സ്നേഹനിധിയായ ഭർത്താവിനെ കുഞ്ഞുങ്ങൾ ഉണ്ടാക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ ഭാര്യയ്ക്ക് സംഭവിച്ചത്..

മുപ്പതാമത്തെ വയസ്സിൽ മൂന്നാമത്തെ പുരുഷന്റെ മുന്നിൽ ചായയുമായി ചെല്ലുമ്പോൾ നാണം കൊണ്ട് അല്ല ആ മുഖത്ത് എനിക്ക് നോക്കാൻ മടി തോന്നിയത്.. അതിനു തൊട്ടുമുമ്പ് അടുക്കളയിൽ വന്നിട്ട് നിന്നെ ഇന്ന് കാണാൻ വന്നിരിക്കുന്നത് നിൻറെ ആദ്യത്തെ കെട്ടിയോൻ തന്നെയാണ് എന്ന് ഉമ്മ പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം ഉണ്ടായതു കൊണ്ടായിരുന്നു.. ഞങ്ങൾ തമ്മിൽ പിരിയാനുള്ള കാരണങ്ങളും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും എല്ലാം എൻറെ മനസ്സിലേക്ക് ഓടിയെത്തി.. അദ്ദേഹത്തിൻറെ ഉമ്മയുമായുള്ള അപസ്വരങ്ങൾ ആയിരുന്നു അതിൻ്റെ തുടക്കം.. ഞങ്ങൾ തമ്മിലുള്ള പോർ മുറുകിയപ്പോൾ ഒന്നുകിൽ ഉമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്നും അല്ലെങ്കിൽ വേറെ വീടെടുത്ത് താമസിക്കണം എന്ന് എൻറെ നിലപാടിൽ എതിർത്തപ്പോഴാണ് എങ്കിൽ നമുക്ക് പിരിയാം എന്നുള്ള ഒരു അവസ്ഥയിൽ എത്തിയത്..

എൻറെ ഉമ്മയ്ക്ക് വയസ്സ് 65 കഴിഞ്ഞു എന്നും നിരവധി രോഗങ്ങൾ ഉള്ള അവർക്ക് ഇനി അധികം ആയുസ്സ് ഇല്ല എന്നും അതുകൊണ്ടുതന്നെ നീ കുറച്ചുനാൾ കൂടി ഇവിടെ എല്ലാം സഹിച്ച കഴിയണമെന്നും പറഞ്ഞ യാചിച്ചെങ്കിലും മൂന്നുവർഷം ഒരുമിച്ച് കഴിഞ്ഞിട്ടും എനിക്ക് ഒരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത ആ മനുഷ്യനും കണ്ണ് എടുത്താൽ തന്നെ കണ്ടുകൂടാത്ത ഉമ്മക്കും അവരുടെ വായിൽ ഇരിക്കുന്നത് കേട്ട് എൻറെ ജീവിതം എന്തിനാണ് ഞാൻ പാഴാക്കുന്നത് എന്നുള്ള ചിന്തയിൽ ഞാൻ എൻറെ ഡ്രസ്സും ആഭരണങ്ങളുമായി അന്ന് ഞാൻ പടിയിറങ്ങി.. എൻറെ വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു.. കൂടെ ചെല്ലാൻ എന്നെ ഒരുപാട് നിർബന്ധിച്ചു.. പക്ഷേ എൻറെ ഡിമാൻഡ് അംഗീകരിക്കാത്ത ഭർത്താവിൻറെ കൂടെ പോകാൻ ഞാൻ വിസമ്മതിച്ചു..

നിരാശയോടു കൂടി അന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മനുഷ്യൻ പലതവണ എന്നെ ഫോണിൽ വിളിച്ചു എങ്കിലും ഞാൻ അത് എടുക്കാൻ കൂട്ടാക്കാതെ ഒടുവിൽ ഞാൻ ആ നമ്പർ ബ്ലോക്ക് ചെയ്തു. മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഇനി വീട്ടിലേക്ക് തിരിച്ചു പോകില്ല എന്ന് മനസ്സിലാക്കിയാൽ എൻറെ വീട്ടുകാർ എന്നെ മറ്റൊരു വിവാഹം കഴിപ്പിക്കാനായി അദ്ദേഹവുമായുള്ള ബന്ധം ഒഴിവാക്കാനായി മഹല്ല് അപേക്ഷ കൊടുത്തു.. രണ്ടാഴ്ചയ്ക്കുശേഷം വിവാഹബന്ധം വേർപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി വീട്ടിലേക്ക് വന്ന ബാപ്പ പിറ്റേദിവസം മുതൽ എനിക്ക് വേണ്ടി പുതിയ കല്യാണ ആലോചനകൾ നടത്തി. ഒടുവിൽ ഒരു ബിസിനസ് കാരനുമായി എൻറെ വിവാഹം വലിയ ആഡംബരം ഒന്നുമില്ലാതെ തന്നെ നടത്തി.. അവിടെ അമ്മായിയമ്മ ഇല്ലാത്തതു കൊണ്ട് തന്നെ എന്റെ ജീവിതം വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ മുൻപോട്ടു പോയി.. പക്ഷേ ആദ്യത്തെ ഒരു വർഷം കഴിഞ്ഞതും എനിക്ക് ഗർഭ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ഒരു ഡോക്ടറെ പോയി കണ്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *