ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരാതിരിക്കാൻ ആയിട്ടുള്ള മുൻകരുതലകളെ കുറിച്ചും ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും നമ്മൾ ധാരാളം കേൾക്കാറുണ്ട്.. അതുപോലെതന്നെ സ്ട്രോക്ക് വന്നാൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാം.. ഒരു ഭാഗം തളർന്നു പോവുക അതുപോലെ മുഖം കോടി പോവുക.. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നമുക്ക് ഇന്നത്തെ നൂതന സംവിധാനങ്ങൾ കൊണ്ടും അതുപോലെതന്നെ മെഡിസിന്റെയും ഹോസ്പിറ്റലുകളുടെയും അവൈലബിലിറ്റി കൊണ്ടും പെട്ടെന്ന് തന്നെ നമ്മൾ രോഗികളെ ആശുപത്രിയിൽ എത്തിക്കാറുണ്ട്.. സ്ട്രോക്ക് വരുന്ന ആ നിമിഷത്തിൽ തന്നെ രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കാൻ പല ആളുകളും ശ്രദ്ധിക്കാറുണ്ട്..
അപൂർവ്വം ചില സന്ദർഭങ്ങളിൽ ഇത്തരം നിമിഷങ്ങളിൽ എത്തിച്ചാൽ തന്നെയും അല്ലെങ്കിൽ എത്തിക്കാൻ വൈകിയാലോ സ്ട്രോക്ക് സംബന്ധമായ ഒരു അവസ്ഥയിലേക്ക് രോഗി പോകാറുണ്ട് അതായത് പക്ഷാഘാതം ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തളർന്നു പോകുന്ന ഒരു അവസ്ഥ.. അതുപോലെ യങ്ങ് സ്ട്രോക്കുകൾ ഇപ്പോൾ വളരെയധികം കൂടിവരുന്ന ഒരു കാലഘട്ടമാണ്.. നമ്മുടെ ഭക്ഷണരീതികൾ കൊണ്ടും അതുപോലെ ഇപ്പോഴത്തെ ദിനചര്യകൾ കൊണ്ടും ജീവിതശൈലികൾ കൊണ്ടും ആളുകളിൽ സ്ട്രോക്ക് ലെവൽ കൂടി വരികയാണ്.. കൂടുതലും ഇത്തരം ഒരു അവസ്ഥ യങ്സ്റർസ് കണ്ടുവരുന്നു.. അപ്പോൾ സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമുക്ക് ഒരു വ്യക്തതയില്ല ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച്..
ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോ മെഡിസിൻ ഡോക്ടർമാർ ഇനി സ്ട്രോക്ക് വരാതിരിക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചുള്ള നമുക്ക് കൂടുതൽ വിശദമായി പറഞ്ഞുതരികയും മരുന്നുകൾ തരുകയും ഒക്കെ ചെയ്യും പക്ഷേ വന്നുപോയ സ്ട്രോക്കിന് നമ്മൾ എന്താണ് ചെയ്യുക.. ശരീരത്തിന്റെ ഒരു ഭാഗം മുഴുവനും തളർന്നുപോയി അതുപോലെ നമുക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. ട്യുബിലൂടെയാണ് നമ്മൾ രോഗികൾക്ക് ഭക്ഷണം നൽകുന്നത്.. രോഗിക്ക് സംസാരശക്തി ഇനിയും തിരിച്ചു കിട്ടിയിട്ടില്ല.. മുഖം കോടിയിരിക്കുന്നു എണീറ്റ് നടത്താൻ കഴിയുന്നില്ല.. ഇത്തരം അവസ്ഥകൾ ഉണ്ടാവുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….