ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ബാധിക്കുന്ന പ്രധാന അവയവങ്ങൾ ഏതെല്ലാം.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നു പറഞ്ഞാൽ എന്താണ്.. ഏതൊക്കെയാണ് ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ എന്ന് പറയുന്നത്.. ഇന്ന് കാണുന്ന ഏകദേശം നൂറോളം രോഗങ്ങളും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. ശരീരത്തിൻറെ കാവൽക്കാരായി പ്രവർത്തിക്കേണ്ട ഇമ്മ്യൂൺ സിസ്റ്റം തിരിച്ചറിവുകൾ നഷ്ടപ്പെട്ട് അവരുടെ തന്നെ സ്വന്തം കോശങ്ങളെ അതുപോലെ അവയവങ്ങളെയും എല്ലാം ആക്രമിക്കാനും തുടങ്ങുന്നത് മൂലം ഉണ്ടാകുന്ന രോഗമാണ് ഇത്.. നമ്മുടെ ചർമ്മങ്ങളെ ബാധിക്കുന്ന സോറിയാസിസ്.. എക്സീമ തുടങ്ങി സന്ധികളെയും അതുപോലെ അവയവങ്ങളെയും ബാധിക്കുന്ന വാതരോഗങ്ങൾ..

അതുപോലെ ഇൻസുലിൻ ശരീരത്തിൽ കുറയുന്നതുമൂലം ഉണ്ടാകുന്ന ടൈപ്പ് വൺ പ്രമേഹം.. തൈറോയ്ഡ് ഹോർമോൺ കുറയുന്ന ഹാഷിംമോട്ടോ തൈറോയ്റ്റിസ്.. അതുപോലെ തൈറോയ്ഡ് ഹോർമോൺ കൂടുന്നത് മൂലം ഉണ്ടാകുന്ന ഡിസീസസ്.. ലൂപ്പസ്.. നർവുകളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്റ്റിറോസിസ്.. അതുപോലെ കിഡ്നിയെ ബാധിക്കുന്ന നെഫ്രോപതി.. രക്തക്കുഴലുകളെ ബാധിക്കുന്ന വാസ്കുലൈറ്റിസ്.. അതുപോലെ നമ്മുടെ കരളിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്.. ഹൃദയത്തെ ബാധിക്കുന്ന റൊമാറ്റിക് ഫീവർ.. അതുപോലെ രക്താണുക്കളെ ബാധിക്കുന്ന അസുഖങ്ങൾ.. കുടലിനെ ബാധിക്കുന്ന ക്രോൺസ് ഡിസീസസ്.. കൊളൈറ്റിസ് തുടങ്ങി ഏത് അവയവങ്ങളെയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ബാധിക്കാം.

ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽപ്പെട്ട രോഗങ്ങളെയും അവയുടെ പ്രധാനപ്പെട്ട കാരണങ്ങളെയും ലക്ഷണങ്ങളെയും പരിശോധന രീതികളും ഒക്കെ മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം രോഗങ്ങളെ നേരത്തെ കണ്ടെത്താനും അവയിൽ നിന്ന് നമുക്ക് മോചനം നേടാനും കഴിയുകയുള്ളൂ.. ആദ്യമായി ഇമ്മ്യൂണിറ്റി എന്നാൽ എന്താണ് എന്ന് നോക്കാം.. അതുമായി ബന്ധപ്പെട്ട പ്രധാന അവയവങ്ങൾ ഏതൊക്കെയാണ് എന്നും നോക്കാം.. നമ്മുടെ പ്രതിരോധശേഷിയെയാണ് നമ്മൾ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്.. ഇമ്മ്യൂണിറ്റി അല്ലെങ്കിൽ നമ്മുടെ പുറത്തുനിന്നുള്ള അറ്റാക്ക് നമ്മളെ നേരിടാൻ ആയിട്ട് നമ്മുടെ ഏറ്റവും വലിയ പാർട്ട് എന്ന് പറയുന്നത് നമ്മുടെ സ്കിൻ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *