ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ആണുങ്ങളിൽ കാണുന്ന സ്തന വളർച്ചയാണ് ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്നത്.. ഈയൊരു കാലയളവിൽ വളരെ സാധാരണയായി നമ്മൾ കണ്ടുവരുന്ന ഒരു അവസ്ഥയാണിത്.. ഈ വീഡിയോയിൽ എന്താണ് ഗൈനക്കോമാസ്റ്റിയ.. എന്തുകൊണ്ടാണ് പുരുഷന്മാരിൽ ഈ ഗൈനക്കോമാസ്റ്റിയ വരുന്നത്.. ഇത് ഒരു സാധാരണ അവസ്ഥ ആണോ.. ഇതിന് എന്തെങ്കിലും കോംപ്ലിക്കേഷനുകൾ ഉണ്ടോ.. എന്താണ് ഇതിൻറെ പ്രധാനപ്പെട്ട ട്രീറ്റ്മെൻറ് രീതികൾ.. ഗൈനക്കോമാസ്റ്റിയ സർജറി എന്താണ്.. എന്തൊക്കെയാണ് ഈ സർജറിയുടെ പ്രധാനപ്പെട്ട കോംപ്ലിക്കേഷനുകൾ.. സർജറി കഴിഞ്ഞാൽ ഇതിന്റെ റിക്കവറി എങ്ങനെയാണ്.. സർജറിയുടെ അല്ലെങ്കിൽ ട്രീറ്റ്മെൻറ് കോസ്റ്റുകൾ എത്ര വരും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി മനസ്സിലാക്കാം..
സ്ത്രീകളിൽ ഉള്ളതുപോലെ തന്നെ ആണുങ്ങളിൽ സ്തന വളർച്ച ഉണ്ടാവുമ്പോൾ അത് അവരുടെ കോൺഫിഡൻസിനെ വളരെയധികം ബാധിക്കുന്നു.. ഇത് കാര്യമായി ബാധിക്കുന്നത് അല്ലെങ്കിൽ ഉണ്ടാവുന്നത് ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന അല്ലെങ്കിൽ കോളേജുകളിൽ പോകുന്ന കുട്ടികളിലാണ്.. ഇതുകാരണം അവർക്ക് ഒരു പ്രോപ്പർ ആയ ഷർട്ട് ഇടാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ ടീഷർട്ടുകൾ ഇടാനുള്ള ബുദ്ധിമുട്ട്.. അതുപോലെ ഒരു പബ്ലിക് പ്ലേസിൽ ഷർട്ട് റിമൂവ് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയതോ ഉണ്ടാകുമ്പോഴാണ് ഇത്തരം കുട്ടികൾ നമ്മുടെ അടുത്തേക്ക് എത്താറുള്ളത്.. സത്യത്തിൽ ഇത് ഒരു പ്രശ്നമുള്ള അവസ്ഥയല്ല.. പക്ഷേ ഇത് അവരുടെ മെന്റൽ കോൺഫിഡൻസിനെ വളരെയധികം തളർത്തുന്നു..
അവർക്ക് അവരുടെ പഠിപ്പിൽ ശ്രദ്ധിക്കാതെ ഇരിക്കുക അവരുടെ ശ്രദ്ധയും ചിന്തകൾ മുഴുവൻ ഇതിനെക്കുറിച്ച് ആലോചിച്ചായിരിക്കും.. എന്താണ് ഈ ഗൈനക്കോമാസ്റ്റിയക്ക് കാരണം ഇതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളില്ല പക്ഷേ നമ്മുടെ ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് ആണുങ്ങളിലുള്ള ടെസ്റ്റോസ്റ്റിറോൺ സ്ത്രീകളുടെ സിമിലർ ആയിട്ടുള്ള ഈസ്ട്രജൻ ഹോർമോൺ ശരീരത്തിലുള്ള വ്യതിയാനങ്ങളാണ് ഇതിൻറെ ഒരു കാരണമായി സാധാരണ പറയുന്നത്.. അതിനുപുറമേ ചില ആളുകളിൽ കിഡ്നി അല്ലെങ്കിൽ ലിവർ സംബന്ധമായ പ്രശ്നങ്ങൾ കാരണം അല്ലെങ്കിൽ കഴിക്കുന്ന ചില മരുന്നുകൾ കാരണം ഒക്കെ ഈ ഒരു അവസ്ഥ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..