ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മാനസികരോഗങ്ങളിൽ പലർക്കും കേട്ട് പരിചയമുള്ള ഒരു രോഗാവസ്ഥയാണ് ഡിപ്രഷൻ എന്നു പറയുന്നത് അഥവാ വിഷാദരോഗം.. ജീവിതത്തിൽ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ളവരാണ് നമ്മൾ ഓരോരുത്തരും.. അത് ചിലപ്പോൾ ഒരു പരീക്ഷണ തോൽവി ആകാം.. ബന്ധങ്ങളുടെ തകർച്ചയാവാം.. അല്ലെങ്കിൽ ഒരു മരണമാകാം അതുമല്ലെങ്കിൽ ഒരു രോഗാവസ്ഥ ആകാം.. തൊഴിലില്ലായ്മ ആകാം അങ്ങനെ ഏതൊരു അവസ്ഥ വേണമെങ്കിലും ആകാം.. ഈയൊരു അവസ്ഥകളിൽ എല്ലാം തന്നെ നമുക്ക് ഒരുപാട് സങ്കടങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം നമ്മൾ അനുഭവിക്കാറുണ്ട്.. എന്നാൽ ഇതു തന്നെയാണോ ശരിക്കും വിഷാദരോഗം എന്നുപറയുന്നത്.. പലപ്പോഴും പല ആളുകളും എനിക്ക് ഡിപ്രഷൻ ആണ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്..
എന്നാൽ വിഷാദരോഗവും ഈ പറഞ്ഞ പ്രയാസങ്ങളും നമ്മൾ അനുഭവിക്കുന്ന വിഷമങ്ങളും ഒന്നുതന്നെ ആണോ എന്ന് നമുക്ക് നോക്കാം.. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സ്ഥായിയായ വിഷാദ ഭാവമാണ് വിഷാദരോഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.. രാവിലെ തൊട്ട് വൈകുന്നേരം വരെ ഒരു സങ്കട ഭാവം.. അത് ചിലപ്പോൾ ഒരു സന്ദർഭമായോ അല്ലെങ്കിൽ ഒരു വ്യക്തിയായൊ ഒന്നും ബന്ധപ്പെട്ടിരിക്കണം എന്നില്ല.. ഒന്നും ചെയ്യാൻ തീരെ താല്പര്യമില്ലായ്മ.. പണ്ട് വളരെ ആസ്വദിച്ച കൂടുതൽ സന്തോഷത്തോടുകൂടി ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ പോലും തോന്നുന്നില്ല.. അത് ആസ്വദിക്കാൻ സാധിക്കുന്നില്ല.. അതിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നില്ല.. ഇതാണ് വിഷാദ രോഗത്തിന്റെ രണ്ടാമത്തെ ലക്ഷണമായി പറയുന്നത്..
ഉദാഹരണത്തിന് പത്രം വായിച്ചിരുന്ന ഒരാളാണെങ്കിൽ അല്ലെങ്കിൽ ടിവി കണ്ടിരുന്ന ഒരാൾ ആയിരുന്നെങ്കിൽ.. ഫോണിൽ ചാറ്റ് ചെയ്തിരുന്ന ആൾ ആയിരുന്നെങ്കിൽ ഈ പറഞ്ഞ രീതിയിൽ പണ്ട് ഉണ്ടായ സന്തോഷങ്ങൾ ഒന്നും ഇപ്പോൾ ലഭിക്കുന്നില്ല.. അത് ചെയ്യാൻ ഒട്ടും തോന്നുന്നില്ല.. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ നമുക്ക് വിഷാദരോഗം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. മൂന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് അകാരണമായി ഉണ്ടാകുന്ന ക്ഷീണമാണ്.. പ്രത്യേകിച്ച് അധ്വാനം ഒന്നും ഇല്ലാതെ തന്നെ നമുക്ക് ക്ഷീണം അനുഭവപ്പെടുക.. രാവിലെ തൊട്ട് വൈകുന്നേരം വരെ മിണ്ടാതെ കിടന്നാൽ മതി എന്നൊക്കെ തോന്നുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….