ക് അല്ലെങ്കിൽ ലൈം ഗികബന്ധത്തിൽ ഏർപ്പെടാത്ത കുട്ടികൾക്കാണ് ഈ ഒരു സ്മാൾ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയുന്നത്.. ഇനി മീഡിയം മെൻസ്ട്രൽ കപ്പ് ഉപയോഗിക്കേണ്ടത് 25 വയസ്സിനും മുകളിലുള്ള കല്യാണം കഴിഞ്ഞ സ്ത്രീകൾക്കാണ്.. അതുപോലെ നോർമൽ ഡെലിവറി ആകാത്ത സ്ത്രീകൾക്ക് ഉപയോഗിക്കാം.. ഇനി ലാർജ് കപ്പ് ഉപയോഗിക്കുന്നത് 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ്.. അതുപോലെ ഒന്നും അല്ലെങ്കിൽ അതിൽ കൂടുതലോ പ്രസവം കഴിഞ്ഞിട്ടുള്ള സ്ത്രീകൾക്ക്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മെൻസസ് സമയത്ത് മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ അല്ലെങ്കിൽ വൈറ്റ് ഡിസ്ചാർജ് ഉണ്ട് എന്നൊന്നും പറഞ്ഞു ഉപയോഗിക്കരുത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *