രാത്രി ഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ടത്.. കഴിച്ചുകൊണ്ടിരുന്ന ചോറ് പാത്രം അടച്ചുവെച്ച് കൈകൾ കഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും അതുപോലെ മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു കയറിയിരുന്നു.. മുറിയിലെ ലൈറ്റ് ഇടുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ ഒരു നിഷ്കളങ്കമായ ചിരിയോട് കൂടി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു..അയ്യേ.. അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ള ശീലമാണ് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ ഉടനെ കക്കൂസിൽ പോവുക എന്നുള്ളത്.. പണ്ട് അച്ഛൻ എന്നും പറഞ്ഞ് ഇത് കളിയാക്കാറുള്ളത് ഓർമ്മ വന്നു.. ഞാൻ ചിരിച്ചുകൊണ്ട് മൂക്കിൽ വിരൽ വെച്ചുകൊണ്ട് അത് പറയുമ്പോൾ അമ്മ പിന്നെയും എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു പക്ഷേ അതിൻറെ കൂടെ കണ്ണുനീർ കൂടി ഒളിച്ചിറങ്ങിയപ്പോൾ എൻറെയും കണ്ണുകൾ നിറഞ്ഞ ഒഴുകി..
അയ്യേ കൊച്ചു കുട്ടികളെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ.. അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു.. പിന്നെ അമ്മയുടെ ഡ്രസ്സും കട്ടിലിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റുകളും മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ച് വൃത്തിയാക്കി.. ബെഡ്ഷീറ്റിൽ പുതിയ ബെഡ്ഷീറ്റും വിരിച്ച് പുതിയ നൈറ്റിയും ധരിച്ച് കിടത്തുമ്പോൾ ഒക്കെയും അമ്മ എൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു.. ഞാനിതൊക്കെ വെള്ളത്തിൽ ഒന്ന് അലക്കിയിട്ട് വരാം അതും പറഞ്ഞു മലവും മൂത്രവും ഒക്കെ ആയ തുണികൾ കൊണ്ട് ബാത്റൂമിൽ കയറി അതിലേക്ക് വെള്ളം ഒഴിച്ച് ശേഷമാണ് ബക്കറ്റിൽ ഡെറ്റോൾ ഒഴിച്ച് തുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ടത്.. ഇതൊക്കെ ചെയ്യുമ്പോൾ എൻറെ കണ്ണുകൾ പതിവില്ലാതെ നിറഞ്ഞൊഴുകുകയായിരുന്നു.. മനസ്സിന് ഒരു ആശ്വാസം ലഭിക്കുന്നതുവരെ അവിടെനിന്ന് കരഞ്ഞ ശേഷമാണ് മുഖവും കൈകാലുകളും കഴുകി തിരികെ അമ്മയുടെ അടുത്തേക്ക് വന്നത്.. ഞാൻ ആ സ്പ്രേ അടിക്കാം..
മുറിയിലേക്ക് ചെല്ലുമ്പോഴും എന്നെയും നോക്കി കിടക്കുന്ന അമ്മയെ മുഖത്ത് നോക്കിയാൽ കരഞ്ഞു പോകും എന്നുള്ളതുകൊണ്ട് ആണ് അതും പറഞ്ഞ് അലമാരയിൽ നിന്ന് സ്പ്രേ എടുത്ത് മുറിയിൽ ആകെ അടിച്ചത്.. ഒപ്പം അമ്മയുടെ വസ്ത്രങ്ങളിലും ബെഡ്ഷീറ്റിലും അടിച്ചുകൊണ്ട് പറഞ്ഞു ആഹാ ഇപ്പോൾ നല്ല മണം ആണല്ലോ.. അതും പറഞ്ഞുകൊണ്ട് അമ്മയുടെ അരികിൽ ഇരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ എൻറെ മുഖത്ത് തന്നെയായിരുന്നു.. എന്താ അമ്മേ എന്നെ ഇങ്ങനെ നോക്കുന്നത്.. അതും പറഞ്ഞ് ചുറ്റി ചുളിഞ്ഞ അമ്മയുടെ കൈകൾ എടുത്ത് ഒന്ന് ചുംബിച്ചു.. പതുക്കെ ആ കൈകളിൽ തടവിയിരുന്നു.. എനിക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല അമ്മേ.. ഞാൻ കുഞ്ഞായിരിക്കുമ്പോൾ അമ്മ എന്തൊക്കെയാണ് എനിക്ക് വേണ്ടി ചെയ്തതെന്ന് ഓർമ്മയുണ്ടോ അമ്മയ്ക്ക്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….