മുട്ടുവേദന എന്ന പ്രശ്നം ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സിമ്പിൾ വ്യായാമങ്ങളിലൂടെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ടുവേദന എന്ന് പറഞ്ഞ് കഴിഞ്ഞ പ്രാവശ്യം ഭക്ഷണങ്ങളും ജീവിതശൈലികളും വ്യായാമവും അതുപോലെ ചികിത്സകളും എല്ലാം ചർച്ച ചെയ്തപ്പോൾ എക്സസൈസുകൾ മുട്ടുവേദനയ്ക്ക് ആയി ഉണ്ടോ ഡോക്ടറെ എന്നും അതുപോലെ പണ്ട് ചെയ്തതുപോലെ ആ എക്സസൈസുകൾ ചെയ്തു തരുമോ എന്നൊക്കെ ധാരാളം ചോദ്യങ്ങൾ ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.. ഓരോ വീഡിയോകൾ കൊണ്ടും ഉദ്ദേശിക്കുന്നത് പരമാവധി ഇത്തരം നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി ഏതെങ്കിലും ഒരു രോഗത്തിൽനിന്ന് നിങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും അതുപോലെ രോഗം വന്ന ആളുകൾക്ക് ഒരു അൽപ്പമെങ്കിലും ആശ്വാസം നൽകാൻ കഴിയുകയും അതുപോലെ നമ്മുടെ ജീവിതശൈലികൾ കാരണം.

നമ്മൾ അറിയാതെ അകപ്പെട്ടിട്ടുള്ള അസുഖങ്ങളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുകയും ചെയ്താൽ അതുതന്നെയാണ് ഏറ്റവും വലിയ കാര്യം അല്ലെങ്കിൽ ഞങ്ങളുടെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത്.. കഴിവതും ഒരേയൊരു ലക്ഷ്യം എന്നു പറയുന്നത് ഇത്തരം നല്ല നല്ല കാര്യങ്ങൾ ആളുകൾക്ക് ചെയ്തുകൊണ്ട് അതുപോലെ അവരുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ രോഗം മാറുവാനും നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ രോഗം നിയന്ത്രിക്കാനും ആണ്.. ആശുപത്രികളിൽ വന്നുകൊണ്ടല്ല നിങ്ങളുടെ രോഗം മാറേണ്ടത് നിങ്ങളുടെ തീൻ മേശകളിലും അതുപോലെ നിങ്ങളുടെ ജീവിതശൈലികളിൽ ആണ്.. ഇത്തരം സന്ദേശങ്ങളുടെ ഒരു ഭാഗമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നതും.. മറ്റെല്ലാ രോഗങ്ങളെ പോലെ തന്നെ മുട്ടുവേദനയും ജീവിതശൈലിയിൽ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നം കൊണ്ട് തന്നെയാണ് വരുന്നത്.. ഇതിനെ വരുത്തിയിലാക്കാൻ നമ്മുടെ വ്യായാമങ്ങൾക്ക് വലിയ ഒരു റോൾ തന്നെയാണ് ഉള്ളത്..

പലപ്പോഴും വ്യായാമങ്ങൾ കുറഞ്ഞത് കാരണം കാലുകൾക്ക് ഇളക്കം ഇല്ലാതെ ആയതുകൊണ്ടാണ് പല രോഗങ്ങളും വരുന്നത്.. ഉദാഹരണമായി പറയുകയാണെങ്കിൽ എൻറെ കാര്യം തന്നെ എടുക്കാം രാവിലെ വരുമ്പോൾ തന്നെ ഓ പിയിൽ ധാരാളം രോഗികൾ ഉണ്ടാവും.. അതുകൊണ്ടുതന്നെ വന്ന പാടെ കസേരയിൽ കയറിയിരിക്കും.. പിന്നീട് ജോലി കഴിഞ്ഞ് പോകുന്നത് വരെ കസേരയിൽ നിന്ന് നടത്തമോ ഒന്നും തന്നെയില്ല അതുകൊണ്ടുതന്നെ കാലുകൾക്ക് ഒരു വ്യായാമവും ലഭിക്കുന്നില്ല.. അപ്പോൾ എന്നെപ്പോലെ തന്നെ ധാരാളം ആളുകൾ ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട് അപ്പോൾ അത്തരക്കാർക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ചില എക്സൈസുകൾ നമുക്ക് ഇന്ന് പരിചയപ്പെടാം.. ഈ എക്സസൈസിന് മുൻപേ പറയാനുള്ളത് വേദന ഇല്ലാത്തവർക്ക് വരാതിരിക്കാനും അതുപോലെ വേദന ഉള്ള ആളുകൾക്ക് അത് കുറയാനും ഇത് സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *