December 9, 2023

പഠിക്കാത്തതിന്റെ പേരിൽ കുട്ടിയെ തല്ലിയ അച്ഛൻ.. എന്നാൽ അവൻറെ ടീച്ചർ ചെയ്തത് കണ്ടോ…

ചൂരൽ വലിച്ചെടുത്ത് അടിക്കാൻ ട്രൗസർ പൊക്കിയപ്പോൾ സച്ചിയുടെ തുടയില് അടികൊണ്ട് ഉണ്ടായ ചോരപ്പാടുകൾ കണ്ട് ഹരിത അവൻറെ മുഖത്തേക്ക് നോക്കി.. മെല്ലെ ട്രൗസറിലെ പിടിവിട്ട് ചൂരൽ മേശപ്പുറത്തേക്ക് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ എല്ലാം അവളിൽ ആയിരുന്നു.. ഇന്നലെ എഴുതിയ നോട്ടുകൾ എല്ലാം എടുത്ത് വായിക്കൂ ഞാൻ തിരിച്ചു വന്നശേഷം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കാം.. മെല്ലെ ഹരിത അവൻറെ കൈകൾ പിടിച്ച് ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. ഇതെങ്ങനെയാ സച്ചി തുടയിൽ അടികൊണ്ട് പാടുകൾ വന്നത്.. അച്ഛൻ അടിച്ചതാണ് ടീച്ചർ.. ഒരു നിമിഷം ഹരിത അവൻറെ മുഖത്തേക്ക് നോക്കി.. അതുകൊണ്ട് യാതൊരു സങ്കടവും ഭാവ മാറ്റങ്ങളും അവനിൽ ഇല്ലായിരുന്നു.. എന്തിനാണ് നിന്നെ അച്ഛൻ ഇങ്ങനെ തല്ലിയത്.. എപ്പോഴും ഇങ്ങനെയാണോ.. അല്ല ടീച്ചർ അച്ഛന് എപ്പോഴും എന്നോട് സ്നേഹമാണ്..

   

ആദ്യമായിട്ടാണ് അച്ഛൻ എന്നെ തല്ലിയത്.. ടീച്ചറുടെ ക്ലാസ്സിൽ നന്നായി പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ എന്നെ ഒരുപാട് തല്ലി.. നീ എൻറെ ക്ലാസ്സിൽ നന്നായി പഠിക്കുന്നുണ്ടല്ലോ.. ഇന്ന് മാത്രമല്ലേ ഹോംവർക്ക് ചെയ്യാതെ വന്നത്.. അതിൻറെ കാരണം എന്താണ് എന്ന് എനിക്കിപ്പോൾ മനസ്സിലായി.. പിന്നെ നീ അച്ഛനെയും കൂട്ടി നാളെ ക്ലാസിൽ വന്നാൽ മതി.. അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു.. അച്ഛൻ വരില്ല ടീച്ചർ.. അതെന്താ… അച്ഛനെ ടീച്ചർക്ക് അറിയാം.. അന്ന് എൻറെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് ചോദിച്ചിരുന്നു ഈ ടീച്ചർ ആണോ നിൻറെ ക്ലാസ് ടീച്ചർ എന്ന്.. ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ എനിക്ക് അവരെ അറിയാം എന്ന് പറഞ്ഞു.. ആ ഫോട്ടോ പിടിച്ചു കൊണ്ട് അച്ഛൻ അന്ന് കുറെ നേരം നോക്കുന്നതുകൊണ്ട്.. പിന്നെയും ഇടയ്ക്കിടയ്ക്ക് അച്ഛൻ എൻറെ മുറിയിൽ വന്ന ആ ഫോട്ടോയെടുത്ത് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

ഇന്നലെ അച്ഛൻ അടിച്ച ആ വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയതാണ് സച്ചി എന്ന്.. അച്ഛൻറെ പേര് എന്താ.. രവിചന്ദ്രൻ.. അതുകേട്ടതും ഹരിതയുടെ ഹൃദയം ഒന്ന് പിടഞ്ഞു.. കണ്ണിൽനിന്ന് കണ്ണുനീർ തന്നെ.. സച്ചി ക്ലാസിലേക്ക് കയറിക്കോ എന്നു പറഞ്ഞുകൊണ്ട് ഓർമ്മകൾ ഓർത്തുകൊണ്ട് ഹരിത വരാന്തയിൽ അങ്ങനെ നിന്നു.. വിയർപ്പ് ഉണങ്ങിയ ഇരുണ്ട മുഖവുമായി കറങ്ങിക്കൊണ്ടിരുന്ന സൈക്കിൾ കറങ്ങുമ്പോൾ അവൻറെ മിഴികൾ എന്നിലേക്ക് നീളുമ്പോൾ ആ മിഴികൾക്ക് വല്ലാത്ത തിളക്കം ആയിരുന്നു.. ഹൃദയത്തിന് കൊളുത്ത് വലിക്കുന്ന എന്തോ ഒരു ആകർഷണം ആ ഹൃദയത്തിന് ഉണ്ടായിരുന്നു.. എങ്കിലും ആ തിരിച്ചുള്ള നോട്ടത്തിൽ ഞാൻ പുച്ഛം കലർത്തിയിരുന്നു.. ഒരു ദിവസം സ്കൂൾ വരാന്തയിൽ തടഞ്ഞു നിർത്തി എന്നെ ഇഷ്ടമാണോ എന്ന് വാശിയോടെ ചോദിച്ചപ്പോൾ.. അതേ വാശിയിൽ തന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞതും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *