പാസ്പോർട്ടും ടിക്കറ്റുമായി ട്രാവൽസിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് വണ്ടി കയറും മുന്നേ അച്ഛനെ വിളിച്ച് ദുബായിലെ ജോലി റെഡിയായി എന്ന് പറഞ്ഞു.. കൂട്ടുകാരോടൊപ്പം കറങ്ങിയടിച്ച് ഉള്ള സമയം കളയാതെ പണിചെയ്ത് 10 കാശ് ഉണ്ടാക്കടാ എന്ന് ഉള്ള സ്ഥിരം കുറ്റപ്പെടുത്തലിനെ തിരിച്ച് കൊടുക്കാനുള്ള അവസരം നന്നായി തന്നെ ഉപയോഗിച്ചു.. പക്ഷേ പറഞ്ഞ അവസാനിപ്പിക്കും മുൻപേ തന്നെ അച്ഛൻ വേഗം ഫോൺ കട്ട് ചെയ്തു.. വീട്ടിലേക്കുള്ള യാത്രയിൽ ടിവിയിൽ കണ്ടിട്ടുള്ളതും കൂട്ടുകാരുടെ വാക്കുകളിൽ കൂടെ അറിഞ്ഞിട്ടുള്ളതും ആയ ആ ഒരു സ്വപ്നനഗരിയിൽ എത്തുന്നതിനെക്കുറിച്ച് ആയിരുന്നു എൻറെ ചിന്തകൾ മുഴുവൻ.. സ്കൂൾ ഗ്രൂപ്പിലും കോളേജ് ഗ്രൂപ്പിലും എല്ലാം ജോലി കിട്ടി എന്നുള്ള മെസ്സേജ് ഇട്ട് അവന്മാരുടെ റിപ്ലൈ എല്ലാം കണ്ടിട്ട് ഇരിക്കുമ്പോഴാണ് അച്ഛൻ ഫോൺ വിളിച്ചത്..
എവിടെയെത്തി എന്നുള്ള ചോദ്യത്തിന് ആറ്റിങ്ങൽ കഴിഞ്ഞിട്ടേയുള്ളൂ എന്ന് മറുപടി പറയുന്നതിനു മുൻപേ തന്നെ അച്ഛൻ ചോദിച്ചിരുന്നു ബസ് കയറുന്നതിനു മുൻപേ നീ വല്ലതും കഴിച്ചിരുന്നു എന്ന്.. കഴിച്ചു എന്നു പറഞ്ഞതും ഒന്നും മൂളിയിട്ട് അച്ഛൻ ഫോൺ വെച്ചു.. സത്യത്തിൽ അച്ഛൻറെ സ്വഭാവം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.. ചില സമയത്ത് അച്ഛൻറെ ദേഷ്യം കണ്ടാൽ തോന്നും ഞാൻ ഈ മനുഷ്യൻറെ മകൻ തന്നെയാണോ എന്ന്.. ജോലി കഴിഞ്ഞു വരുമ്പോൾ കയ്യിൽ എന്തെങ്കിലും ഒരു പലഹാരപ്പൊതിയുമായി വന്നിട്ട് അത് അനിയത്തിയുടെ കയ്യിൽ കൊടുത്ത് പഴംപൊരി അവന് ഉള്ളതാണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ പ്രായം 23 ആയിട്ടും അച്ഛൻറെ മുന്നിൽ ആ പഴയ നാണം കുണുങ്ങി മൂന്നു വയസ്സുകാരനായി മാറുന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല.. നിങ്ങൾ ഒരാളാണ് ഇവനെ ചീത്തയാക്കുന്നത് എന്ന് അമ്മ പറയുമ്പോഴേക്കും തെക്കേകുളത്തെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിക്കുന്ന തിരക്കിൽ ആവും അച്ഛൻ.. സത്യത്തിൽ മില്ലിലെ മരം പണിക്ക അച്ഛൻ പോകുന്നതിനോട് എനിക്ക് യോജിപ്പില്ല..
ഡിഗ്രി കഴിഞ്ഞ സർട്ടിഫിക്കറ്റുകളും ആയി ഒരു ജോലി തിരഞ്ഞ് മടുത്ത നിൽക്കുന്ന എൻറെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് അതുതന്നെയായിരുന്നു.. ജോലി ആയതിനുശേഷം അച്ഛനെ പണിക്ക് വിടരുത് എന്നുള്ളത്.. താഴ്ന്ന മതത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത് കൊണ്ട് കുടുംബ ഓഹരി ഒന്നും കിട്ടാതെ പോയതും.. അമ്മയുടെ കൈപ്പിടിച്ച് വർക്കിച്ചന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചതും എല്ലാം കഥകളിലൂടെയാണ് കേട്ടിട്ടുണ്ടെങ്കിലും എട്ടുവർഷം കഷ്ടപ്പെട്ട് അധ്വാനിച്ച് ആ വീടും പറമ്പും സ്വന്തമാക്കുമ്പോൾ ഏഴു വയസ്സുകാരനായ ഞാനും സാക്ഷിയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…