ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേര് പരിശോധനയ്ക്കായി വരുമ്പോൾ മടിച്ച് കൊണ്ട് മുന്നിലിരിക്കുന്നത് കാണാറുണ്ട്.. നമ്മൾ എന്താണ് എന്ന് പ്രശ്നം ചോദിക്കുമ്പോഴും അവർ എല്ലാവരെയും നോക്കിയിട്ട് ഒരു ശൈ രീതിയിൽ മാത്രമേ പറയാറുള്ളൂ.. ഇതിനെ പലരും കരുതുന്നത് എന്തോ ഒരു അപരാധം ചെയ്തതുകൊണ്ട് വരുന്ന രോഗമാണ് എന്നുള്ള രീതിയിലാണ് പലരും മൂലക്കുരു എന്ന ഒരു അസുഖത്തെ കാണുന്നത്.. മൂലക്കുരു അഥവാ പൈൽസിനെ നമ്മൾ നമ്മുടെ മെഡിക്കൽ ടേം സിൽ ഹെമറോയിഡ് എന്ന് പറയും.. അപ്പോൾ ഇത് പലതരത്തിൽ വരുന്നുണ്ട്.. ഇതിൻറെ ഒരു പ്രധാന ബുദ്ധിമുട്ട് എന്ന് പറയുന്നത് കഠിനമായ വേദനയാണ്.. വേദനയ്ക്ക് പുറമേ ചില ആളുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്..
അതുപോലെ തന്നെ നീര് വന്നതുപോലെയും ചില ആളുകൾക്ക് കാണാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ നമുക്ക് എങ്ങനെ പൂർണമായും പരിഹരിക്കാൻ കഴിയും എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എന്താണ് ഈ പൈൽസ് എന്നുള്ളതാണ്.. പൈൽസ് എന്നു പറഞ്ഞാൽ നമ്മുടെ മലദ്വാരത്തിന്റെ ഭാഗത്തായി അവിടെയുള്ള ഞരമ്പുകൾ തടിച്ച വീക്കം വരുന്നതിനെ ആണ് നമ്മൾ പൈൽസ് എന്ന് പറയുന്നത്.. ഇത് പ്രധാനമായും രണ്ട് തരത്തിലാണ് ഉണ്ടാകുന്നത്.. അതായത് ഉള്ളിലും വരാറുണ്ട് അതുപോലെ തന്നെ മലദ്വാരത്തിന് പുറത്തും വരാറുണ്ട്.. ഉള്ളിൽ ഉണ്ടാകുന്ന പൈൽസിനെ നമ്മൾ ഇന്റേണൽ പൈൽസ് എന്നു പറയും..
ഇത്തരത്തിൽ ഉണ്ടാകുന്ന പൈൽസ് യാതൊരു തരത്തിലുള്ള വേദനയും ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കാറില്ല പക്ഷേ ഇതിൻറെ ഒരു പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ബ്ലീഡിങ് ഉണ്ടാവും.. അതുകൊണ്ടുതന്നെ പല ആളുകളും ഇത്തരത്തിൽ ഉണ്ടാകുന്ന ഇന്റേണൽ പൈൽസ് ആരും നേരത്തെ തന്നെ തിരിച്ചറിയാറില്ല.. അതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത് കൂടുതലും യൂറോപ്യൻ ടോയ്‌ലറ്റ് ആണ്.. അപ്പോൾ ഇത്തരത്തിൽ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ അത് ഫ്ലഷ് ചെയ്തു വിടുകയാണ് ചെയ്യുന്നത്.. അതായത് ടോയ്ലറ്റിലേക്ക് നോക്കുകയോ അല്ലെങ്കിൽ വെള്ളത്തിലേക്കാണ് ഈ ബ്ലഡ് പോകുന്നത് അതുകൊണ്ട് തന്നെ നമ്മൾ കൂടുതൽ പേരും ഇത് അറിയാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….