ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ ബുദ്ധിമുട്ട് നേരിടുന്ന ഒരു പ്രശ്നമാണ് നടുവ് വേദന എന്നുള്ളത്.. ഒരു തവണയെങ്കിലും ജീവിതത്തിൽ നടുവ വേദന വരാത്ത ആളുകൾ വളരെ വിരളമായിരിക്കാം.. നടുവേദനയെ കുറിച്ച് നമ്മൾ ആദ്യമായി ശ്രദ്ധിക്കുമ്പോൾ അത് എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്ത് കാരണങ്ങൾ കൊണ്ടാണ് നടുവേദന ഉണ്ടാകുന്നത്.. അതിൽ പല പല കാരണങ്ങൾ ഉണ്ടാവാം.. അതിൽ ആദ്യത്തേത് മെക്കാനിക്കൽ പരമായി ഉണ്ടാകുന്ന എന്തെങ്കിലും ഇഞ്ചുറിയോ അല്ലെങ്കിൽ ഒരുപാട് നേരം നിൽക്കുകയോ അല്ലെങ്കിൽ കിടക്കുകയോ ഒക്കെ ചെയ്യുമ്പോൾ പോസിഷനിൽ ഉണ്ടാകുന്ന ഫോൾട്ട് കൊണ്ട് വരാം. അതല്ലെങ്കിൽ പലതരത്തിലുള്ള ആർത്രൈറ്റിസ് കണ്ടീഷൻസ് കൊണ്ട് അതല്ലെങ്കിൽ ഒരുപാട് കാലം കഴിയുമ്പോൾ ഉണ്ടാകുന്ന തേയ്മാനം കൊണ്ടുവരാം..
അതുപോലെ അമിതമായ വെയിറ്റ് എടുക്കുമ്പോൾ അതുമൂലം വരാം.. ഇത്തരത്തിൽ പല പല കാരണങ്ങൾ കൊണ്ട് നടുവേദനകൾ വരാം.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് കോമൺ ആയിട്ട് നടുവേദന വരുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്.. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് കൃത്യമായി വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്.. ശരീരഭാരത്തിന് അനുസരിച്ചിട്ടാണ് നമ്മൾ ദിവസവും വെള്ളം കുടിക്കേണ്ടത്.. പലസ്ഥലങ്ങളിലും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് വെള്ളം കുടിക്കുമ്പോൾ കൃത്യമായ ഇടവേളകൾ അതായത് ഒരു അരമണിക്കൂർ ഇടവിട്ട് കുറേശ്ശെ കുറേശ്ശെയായി വെള്ളം കുടിച്ച ശീലം ഉണ്ടാക്കുക..
ഉദാഹരണമായി പറയുകയാണെങ്കിൽ 10 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിക്ക് 450 മില്ലി ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം.. അതായത് 60 കിലോഗ്രാം വെയിറ്റ് ഉള്ള ഒരു വ്യക്തിയാണെങ്കിൽ സാധാരണ മൂന്ന് ലിറ്റർ വെള്ളം എങ്കിലും ദിവസവും കുടിക്കണം.. അത് കൃത്യമായ ഇടവേളകളിൽ കുടിക്കുന്നത് ഇത്തരം രോഗങ്ങളെല്ലാം തടയാൻ സാധിക്കും.. ഇത്തരം നടുവേദനകൾ ഉണ്ടാക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നിർജലീകരണം തന്നെയാണ്.. മസിലുകളിൽ എല്ലാം ജലാംശം കുറയുന്നത് വഴി പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടാം അതുപോലെ ഡിസ്കുകൾക്ക് പ്രശ്നങ്ങൾ വരും അങ്ങനെ അത് തേയ്മാനത്തിലേക്ക് വഴിവയ്ക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….