ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ സ്ഥിരം ചോദിക്കാനുള്ള ഒരു ചോദ്യമാണ് അല്ലെങ്കിൽ അവരുടെ സംശയമാണ് ചില ആളുകൾ പറയാറുണ്ട് മലം പോകുന്നത് വളരെ കട്ടിയായിട്ടാണ് അതുപോലെ മറ്റുചിലർ പറയാറുണ്ട് ഒരു ദിവസം തന്നെ അവർക്ക് മൂന്നാലു പ്രാവശ്യം പോകാറുണ്ട്.. അതുപോലെ കാലത്ത് എഴുന്നേറ്റാൽ തന്നെ ഒരുപാട് സമയം ടോയ്‌ലറ്റിൽ സമയം കളയേണ്ടി വരുന്നു.. ഇങ്ങനെ നമ്മുടെ മോഷൻ സംബന്ധമായി പലതരം ഡൗട്ടുകൾ ആണ് ആളുകൾക്കുള്ളത്.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചാൽ പിന്നെ പുറത്തേക്ക് പോകുന്നത് ശ്രദ്ധിക്കേണ്ട കാര്യമില്ല.. പക്ഷേ ആളുകൾക്ക് പലതരം ആഗ്രഹങ്ങൾ ഉണ്ടാകും അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പലപല ഭക്ഷണങ്ങളും കഴിക്കാറുണ്ട്..
ഇത്തരത്തിൽ ടേസ്റ്റിയായി പല സ്ഥലങ്ങളിലും ഭക്ഷണം കഴിക്കുമ്പോൾ അത് ശരിയായ രീതിയിലാണോ കുക്ക് ചെയ്തത് അല്ലെങ്കിൽ അതിൽ ധാരാളം വെള്ളം ഉണ്ടോ.. ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ തുടങ്ങി അങ്ങനെയുള്ള കാര്യങ്ങളൊന്നും ആരും ശ്രദ്ധിക്കാറില്ല.. അതുകൊണ്ടുതന്നെ ഇതിൻറെ എല്ലാം ഒരു ആഫ്റ്റർ എഫക്ട് എന്ന രീതിയിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയല്ലാത്തതുകൊണ്ടുതന്നെ അത് മലത്തിലൂടെ കാണിക്കാറുണ്ട്.. അപ്പോൾ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ മോഷൻ കറക്റ്റ് രീതിയിലാണോ എന്നുള്ള കാര്യങ്ങൾ എങ്ങനെ ശ്രദ്ധിക്കണം..
അഥവാ കറക്റ്റ് അല്ലെങ്കിൽ അതിനായി ഭക്ഷണരീതികളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.. ഇപ്പോൾ സ്ടൂൾ എക്സാമിനേഷൻ എന്ന് പറയുമ്പോൾ ഇത് ലാബിൽ തന്നെ പോയി പരിശോധിക്കണമെന്നില്ല നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പരിശോധിക്കാൻ പറ്റുന്ന രീതിയിൽ ഉള്ളതാണ്.. നമ്മൾ ടോയ്‌ലറ്റിൽ പോയി മോശം പാസ് ചെയ്യുന്ന സമയത്ത് അതിൻറെ ആകൃതി അല്ലെങ്കിൽ അതിൻറെ കളർ വ്യത്യാസം തുടങ്ങിയവയെല്ലാം ശ്രദ്ധിച്ചാൽ ഭൂരിഭാഗം കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….