മുന്നിലുള്ള റിപ്പോർട്ടിലേക്കും മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും ഞാൻ മാറി മാറി നോക്കി.. രണ്ടു സ്ത്രീകൾ അത് ഉമ്മയും മകളും ആണ് എന്ന് വ്യക്തം.. ഉമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ല.. എന്നാൽ മകൾ കരയുകയാണ് എന്ന് തോന്നി.. രോഗിയുടെ പേര് ആയിഷ ബീവി.. വയസ്സ് 70.. പ്രതീക്ഷയോടെ എൻറെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. നിങ്ങൾ…. മകളാണ് സാജിത.. കൂടെ വേറെ ആരും വന്നില്ലേ.. ഇല്ല ഉമ്മയ്ക്ക് ഞാൻ മാത്രമേ മകൾ ആയിട്ടുള്ളൂ.. എൻറെ കെട്ടിയോൻ നാട്ടിൽ ഓട്ടോ ഓടിക്കുകയാണ്.. അദ്ദേഹം പുറത്ത് ഉണ്ട്.. ഉമ്മയ്ക്ക് കുറച്ചായി വേദനകൾ തുടങ്ങിയിട്ട്.. നാട്ടിലുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവരാണ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്.. അങ്ങനെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഈ രോഗമാണ് എന്ന് മനസ്സിലായത്.. സങ്കടപ്പെടേണ്ട ആവശ്യമില്ല നിങ്ങൾ ഉമ്മയെ നോക്കൂ അവർ എത്ര ബോൾഡ് ആയാണ് ഇരിക്കുന്നത്..
നിങ്ങൾ വിഷമിച്ച അവരെ കൂടി സങ്കടപ്പെടുത്തരുത്.. സാരമില്ല നമുക്ക് എല്ലാം ശരിയാക്കി എടുക്കാം.. എൻറെ ആ സംസാരത്തിൽ അവർ വലിയ ആശ്വാസം കണ്ടെത്തുന്നത് എനിക്ക് മനസ്സിലായി.. നിങ്ങളുടെ ഭർത്താവിനെ ഇങ്ങോട്ടേക്ക് വിളിക്കൂ.. എന്നിട്ട് നിങ്ങൾ രണ്ടുപേരും വിസിറ്റർ റൂമിൽ പോയിരിക്കു ഞാൻ വിളുപ്പിക്കാം.. അവൾ ഉമ്മയും കൂട്ടി അടുത്ത റൂമിലേക്ക് പോയി.. സാജിതയുടെ ഭർത്താവ് ഡോക്ടറുടെ അടുത്തേക്ക് വന്നു.. ഞാൻ തുറന്നു പറയുന്നത് നിങ്ങൾ വളരെ വ്യക്തമായി കേൾക്കണം.. ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആണ്.. അത് കുറച്ചു പഴകിപ്പോയി.. അതുകൊണ്ടുതന്നെ ബ്രസ്റ്റ് നീക്കം ചെയ്യുക എന്നുള്ളതാണ് ഏക വഴിയായിട്ട് മുന്നിലുള്ളത്.. അതുതന്നെ 50 50 ചാൻസ് ആണ്.. അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിവന്നു..
ഏതായാലും നമുക്ക് ചികിത്സകൾ തുടങ്ങാം.. ഇപ്പോൾ തന്നെ ധാരാളം വൈകി.. ഉമ്മയെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം.. പടച്ചോൻ എന്നും കൂടെയുണ്ടാവും.. ഞാൻ അയാളുടെ തോളിൽ മെല്ലെ തട്ടി ആശ്വസിപ്പിച്ചു.. അമ്മയെയും മകളെയും വിളിപ്പിച്ചു എന്നിട്ട് അവരോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ഒരു ഫോട്ടോ വാങ്ങിച്ചു വയ്ക്കുകയും ചെയ്തു.. അവർ പുറത്തേക്ക് ഇറങ്ങിപ്പോകുമ്പോൾ എന്റെ മുമ്പിൽ വരുന്ന ഏതൊരു രോഗിയെയും പോലെ തന്നെയാണ് ഞാൻ അവരെയും കണ്ടിരുന്നത്.. പക്ഷേ അവർ എന്റെ ജീവിതത്തിൽ എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്നുള്ളത് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു.. മുന്നിലുള്ള കമ്പ്യൂട്ടറിൽ അവരുടെ പേരും അസുഖങ്ങളുടെ വിവരവും ഞാൻ സേവ് ചെയ്തു വച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….