ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു വേറിട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വേദനകളെക്കുറിച്ച്.. വേദന എന്ന് പറയുന്നത് ആർക്കും ഇഷ്ടപ്പെടാത്ത ഒരു അവസ്ഥയാണ്.. വേദന എന്നു പറയുന്നത് നമുക്ക് പല രീതിയിൽ പല ഭാഗങ്ങളിൽ ശരീരത്തിൻറെ ഭാഗങ്ങളിൽ ഉണ്ടാകാറുണ്ട്.. നമ്മൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പേടിപ്പെടുത്തുന്ന ഒരു അനുഭവം കൂടിയാണ്.. എല്ലാവരും പറയാറുണ്ട് വേദനകൾ ഇല്ലാതെ മരിച്ചാൽ മതിയെന്ന്.. ക്യാൻസർ ബാധിതരായ രോഗികൾ അവസാനം ഘട്ടത്തിൽ നിൽക്കുമ്പോൾ അവരുടെ ബന്ധുക്കൾ ആഗ്രഹിക്കുന്ന ഒരു കാര്യം വേദനകൾ ഇല്ലാതെ മരണം കിട്ടിയാൽ വളരെ നന്നായിരുന്നു എന്നുള്ളത്.. അപ്പോൾ വേദന എന്ന് പറയുന്നത് പലരും വളരെയധികം പേടിക്കുന്ന ഒരു സംഗതിയാണ്.. അപ്പോൾ വേദന എടുത്ത് പഠിച്ചു നോക്കിയാൽ അതിലെ ചില കണ്ണികൾ എന്നും പല ശാസ്ത്രജ്ഞന്മാർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..
മസ്തിഷ്കവും അതുപോലെ നട്ടെല്ലിലെ സുഷുമ്ന നാഡിയും അതിനപ്പുറത്തേക്കുള്ള ഞരമ്പുകളും പലവിധ കെമിക്കലുകളും എല്ലാം കൂടിച്ചേർന്ന പ്രവർത്തിച്ച ഉണ്ടാക്കുന്ന ഒരു സെൻസേഷൻ ആണ് വേദന എന്നു പറയുന്നത്.. വേദനകൾ നമുക്കറിയാം പല രീതികളിൽ നമുക്കുണ്ടാവാം.. അപ്പോൾ നമുക്ക് ഹൃദയത്തിൻറെ അതായത് ഒരു ഹാർട്ട് അറ്റാക്കിന്റെ ഒരു വേദന എടുക്കുകയാണെങ്കിൽ നമുക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടും.. അതിനോടൊപ്പം തന്നെ ഈ വേദന റേഡിയേറ്റ് ചെയ്യാം.. അതായത് നമ്മുടെ മറ്റ് ശരീരഭാഗങ്ങളിലേക്ക് കൂടി ഇത് വ്യാപിക്കാം.. അതായത് ഹൃദയത്തിൻറെ ഭാഗങ്ങളെ ഏത് ഞരമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത് ആ ഞരമ്പുകൾ മറ്റെവിടെയോ സഞ്ചരിക്കുന്നു ഉണ്ടാവാം.. ആ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ കൂടി വേദനകൾ അനുഭവപ്പെടും..
ഉദാഹരണത്തിന് നെഞ്ചിൽ ഉണ്ടാകുന്ന വേദന ഇടതു കൈയിൽ അല്ലെങ്കിൽ വലതു കൈയിൽ അല്ലെങ്കിൽ നമ്മുടെ താടി എല്ലിന്റെ ഭാഗത്ത് അതുപോലെ പുറത്ത് ഒക്കെ അനുഭവപ്പെടാറുണ്ട്.. പലപ്പോഴും ഒരു ഹൃദ്രോഗി ഇതെല്ലാം ഹൃദ്രോഗമാണ് അല്ലെങ്കിൽ അതിൻറെ ലക്ഷണങ്ങളാണ് എന്നറിയാതെ ഒരു ദന്ത വിദഗ്ധന്റെ അടുത്ത് ചെന്ന് എന്ന് വരാം.. അത് പല്ലിൻറെ വേദന ആയിട്ട് ആയിരിക്കാം ചിലപ്പോൾ തോന്നുന്നത്.. അപ്പോൾ വേദനകൽക്ക് ചില രസകരമായ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേകതകളുണ്ട്.. അതുപോലെതന്നെയാണ് വയറിൻറെ ചില പ്രശ്നങ്ങൾ.. വയറിൽ പൊള്ളയായിട്ടുള്ള പല അവയവങ്ങളും ഉണ്ട്.. നമ്മുടെ കൂടൽ എടുക്കുകയാണെങ്കിലും അതുപോലെ മൂത്രം പോകുന്ന ട്യൂബ് എടുക്കുകയാണെങ്കിലും ഇതെല്ലാം തന്നെ ഹോളോ ട്യൂബ് ആണ് അതായത് പൊള്ളയായിട്ടുള്ള ട്യൂബുകളാണ്.. ഈ ട്യൂബുകളിൽ എവിടെയെങ്കിലും തടസ്സം സൃഷ്ടിക്കപ്പെട്ടാൽ അതികഠിനമായ വേദനകൾ ആയിരിക്കും അനുഭവപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..