ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഓരോ വർഷത്തിലും 10 ലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു കണ്ടീഷനാണ് മൈഗ്രൈൻ എന്നു പറയുന്നത്.. ഒന്ന് യാത്ര പോയാൽ.. അതുപോലെ ഒന്ന് വെയിൽ കൊണ്ടാൽ അല്ലെങ്കിൽ സമയത്തിന് ഭക്ഷണം കഴിക്കാതെ ഇരുന്നാൽ.. ഭക്ഷണം കഴിക്കാൻ വൈകി പോയാൽ അല്ലെങ്കിലും എവിടെയെങ്കിലും പോയി ഒന്ന് ക്യൂ നിന്നാൽ ഒക്കെ വളരെയധികം തലവേദന വരുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാവും.. അത്തരം ആളുകളുടെ 90 ശതമാനവും കേസുകൾ മൈഗ്രേൻ ആയിരിക്കാം.. അപ്പോൾ എന്തൊക്കെയാണ് മൈഗ്രേൻ വരാനുള്ള പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയും..
ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്.. ഇതിനെ നമുക്ക് എങ്ങനെ ഡയഗ്നോസ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. കൃത്യമായ ഇടവേളകളിൽ അതായത് ചില രോഗികൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് മാസത്തിലൊരിക്കലെങ്കിലും ഇത് എനിക്ക് നിർബന്ധമാണ് അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ നിർബന്ധമാണ്.. കൃത്യമായ ഇടവേളകളിൽ ഒന്നോ അല്ലെങ്കിൽ അല്ലെങ്കിൽ രണ്ട് സൈഡുകളിലും ആയിട്ട് തലയുടെ ഇരുവശങ്ങളിലും ആയി മിടുപ്പുകൾ ആയി വരുന്ന തലവേദനയാണ് നമ്മൾ മൈഗ്രേൻ എന്ന് പറയുന്നത്..ഇത്തരം തലവേദന വരുമ്പോൾ ആ ഭാഗത്ത് ഒന്ന് കൈ വെച്ച് നോക്കിയാൽ നമുക്ക് ആ മിടുപ്പുകൾ മനസ്സിലാക്കാൻ കഴിയും.. നല്ലൊരു ശതമാനം കേസുകളിലും ഈ ഒരു അസുഖത്തിന്റെ കൂടെ ഓക്കാനും അല്ലെങ്കിൽ ഛർദി അതുപോലെ ലൈറ്റ് സ്മെല്ല് അതുപോലെ സൗണ്ട് ഇത് മൂന്നിനോടും ഈ രോഗികൾ വളരെ സെൻസിറ്റീവ് ആയിരിക്കും..
മിക്കവാറും ആളുകൾക്കെല്ലാം ഇത്തരം തലവേദനകൾ വരുന്നതിനു മുൻപേ തന്നെ അറിയാൻ കഴിയും അതായത് ഇന്ന് അല്ലെങ്കിൽ നാളെ എനിക്ക് തലവേദന വരുന്നുണ്ട് എന്നുള്ളത്.. അതായത് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ കാണാറുള്ളത് കൈകളിൽ അല്ലെങ്കിൽ കാലുകളിൽ മുഖത്തിന്റെ ഇരു ഭാഗങ്ങളിലായിട്ട് തരിപ്പുകൾ അനുഭവപ്പെടാറുണ്ട് അല്ലെങ്കിൽ സൂചികൊണ്ട് കുത്തുന്നത് പോലെയുള്ള ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. അതുപോലെ മറ്റു ചിലർക്ക് വയർ സ്തംഭിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും.. ചിലർക്ക് നല്ല അമിതമായ ക്ഷീണം അനുഭവപ്പെടും അതുപോലെ മറ്റു ചിലർക്ക് മൂഡ് സ്വിങ്സ് ഉണ്ടാകും.. അതായത് ചിലപ്പോൾ വിഷമം വരും അല്ലെങ്കിൽ മൂഡ് ഓഫ് ആകാം.. അതുപോലെ ചിലർക്ക് ചില ഭക്ഷണങ്ങളോടു പ്രത്യേക താല്പര്യം അനുഭവപ്പെടാൻ കഴിക്കാൻ വേണ്ടി.. മറ്റു ചില ആളുകൾക്ക് കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആവാം. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..