ആ പെൺകൊച്ച് സാക്ഷി പറഞ്ഞാൽ ഇവൻ സസ്പെൻഷനിൽ ആവും അല്ലേ വക്കീലെ.. എബ്രഹാം വക്കീൽ മാത്യുവിനെ ഒന്ന് നോക്കി.. ചിലപ്പോൾ എന്ന മറുപടി പറഞ്ഞു എങ്കിലും മാത്യു ആ സമയത്ത് അലക്സിനെ ശ്രദ്ധിക്കുകയായിരുന്നു.. ഇതൊന്നും തന്നെ എന്നെ ബാധിക്കുന്നില്ല എന്നുള്ള ഭാവമായിരുന്നു അയാൾക്ക്.. പതിവ് കുസൃതികളും അതുപോലെ ചിരിയും.. അവളെ ഒന്നു പോയി കണ്ടിരുന്നോ.. എവിടെ ഉള്ളതാ.. രാമപുരത്ത് ഉള്ളത്.. ഇവിടെ ഇപ്പോൾ ഹോസ്റ്റലിലാണ്.. നമ്മുടെ ടൗണിലെ ഗവൺമെൻറ് സ്കൂളിലെ ടീച്ചറാണ്. പേര് കല്യാണി.. ഞാൻ പോയി അവരെ കണ്ടിരുന്നു.. മൊഴി മാറ്റുകയില്ല പറഞ്ഞു.. എന്നാൽ പിന്നെ അവൾ കോടതിയിലേക്ക് വരാതിരിക്കാൻ ഉള്ള കാര്യങ്ങൾ ആദ്യം ചെയ്തേക്ക് എന്ന് എബ്രഹാം വളരെ കടുത്ത സ്വരത്തിൽ പറഞ്ഞു.. ഏയ് അതൊന്നും വേണ്ട പപ്പാ.. ജോലി പോവുക ഒന്നുമില്ലല്ലോ സസ്പെൻഷൻ അല്ലേ അത് സാരമില്ല.. പപ്പയ്ക്ക് എന്നെ കാണാൻ കിട്ടുന്നില്ല എന്നല്ലേ എപ്പോഴും പരാതി.. കുറച്ചുനാൾ തോട്ടത്തിലെ നമ്മുടെ കണക്കുകൾ എല്ലാം നോക്കി ഞാനും പപ്പയുടെ കൂടെ കൂടാം..
എബ്രഹാമിന്റെ കണ്ണ് ഒന്ന് കലങ്ങി.. അയാൾ ഭിത്തിയിലെ ജെസ്സിയുടെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി.. ഒറ്റ ഒന്നേയുള്ളൂ അച്ചായാ.. പൊന്നുപോലെ നോക്കികൊള്ളണേ.. അവനെ കഷ്ടപ്പെടുത്തരുത്.. മരണക്കിടക്കയിൽ കിടന്ന് അവൾ അത് പറയുമ്പോൾ അവനെ അപ്പോൾ വെറും ഏഴ് വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇനി ഒരു പെണ്ണിനെയും ഓർക്കാൻ ആവാത്ത വിധം അവൾ എന്തു മായാജാലം ആണ് എന്നിൽ കാണിച്ചത് എന്ന് ഞാൻ ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്.. എട്ടുവർഷംകൊണ്ട് ഒരു പുരുഷൻറെ മനസ്സ് നിറയെ എത്രവേഗം നിറയാൻ ഒക്കെ ഒരു പെണ്ണിനെ എങ്ങനെയാണ് സാധിക്കുന്നത് എന്നോർത്ത് കൊണ്ട് ഞാൻ വളരെ അതിശയപ്പെട്ടിട്ടുണ്ട്.. അവൾ ഇല്ലായ്മയിൽ ജീവിക്കുകയാണ് എന്ന് ഇതുവരെ ഓർത്തിട്ടില്ല.. ഉണരുമ്പോൾ മുതൽ ആ ഒച്ച കേൾക്കാറുണ്ട്.. ഇച്ചായാ കാപ്പി ചൂടാറി കേട്ടോ.. ദേ പള്ളിയിൽ നിന്ന് ആളുകൾ വന്നിരിക്കുന്നു.. ഒരിക്കലും പിശുക്കരുത്.
പാവപ്പെട്ട പെൺപിള്ളേരുടെ കല്യാണത്തിനുള്ള പൈസയാണ്.. നമുക്ക് പെൺപിള്ളാരെ ഒന്നും ഇല്ലല്ലോ അതുകൊണ്ടുതന്നെ നല്ല പോലെ സഹായിക്കണം.. ഉച്ചയ്ക്ക് ബീഫ് വേണോ അച്ചായാ.. അതോ മീൻ വറുത്തത് മതിയോ.. ഇന്ന് ഇത്രയും കുടിച്ചത് മതി ഇപ്പോൾ തന്നെ ഒരുപാട് ആയി.. ഒരുപാട് സമയമായി ആദ്യം പോയി കിടക്ക്.. നമുക്ക് ഒരുമിച്ച് മഴ കാണണം കേട്ടോ.. എന്ത് രസമായിരിക്കും അല്ലേ.. അയാളുടെ കണ്ണുകൾ പതിയെ നിറഞ്ഞു.. അവൾ എങ്ങനെയാണോ ഒരു ജന്മത്തിലുള്ള മുഴുവൻ സ്നേഹവും എന്നിൽ നിറച്ചിട്ട് പോയത്.. അത് അവൾക്കു മുൻപേ അറിയാമായിരുന്നു പെട്ടെന്ന് ഇട്ടിട്ട് പോകുമെന്ന്.. അയാൾ അവളുടെ ഓർമ്മയിൽ ഒരു നിമിഷം എല്ലാം മറന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….