ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ചെറുപ്പക്കാരിൽ വളരെയധികം കണ്ടുവരുന്ന ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ചാണ്.. ഇന്ന് ഓപിയിലെ ഒട്ടുമിക്ക രോഗികളെയും എടുക്കുമ്പോൾ അതിൽ കൂടുതൽ പേരും 50 വയസ്സിന് താഴെ ഹൃദയാഘാതം സംഭവിച്ചവരാണ്.. ഇന്ന് പഴയ കാലഘട്ടത്തിൽ നിന്നും വളരെയധികം വ്യത്യസ്തമായാണ് കാരണം പണ്ടുള്ള കാലങ്ങളിൽ 60 അല്ലെങ്കിൽ 70 വയസ്സുള്ളവരിലാണ് ഹാർട്ടറ്റാക്ക് കണ്ടുവരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല 40 വയസ്സിന് താഴെയുള്ള ആളുകളിൽ പോലും ഹാർട്ടറ്റാക്കുകൾ ധാരാളമായി കണ്ടുവരുന്നു.. എങ്ങനെ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്..
ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണമായി നമ്മൾ നോക്കുമ്പോൾ ചെറുപ്പക്കാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പ്രമേഹ രോഗം മൂലമാണ്.. ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഈ ഒരു ഡയബറ്റീസ് കണ്ടുവരാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്.. അതുപോലെ ഇന്നത്തെ ഭക്ഷണരീതികളിലുള്ള മാറ്റവും ഒരു പ്രധാന കാരണമായി പറയുന്നു.. അതായത് ഒന്നാമതായിട്ട് നമ്മൾ ഫാസ്റ്റ് ഫുഡ് എന്നൊരു മേഖലയിലേക്ക് കടന്നു.. രണ്ടാമത്തേത് നമ്മൾ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്ക് തുടങ്ങിയവയെല്ലാം നമ്മുടെ ഡയറ്റിന് എഫക്ട് ചെയ്യുന്നുണ്ട്.. ഈയൊരു അഫക്ഷൻ കൊണ്ട് തന്നെയാണ് നമുക്ക് ഷുഗർ പോലുള്ള രോഗങ്ങൾ നേരത്തെ തന്നെ വരുന്നത്..
അപ്പോൾ പണ്ടുള്ള ആളുകളെ അപേക്ഷിച്ച് ഇന്നത്തെ ആളുകൾക്ക് പത്തുകൊല്ലം അല്ലെങ്കിൽ 20 വർഷം മുമ്പ് തന്നെ ഇത്തരം ഒരു രോഗം വരുന്നു എന്നുള്ളതാണ്..അതുപോലെയുള്ള ഒരു പ്രധാന കാരണമാണ് ഫാമിലി ഹിസ്റ്ററി എന്നു പറയുന്നത് ഇത് നമുക്ക് മാറ്റാൻ കഴിയുന്നതല്ല.. നമ്മുടെ കുടുംബത്തിലെ ചിലപ്പോൾ മാതാപിതാക്കൾക്ക് ആയിരിക്കാം അല്ലെങ്കിൽ അനിയൻ അല്ലെങ്കിൽ ചേച്ചി പോലുള്ളവർക്കായിരിക്കാം.. പുരുഷന്മാരിൽ 55 വയസ്സിന് താഴെയോ അതുപോലെ സ്ത്രീകളിൽ 65 വയസ്സിന് താഴെയോ ആർക്കെങ്കിലും ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു ആകസ്മികമായി മരണം സംഭവിച്ചിട്ടുണ്ട് എങ്കിൽ നമ്മൾ ഫാമിലി റിസ്ക് ഫാക്ടർ ഉള്ള ഒരു വ്യക്തി തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….