ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കാലുകളിലെ ഞരമ്പുകൾ തടിച്ച ചുരുണ്ട് വരുന്ന വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തിനായി ഓപ്പറേഷനുകൾ വേണ്ടിവരുന്ന രോഗികളുടെ എണ്ണം ഇന്ന് ധാരാളമായി കൂടിവരുന്നു.. ഓപ്പറേഷനുകളും അതുപോലെ ലേസർ തെറാപ്പികളും മറ്റ് ചികിത്സകളും എല്ലാം ചെയ്താലും കുറച്ചു വർഷങ്ങൾക്കുള്ളിൽ വീണ്ടും ചർമ്മത്തിൽ നിറവ്യത്യാസങ്ങളും അതുപോലെ ചൊറിഞ്ഞു പൊട്ടലും അൾസറും അതുപോലെ വേദനകളും രക്തം കട്ടപിടിച്ചു നിക്കലും അതുപോലെ രക്തസ്രാവവും ഒക്കെയായി കഷ്ടപ്പെടുന്ന ആളുകൾ ധാരാളം ഉണ്ട്.. എന്തുകൊണ്ടാണ് ഓപ്പറേഷൻ ചെയ്തിട്ടും രോഗങ്ങൾ വീണ്ടും വരുന്നത്… എന്താണ് ഇതിനുള്ള പരിഹാരമാർഗങ്ങൾ..
ഇത്തരം രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.. ചുരുക്കിപ്പറഞ്ഞാൽ ഒന്നാമത്തേത് ഹൃദയം പമ്പ് ചെയ്യുന്നത് അനുസരിച്ച് ശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ കൂടെ ഒഴുകി കോശങ്ങൾക്ക് ഓക്സിജനും അതുപോലെ പോഷകങ്ങളും നൽകിയശേഷം വിസർജ്യവസ്തുക്കൾ ശേഖരിച്ച് അശുദ്ധമായ രക്തത്തെ തിരികെ ഹൃദയത്തിലേക്ക് എത്തിക്കേണ്ട ജോലി നമ്മുടെ വെയിനുകൾക്കാണ്.. രണ്ടാമത്തേത് കാലുകളിലെ വെയിനുകളിലെ രക്തത്തെ മുകളിൽ ഹൃദയത്തിൽ എത്തിക്കാനായി ഹൃദയം പോലെ ഒരു പമ്പ് കാലിൽ ഇല്ല.. പകരം കാലുകളിലെ മസിലുകളാണ് പമ്പ് പോലെ പ്രവർത്തിക്കുന്നത്.. മൂന്നാമത്തെ പ്രധാനമായും 5 കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയിൻ ഉണ്ടാവുന്നത്.. അതിലൊന്ന് പോഷക കുറവുകളും വിഷാംശങ്ങളും രക്തക്കുഴലുകളെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കോളജിൻ..ഇലാസ്റ്റിൻ..
തുടങ്ങിയ പ്രോട്ടീനുകൾക്ക് ഉണ്ടാകുന്ന നാശം.. രണ്ടാമത്തേത് അമിതവണ്ണത്തിനൊപ്പം ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുകൾ മുഴുവൻ വീനസ് പ്രഷർ കൂടുന്നതും ഇതുവഴി രക്തം ഓട്ടത്തിന് തടസ്സങ്ങൾ ഉണ്ടാകുന്നതും.. മൂന്നാമത്തെത് വ്യായാമ കുറവുകൾ മൂലം പമ്പുകൾ ആയി പ്രവർത്തിക്കേണ്ട കാലുകളിലെ പേശികൾ ശോഷിക്കുന്നതും.. കാലുകൾക്കുള്ളിൽ കൊഴുപ്പുകൾ അടിയുന്നത്.. നാലാമത്തെ രക്തക്കുഴലിനും വാൽവുകൾക്കും ഉണ്ടാകുന്ന നാശങ്ങൾ മൂലം രക്തം തിരിച്ച് താഴേക്ക് ഒഴുകാൻ തുടങ്ങുന്നത്.. അഞ്ചാമത്തേത് തെറ്റായ ബ്രീത്തിങ് രീതി മൂലം വെയിനിലെ പ്രഷർ കൂടി രക്തക്കുഴലിലെ വാൽവുകൾക്ക് നാശം ഉണ്ടാകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….