ശാപം അഥവാ പ്രാക്ക് ദോഷം തുടങ്ങിയ വിഷയത്തെക്കുറിച്ച് ആണ്.. ശാപം എങ്ങനെയാണ് നമുക്ക് ഏൽക്കുന്നത്.. മറ്റൊരു വ്യക്തി നമ്മളെ ശപിക്കുമ്പോൾ അല്ലെങ്കിൽ പ്രാകുമ്പോഴാണ് അത് നമുക്ക് ഏൽക്കുന്നത്.. ചിലപ്പോൾ ശപിക്കുന്നത് മറ്റൊരാൾക്ക് നമ്മളുടെ മേലുള്ള തെറ്റിദ്ധാരണകൾ കൊണ്ട് ആവാം.. ചില സമയങ്ങളിൽ നമ്മുടെ ഭാഗത്ത് നിന്ന് അറിഞ്ഞോ അറിയാതെയോ ഉണ്ടായ ഒരു വീഴ്ച അല്ലെങ്കിൽ ഒരു തെറ്റ് അവരുടെ ജീവിതത്തിൽ ദുഃഖമായി വന്നു ഭവിക്കുമ്പോൾ അല്ലെങ്കിൽ അവർക്ക് അതൊരു വേദന ആകുമ്പോൾ അവർ നമ്മളെ ശപിക്കും.. ഇനി ഇതൊന്നും അല്ലാത്ത ഒരു കൂട്ടർ ഉണ്ട്..
ഒരു ഹോബി പോലെ അതായത് എന്ത് സംസാരിച്ചാലും ചുമ്മാ ഇരുന്ന് പ്രാകുന്നവർ.. അത് ചിലപ്പോൾ അച്ഛനും അമ്മമാർ തന്നെ ആവാം.. അതുപോലെ ചില അമ്മായിയമ്മ ഉണ്ട്.. ഇതുപോലെ അവർ എന്ത് ചെയ്താലും മരുമക്കളെ ശപിക്കുന്ന ആളുകൾ.. അതുപോലെ ചില ഭാര്യമാരും ഉണ്ട് തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം അത്തരത്തിൽ ശാപവാക്കുകൾ പറയുന്നവർ.. അതുപോലെ പുരുഷന്മാരും ഇതുപോലെ തന്നെയാണ്.. ഇതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ചെറുതാണ് വലുതാണോ പറയുന്നത് ശരിയാണോ തെറ്റാണോ എന്നതിനേക്കാൾ എല്ലാം ഉപരി നമ്മുടെ നാവിൽ നിന്ന് വരുന്ന നെഗറ്റീവ് ഊർജ്ജം അല്ലെങ്കിൽ നെഗറ്റീവ് ഊർജ്ജ തരംഗം അത് മറ്റൊരാൾ പറയുന്ന സമയത്ത് അത് ആ വ്യക്തിയിലേക്ക് തന്നെ പോയി ഭവിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത.. വളരെ മോശമായ ആളുകൾ മാത്രമേ ഈ മൂന്നാമത്തെ രീതിയിൽ പ്രവർത്തിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
.https://www.youtube.com/watch?v=Fs2hWFNdTRE