സെടെഷൻ കൊടുത്തതിന്റെ മയക്കത്തിൽ നിന്ന് ഉണർന്നപ്പോൾ രാധാമണിക്ക് യൂറിൻ പാസ് ചെയ്യണമെന്ന് തോന്നി.. ഇടതു കൈകൾ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് ട്രിപ്പ് ഇട്ടിരിക്കുന്ന കാര്യം ഓർത്തത്.. ആരുടെയെങ്കിലും സഹായമില്ലാതെ തനിക്ക് ബാത്റൂമിൽ പോകാൻ കഴിയില്ല എന്ന് അവൾക്ക് മനസ്സിലായി.. അവർ ചുറ്റിലും കണ്ണോടിച്ചു.. എല്ലാ രോഗികളുടെ കൂടെയും ഒന്ന് രണ്ട് ആളുകൾ കൂടെയുണ്ട്.. രാധാമണിയുടെ ഒപ്പം ഉണ്ടായിരുന്ന മരുമകൾ രേണുക രാവിലെ കുളിച്ച് നനച്ചിട്ട് വരാമെന്ന് പറഞ്ഞു പോയതാണ്.. ഇതുവരെയും തിരിച്ചു വന്നിട്ടില്ല.. ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന ആളാണ് എന്നുള്ള പരിഗണന പോലും അവൾ തന്നില്ല.. വിഷമത്തോടെ ഓർത്തുകൊണ്ട് പതിയെ രാധാമണി അവിടെനിന്ന് എഴുന്നേൽക്കാൻ ഒരു ശ്രമം നോക്കി.. എന്താ അമ്മേ എന്തിനാണ് എഴുന്നേൽക്കുന്നത്.. രാധാമണിയുടെ പ്രയത്നം കണ്ട് അവിടെയുള്ള ഒരു ക്ലീനിങ് സ്റ്റാഫ് അടുത്തേക്ക് വന്നു..
എനിക്കൊന്നും മൂത്രപ്പുരയിൽ പോകണം മോളെ.. അതിനെന്താ ഞാൻ സഹായിക്കാലോ അമ്മേ.. ഞാൻ ഈ സിറിഞ്ച് ഒന്ന് റിമൂവ് ചെയ്യട്ടെ.. രാധാമണിയുടെ ഇടതു കൈയിൽ കുത്തിയിരുന്ന ട്രിപ്പ് സൂചി ഊരിയെടുത്ത് അവൾ സ്റ്റാൻഡിൽ ഇട്ടു.. മെല്ലെ എഴുന്നേറ്റ് എൻറെ തോളിൽ ഇടതു കൈകൊണ്ട് ചുറ്റിപ്പിടിച്ച് പതുക്കെ എന്നോടൊപ്പം നടന്നു വന്നാൽ മതി.. അവളുടെ സ്നേഹപ്രകടനങ്ങൾ കണ്ട് രാധാമണിക്ക് അവളെ ഭയങ്കര ഇഷ്ടമായി.. കൂടെ ആരും വന്നില്ല എന്ന് രാധാമണിയെ ബെഡിൽ കൊണ്ട് കിടത്തുമ്പോൾ അവൾ ചോദിച്ചു.. മരുമകൾ കൂടെ ഉണ്ടായിരുന്നു മോളെ രാവിലെ വീട്ടിലേക്ക് പോയതാണ്.. ഇതുവരെയും തിരിച്ചുവന്നില്ല.. ചിലപ്പോൾ കിടന്ന് ഉറങ്ങി കാണും.. മുൻപത്തെ അനുഭവം വച്ചുകൊണ്ട് രാധാമണി പറഞ്ഞു..
അയ്യോ അപ്പോൾ ഉച്ചയ്ക്ക് ഉള്ള ഭക്ഷണം ഇതുവരെ കൊണ്ടുവന്നിട്ടില്ല അല്ലേ… അവൾ ആകാംക്ഷയോടെ ചോദിച്ചു.. അത് സാരമില്ല മോളെ ഇടയ്ക്കൊക്കെ വിശപ്പ് സഹിക്കുന്നത് നല്ലതാണ്.. അത് പറഞ്ഞാൽ പറ്റില്ല അമ്മേ ഡോസ് കൂടിയ മരുന്നുകളാണ് കഴിക്കുന്നത്.. ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് അവൾ ഡ്യൂട്ടി റൂമിലേക്ക് പോയി.. അവൾ തൻറെ ലഞ്ച് ബോക്സുമായി വന്നു എന്നിട്ട് പറഞ്ഞു തൽക്കാലം ഇത് കഴിക്കു അമ്മേ.. കറികളൊക്കെ കുറവാണ് എന്നാലും കുഴപ്പമില്ല.. അയ്യോ അപ്പൊ മോൾക്ക് കഴിക്കണ്ടേ.. അത് സാരമില്ല അമ്മേ? ഞാൻ രോഗി ഒന്നും അല്ലല്ലോ.. അല്ലെങ്കിലും ഡ്യൂട്ടി കൂടുതലുള്ള സമയത്ത് ഞങ്ങൾ ഭക്ഷണങ്ങൾ കഴിക്കാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….