December 11, 2023

വന്ധ്യത എന്ന രോഗം ആർക്കെല്ലാം ആണ് വരാൻ സാധ്യതയുള്ളത്.. ഇതുമായി ബന്ധപ്പെട്ട പ്രധാന ട്രീറ്റ്മെന്റുകൾ എന്തെല്ലാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് വന്ധ്യത.. വന്ധ്യത എന്ന രോഗം ആർക്കെല്ലാം വരാം.. കൂടുതലും അത് എന്ത് കാരണങ്ങൾ കൊണ്ടാണ് വരുന്നത്.. പുരുഷ വന്ധ്യത അതുപോലെ തന്നെ സ്ത്രീ വന്ധ്യത തുടങ്ങിയവയ്ക്ക് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് ഉള്ളത്.. വന്ധ്യത എന്ന് പറയുന്നത് കല്യാണം കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒരു വർഷം ഒന്നിച്ചു താമസിച്ചിട്ടും പ്രഗ്നൻസിക്ക് ട്രൈ ചെയ്തിട്ടും മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ ഒന്നും ഉപയോഗിക്കുന്നുമില്ല എന്നിട്ടും അവർക്ക് കുട്ടികൾ ഉണ്ടാവുന്നില്ലെങ്കിൽ അതുപോലെ സ്ത്രീയുടെ വയസ്സ് 40 ന് താഴെയാണ് അതുപോലെ ഒരു സ്ഥിതിയിൽ ഇത്രയും കാലം ഒരുമിച്ച് താമസിച്ചിട്ടും അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ഇതിനെയാണ് നമ്മൾ വന്ധ്യത എന്ന് പറയുന്നത്..

   

അതുപോലെ 40 വയസ്സിന് മുകളിലുള്ള ആളുകൾ അതുപോലെതന്നെ ട്യൂബിന് കുഴപ്പമുള്ള ആളുകൾ തുടങ്ങിയവയെല്ലാം അറിയുന്നവർക്ക് ഒരു വർഷം എന്നുള്ള കാലാവധി പോലും നമ്മൾ അവർക്ക് കൊടുക്കില്ല.. അതിനു മുൻപേ തന്നെ അവർക്ക് വേണ്ട ചികിത്സകൾ നൽകേണ്ടത് അത്യാവശ്യമാണ്.. ഒരു കുഴപ്പവുമില്ലാതെ ഒരു 80 ശതമാനം കപ്പിൾസും ഒരു വർഷത്തിനുള്ളിൽ തന്നെ കൺസീവ് ആകുന്നത് കാണാറുണ്ട്.. ഒരു 90% ആളുകളും മിക്കവാറും രണ്ടു വർഷത്തിനുള്ളിൽ തന്നെ കൻസീവ് ആവാറുണ്ട്.. രണ്ടുവർഷം മാക്സിമം ആണ് അതിനുള്ളിൽ അവർ കൺസീവ് ആകുന്നില്ലെങ്കിൽ പ്രധാനമായും അവർക്ക് മറ്റുള്ള രീതിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് നമ്മൾ തിരിച്ചറിയണം.. രക്ത പരിശോധനകൾ അതുപോലെ മറ്റ് സ്കാനിങ്ങുകൾ പുരുഷ ബീജം തുടങ്ങിയവയെല്ലാം പരിശോധിക്കണം..

പക്ഷേ മുൻപേ പറഞ്ഞതുപോലെ സ്ത്രീയുടെ വയസ്സ് 40 ന് മുകളിൽ ആണെങ്കിൽ അതുപോലെ മറ്റ് സംശയകരമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അതായത് നേരത്തെ ട്യൂബർ ക്യുലോസസ് പോലുള്ള അസുഖങ്ങൾ വന്നവരാണ് അല്ലെങ്കിൽ എൻഡോമെട്രിയോസിസ് എന്ന് പറയുന്ന അസുഖമുള്ളതായി അറിവുണ്ട്.. അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കീമോതെറാപ്പി അല്ലെങ്കിൽ റേഡിയോതെറാപ്പി കാൻസറിനുള്ള ചികിത്സകൾ എടുത്തതായിട്ട് അറിവുണ്ട്.. ഇത്തരം ആളുകൾ എല്ലാം തന്നെ നേരത്തെ തന്നെ വന്ധ്യത ചികിത്സയുടെ ട്രീറ്റ്മെന്റുകൾ എടുക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *