എരിച്ചിൽ, കണ്ണേറ്, പ്രാക്ക് ദോഷം തുടങ്ങിയ ഏൽക്കാതിരിക്കാൻ വീട്ടിൽ ചെയ്യാവുന്ന പരിഹാരകർമ്മങ്ങൾ..

നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണേറ് അല്ലെങ്കിൽ പ്രാക്ക് ദൃഷ്ടി ദോഷം എരിച്ചിൽ എന്നൊക്കെ പറയുന്നത്.. ഇതിനെ നമ്മൾ പല പേരുകളിലാണ് പറയുന്നത്.. നമുക്കറിയാം നമ്മുടെ വീടുകളിൽ കണ്ണേറ് തട്ടിയിട്ടുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ദൃഷ്ടി ദോഷം ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ എന്ത് ചെയ്താലും എത്ര സന്തോഷം ഉള്ള ഒരു അവസ്ഥയിലും നമുക്ക് ഒരു സമാധാനവും അതുപോലെതന്നെ സംതൃപ്തിയും ഒന്നും ലഭിക്കാറില്ല.. നല്ല ഒരു ഉറക്കം പോലും ലഭിക്കാറില്ല.. നമുക്ക് തന്നെ മനസ്സിലാവും നമുക്ക് എന്തോ ഒരു കണ്ണേറ് തട്ടിയിട്ടുണ്ട് എന്നുള്ളത്.. അല്ലെങ്കിൽ നമ്മളെ ആരൊക്കെയോ എവിടെയോ ഇരുന്ന് പ്രാകുന്നുണ്ട്.. അവരുടെ എല്ലാം ദൃഷ്ടിദോഷം നമുക്ക് ഏറ്റിട്ടുണ്ട് എന്നുള്ളത് വളരെ കൃത്യമായി മനസ്സിലാക്കാൻ നമുക്ക് കഴിയും..

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്ന കാര്യം ഇത്തരത്തിൽ നമുക്ക് ദൃഷ്ടി ദോഷങ്ങൾ ഏൽക്കുമ്പോൾ അല്ലെങ്കിൽ പ്രാക്ക് തുടങ്ങിയവ ഏൽക്കുമ്പോൾ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കർമ്മമാണ്.. നമ്മുടെ കാരണവന്മാരൊക്കെ പറഞ്ഞുതന്ന തലമുറകളായുള്ള ഒരു അറിവാണ് ഇത്.. ഇത് നമ്മുടെ വീട്ടിൽ തന്നെ ചെയ്യുകയാണെങ്കിൽ കുറഞ്ഞത് ഒരു മൂന്നുമാസം കൂടുമ്പോൾ എങ്കിലും ചെയ്യുകയാണ് എങ്കിൽ എന്തെങ്കിലും ഇത്തരത്തിലുള്ള ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അത് നമ്മളെ വിട്ട് ഒഴിഞ്ഞുപോകും.. ഇത്തരം പ്രശ്നങ്ങൾ ഒന്നും നമ്മളെ ഏൽക്കുകയും ഇല്ല.. ഇത് മറ്റൊരാളെ ഒരിക്കലും ഉപദ്രവിക്കാൻ വേണ്ടിയിട്ടുള്ള ഒരു കർമ്മമല്ല.. ഇത് നമ്മുടെ സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമുള്ളതാണ്..

നമുക്ക് ആരെയും ദ്രോഹിക്കുക ഒന്നും വേണ്ട.. നമുക്ക് മറ്റുള്ളവരുടെ ദ്രോഹം ഏൽക്കാതിരിക്കാൻ വേണ്ടിയാണ്.. ആരുടെയും ഒരു കണ്ണേറ് നമുക്ക് ഏൽക്കാൻ പാടില്ല അതുപോലെ ദൃഷ്ടി ദോഷം ഏൽക്കാൻ പാടില്ല.. നമ്മൾ കഷ്ടപ്പെട്ട് അധ്വാനിച്ച് ആ സമ്പാദ്യം കൊണ്ട് സമാധാനത്തോടെ മുന്നോട്ട് പോകുമ്പോൾ അത് മറ്റൊരാൾ കണ്ടു അവർ നമ്മളെ പ്രാകുമ്പോൾ അതുകൊണ്ട് നമുക്ക് ഒരു നഷ്ടവും നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ല.. അല്ലെങ്കിൽ നമുക്ക് അതുമായി ബന്ധപ്പെട്ട യാതൊരുവിധ ദോഷങ്ങളും ഉണ്ടാകാൻ പാടില്ല.. അപ്പോൾ ഇത്തരത്തിൽ ഉള്ള കണ്ണേറ് ദോഷങ്ങളിൽ നിന്നെല്ലാം നമ്മുടെ രക്ഷപ്പെടുത്താൻ വേണ്ടി സ്വയരക്ഷയ്ക്ക് ചെയ്യുന്ന ഒരു വിദ്യയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇത് പൊതുവേ ഒരുപാട് പേർക്ക് അറിയാവുന്ന ഒരു കാര്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *