വിനു ഓഫീസിൽ നിന്ന് വീട്ടിലെത്തുമ്പോഴേക്കും ശില്പ അവരുടെ വീട്ടിലേക്ക് പോകാനായി ബാഗും സാധനങ്ങളും എടുക്കുന്നുണ്ടായിരുന്നു.. നീ ഇത് എവിടേക്കാണ്.. ഞാനെൻറെ വീട്ടിലേക്ക് പോകുകയാണ്.. ഇനി ഇവിടെ ഒരു നിമിഷം പോലും ഞാൻ നിൽക്കില്ല.. നിങ്ങൾക്ക് ഇവർ സ്വന്തം അമ്മയും ചേച്ചിയും ഒക്കെ ആയിരിക്കും പക്ഷേ എനിക്ക് ആരെയും സഹിക്കേണ്ട കാര്യമില്ല.. ശില്പ നീ എന്ത് സഹിച്ചു എന്നാണ് പറയുന്നത്.. ഈ സ്ത്രീയോട് തന്നെ ചോദിച്ചു നോക്കൂ.. ഇവിടെ ഉച്ചയ്ക്ക് എന്താണ് സംഭവിച്ചത് എന്ന്.. എന്താണ് വല്യേച്ചി ഉണ്ടായത്.. അവർ കരച്ചിൽ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. ഈ ഏർപ്പാട് തുടങ്ങിയിട്ട് എത്രകാലമായി എന്ന് ആർക്കറിയാം.. ഇന്ന് ഉച്ചയ്ക്ക് ഞാൻ ഉറങ്ങാതെ കിടന്നതുകൊണ്ട് കള്ളി വെളിച്ചത്തിലായി..
കള്ളി പൂച്ച പാലുകുടിക്കുന്നത് ആർക്കും അറിയില്ല എന്നാണ് വിചാരം.. ഒന്നുമില്ലെങ്കിലും ഇത്ര വയസ്സായില്ലേ.. എൻറെ ഡാഡി ഇതൊക്കെ അറിഞ്ഞാൽ എന്നെ ഇവിടെ ഒരു നിമിഷം പോലും നിർത്തില്ല.. നീ കാര്യം വ്യക്തമായി പറയൂ ശിൽപ.. ഞാൻ ഉച്ചയ്ക്ക് ഉറങ്ങാൻ കിടക്കുന്ന സമയത്ത് നിങ്ങളുടെ ചേച്ചി ഒരുത്തനുമായി…. മതി നിർത്ത്… എനിക്ക് കേൾക്കണ്ട.. നീ ഇങ്ങനെ തന്നെ പറയൂ എന്ന് എനിക്കറിയാം അതുകൊണ്ട് തന്നെ ഞാൻ മൊബൈലിൽ ഫോട്ടോസ് പകർത്തിയത് എന്തായാലും നന്നായി അതുകൊണ്ട് നിനക്ക് നിന്റെ ചേച്ചിയുടെ സ്വഭാവം അറിയാൻ പറ്റുമല്ലോ.. ശില്പ തന്റെ മൊബൈൽ ഫോൺ വിനുവിൻറെ കൈയിൽ കൊടുത്തു.. ഇത് ഹരിയേട്ടൻ അല്ലേ.. ഹരിയേട്ടൻ എപ്പോ വന്നു.. അടുത്തമാസം നാട്ടിൽ എത്തുമെന്ന് അല്ലേ പറഞ്ഞത്.. ഇതെന്താ ഇത്ര നേരത്തെ.. ഹരിയേട്ടന് അതാരാണ്.. ഇത് ഞങ്ങളുടെ അമ്മാവൻറെ മകനാണ് ഗൾഫിലാണ് ജോലി ചെയ്യുന്നത്..
നീ ഹരിയേട്ടനെ കണ്ടിട്ടാണോ ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കിയത്.. വല്യചി ഹരിയേട്ടൻ എപ്പോൾ വന്നു..ഉച്ചയ്ക്ക്.. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറയുന്നുണ്ടായിരുന്നു.. കുറച്ചുനേരം സംസാരിച്ചിരുന്നപ്പോൾ ശില്പ ഉറങ്ങുവാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ വരാം എന്ന് പറഞ്ഞു പോയി.. ഹരിയേട്ടനോട് സംസാരിച്ചിരിക്കുന്ന സമയത്ത് എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി.. ഞാൻ വീഴാൻ പോകുന്നത് കണ്ട് ഹരിയേട്ടൻ എന്നെ പിടിച്ച് സോഫയിൽ ഇരിക്കുന്നത് ശില്പ കണ്ടിട്ടുണ്ടാവും.. അതിനെയാണ് ഇവൾ ഇങ്ങനെയൊക്കെ പറയുന്നത്.. തൻറെ കണ്ണുകൾ തുടച്ചുകൊണ്ട് ചേച്ചി അതെല്ലാം പറയുന്നത് കേട്ടപ്പോൾ വിനുവിൻറെ ഉള്ളൂ പിടഞ്ഞുപോയി.. കാര്യം അറിയാതെ നീ എന്തൊക്കെയാണ് ചേച്ചിയെ കുറിച്ച് പറഞ്ഞത്.. വിനു കുട്ടാ നീ അവളെ വഴക്ക് പറയണ്ട.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….