അയയിൽ അലക്കി വിരിച്ചിട്ടിരിക്കുന്ന തൻറെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് തന്റെ അനിയൻ എടുത്തുകൊണ്ടുപോകുന്നത് സിന്ധു ഒന്ന് അമ്പരന്നു കൊണ്ട് നോക്കി നിന്നു.. ഉണങ്ങാൻ ഇടുന്ന തൻറെ അടിവസ്ത്രങ്ങൾ തൻറെ അമ്മായി അച്ഛൻ എടുത്തുകൊണ്ടു പോകാറുണ്ട് എന്ന് ഒരു കൂട്ടുകാരി അറപ്പോടുകൂടി പറഞ്ഞത് സിന്ധുവിന് ഓർമ്മ വന്നു.. സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവൻ ആണോ എൻറെ അനിയൻ കണ്ണൻ.. സിന്ധുവിന്റെ ഉടൽ ആകെ വിറച്ചു.. അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ അവൻറെ മുറിയിലേക്ക് പോയി.. വാതിൽ ചാരിയിട്ടേ ഉള്ളൂ.. സിന്ധു വാതിലിന്റെ വിടവുകളിലൂടെ അകത്തേക്ക് നോക്കി.. കണ്ണൻ തന്റെ റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ടുകൾ ഊരി മാറ്റുകയാണ് അതിനുശേഷം ചുറ്റും ഒന്ന് നല്ലപോലെ നോക്കിക്കൊണ്ട് തന്റെ സാരിയുടെ ബ്ലൗസ് എടുത്ത് ധരിക്കുന്നത് കണ്ട് സിന്ധു വാ പൊളിച്ച് നിന്ന്.. അവൾ മിണ്ടാതെ നിന്ന് അവൻ ചെയ്യുന്ന പ്രവർത്തികളിൽ നിരീക്ഷിച്ചു..
ബ്ലൗസ് ധരിച്ച ശേഷം അവൻ ഒളിപ്പിച്ചു കൊണ്ടുവന്ന അടിപ്പാവാട എടുത്ത് ധരിച്ചു.. അതിനുമുകളിൽ തന്റെ അമ്മയുടെ സാരിയും എടുത്ത് ചുറ്റുന്നു.. അതിനുശേഷം മേശയുടെ അകത്തിരുന്ന ഒരു ബോക്സ് തുറക്കുന്നു.. സിന്ധു ആ ബോക്സിനുള്ളിൽ എന്താണ് എന്ന് അറിയാനായി സൂക്ഷിച്ചു നോക്കി.. എന്നാൽ അതിൽ നിറയെ പൊട്ടുകളും കണ്മഷികളും കുങ്കുമവും ആയിരുന്നു.. കണ്ണൻ അതിൽ നിന്ന് ഒരു പൊട്ട് എടുത്തുകൊണ്ട് നെറ്റിയിൽ ഒട്ടിച്ചു.. എന്നിട്ട് കണ്മഷി കൊണ്ട് കണ്ണുകൾ നീട്ടി എഴുതി.. എന്നിട്ട് കണ്ണാടിയിൽ നോക്കി.. സിന്ധുവിന്റെ ഉടലാകെ അത് കണ്ടിട്ട് പെരുത്ത് കയറി.. കണ്ണൻ ചെറുപ്പം മുതലേ തന്നെ ഒരു നാണം കുണുങ്ങിയാണ്.. ആണുങ്ങളെ കാണുമ്പോൾ അവന് ഉണ്ടാകുന്ന ഒരു നാണവും ഒളിച്ചുകളിയും എല്ലാം ഞാൻ കണ്ടിട്ടുണ്ട്.. പക്ഷേ അതൊന്നും ഇതുവരെ കാര്യമാക്കിയിട്ടില്ല.. പക്ഷേ അവൻ ഇങ്ങനെയാണ് എന്ന് ഒരിക്കലും കരുതിയില്ല..
കണ്ണാ എന്ന് വിളിച്ചുകൊണ്ട് സിന്ധു അലർചയോടുകൂടി വാതിൽ തള്ളി തുറന്നു അകത്തേക്ക് കടന്നു കണ്ണൻ ആകെ ഞെട്ടിത്തരിച്ചു.. അവൻ നല്ല സിന്ധുവിനെ നോക്കി.. അവൾ ദേഷ്യത്തിൽ വേഗം അവന്റെ ദേഹത്തേക്ക് കൈ വീശിക്കൊണ്ട് അടിച്ചു.. തല്ലല്ലേ ചേച്ചി എന്നെ.. കണ്ണൻ അവൾ അടിക്കുമ്പോൾ കൈകൾ കൊണ്ട് അടി തടയാൻ ശ്രമിച്ചു.. സിന്ധുവിനെ ദേഷ്യം കൂടിയപ്പോൾ അവൾ ഒരുപാട് കണ്ണനെ അടിച്ചു.. ശേഷം അവൻറെ കയ്യും പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു.. കണ്ണൻ അവളുടെ പിടി മാറ്റാനായി ഒരുപാട് ശ്രമിച്ചു.. പക്ഷേ അവളുടെ പിടി ഒരുപാട് മുറുകയായിരുന്നു.. ഹാളിൽ ചെന്ന് അവൾ അച്ഛനെയും അമ്മയെയും വിളിച്ചു.. അവളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് ഹോളിലേക്ക് വന്ന അച്ഛനും അമ്മയും സിന്ധുവിന്റെ ഭർത്താവും കണ്ണനെ കണ്ടു ഞെട്ടി.. ഇതെന്താ ഇവൻ ഇതെല്ലാം എടുത്തിട്ടിരിക്കുന്നത് എന്ന കണ്ണൻറെ അച്ഛൻ ചോദിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…