ദീർഘകാലങ്ങൾ ഇൻഹേലർ ഉപയോഗിക്കുന്നതുവഴി പിന്നീട് നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് പേർക്ക് പേടിയുള്ള ഒന്നാണ് ഇൻഹേലർ എന്ന് പറയുന്നത്.. എന്താണ് ഈ ഇൻഹേലർ എന്ന് പറയുന്നത്.. ഇൻഹേലർ ഉപയോഗിക്കുന്നതുകൊണ്ട് ഗുണങ്ങൾ ഉണ്ടാകും അതുപോലെ എന്തൊക്കെ ദോഷങ്ങൾ ഉണ്ടാവാം.. ഇൻഹേലർ ദീർഘകാലത്തിലേക്ക് ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ആദ്യമായി നമുക്ക് എന്താണ് ഇൻഹേലർ എന്ന് നോക്കാം.. ഇൻഹേലർ എന്നു പറയുന്നത് രണ്ടുമൂന്നു തരത്തിലുണ്ട് പക്ഷേ പ്രധാനമായും നമ്മുടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉള്ള ഒരു മരുന്നാണ്.. അത് വളരെ സൂക്ഷ്മമായ അളവിൽ നേരിട്ട് നമ്മുടെ ശ്വാസകോശത്തിൽ എത്താൻ വേണ്ടി സഹായിക്കുന്ന ഒരു ഡിവൈസ് ആണ് ഈ ഇൻഹേലർ എന്ന് പറയുന്നത്..

അതുകൊണ്ട് ഉള്ള പ്രധാനപ്പെട്ട പ്രയോജനങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ നമുക്ക് ഒരു മരുന്ന് വായിൽ കൂടി കഴിച്ചിട്ട് നമ്മുടെ ലെൻങ്സിലേക്ക് ഈ മരുന്ന് എത്തണമെങ്കിൽ വായിൽ കൂടി കഴിക്കുകയാണെങ്കിൽ അത് നമ്മുടെ രക്തത്തിൽ എത്തി അതിന്റെ ഒരു അംശം മാത്രമാണ് നമ്മുടെ ലങ്സിൽ എത്തുന്നത്.. ആ എത്തുന്ന അംശം കൊണ്ട് എഫക്ട് അതുപോലെ ലഭിക്കണമെന്നില്ല.. അതുപോലെ വായിലൂടെ കഴിക്കുമ്പോൾ ആ മരുന്നിന്റെ അളവും കൂടുതലായിരിക്കും.. പക്ഷേ ഇൻഹേലർ നമ്മൾ ഉപയോഗിക്കുമ്പോൾ അത് നേരിട്ട് എത്താനുള്ള ഒരു വഴിയുണ്ട് അതാണ് നമ്മുടെ ശ്വാസകോശം എന്നു പറയുന്നത്..

അപ്പോൾ ഈ ഒരു മരുന്ന് ഉപയോഗിക്കുമ്പോൾ അതിൻറെ ചെറിയൊരു അംശം പോലും അത് പെട്ടെന്ന് തന്നെ നമ്മുടെ ശ്വാസകോശത്തിൽ എത്തുകയും ചെയ്യും.. അപ്പോൾ നമ്മൾ കഴിക്കുന്ന മരുന്നുകളുടെ മൈക്രോ ഗ്രാമുകളിലുള്ള ഡോസുകളാണ് ഇതിനകത്ത് ഉള്ളത് അതുകൊണ്ടുതന്നെ അത് ഡയറക്റ്റ് ആയിട്ട് നമ്മൾ നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തിക്കുന്നു.. അതുകൊണ്ട് ഡോസ് കുറയ്ക്കാം എന്നുള്ള അഡ്വാൻറ്റേജ് ഉണ്ട്.. അതുപോലെതന്നെ പെട്ടെന്ന് തന്നെ നമുക്ക് റിസൾട്ട് ലഭിക്കും.. നേരിട്ട് എവിടെയാണ് പ്രശ്നമുള്ളത് അവിടേക്ക് മരുന്നുകൾ എത്തുകയും അതുമൂലം പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *