മുല്ല ചെടി വീട്ടിൽ നട്ടു പിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.. ഇത് നടുവാൻ ഏറ്റവും അനുയോജ്യമായ ദിക്ക് ഏത്…

കഴിഞ്ഞ കുറെ വീഡിയോകളിൽ നമ്മുടെ വീടിനു ചുറ്റുമുള്ള ചെടികളെ കുറിച്ച് പറഞ്ഞിരുന്നു.. അതായത് വീടിനു ചുറ്റും എന്തെല്ലാം ചെടികൾ നട്ടുപിടിപ്പിക്കാൻ കഴിയും എന്തെല്ലാം കഴിയില്ല എന്നുള്ള ഒരു അദ്ധ്യായം ചെയ്യുന്ന സമയത്ത് ഒരുപാട് ആളുകൾ സംശയം ചോദിച്ച ഒരു കാര്യം മണം മുല്ലയെക്കുറിച്ച്.. മുല്ല ചെടി വീടിൻറെ ഏതു ഭാഗത്താണ് നടേണ്ടത്.. ഇത് ദൈവം ഉള്ള ചെടിയാണോ.. ഞങ്ങളുടെ വീട്ടിൽ മുല്ലച്ചെടി ഉണ്ട് അതുകൊണ്ടുതന്നെ അത് നിൽക്കുന്ന സ്ഥാനം ശരിയാണോ എന്നെല്ലാം ഒരുപാട് ആളുകൾ ചോദിച്ചിരുന്നു.. അതുകൊണ്ടുതന്നെ അവർക്ക് എല്ലാമുള്ള ഒരു ഉത്തരമായിട്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്..

മുല്ല എന്ന് പറയുമ്പോൾ നിങ്ങൾ ആദ്യമായി മനസ്സിലാക്കേണ്ടത് കാര്യം മുല്ല വീടിൻറെ ഏതു ഭാഗത്തു നിന്നാലും നമുക്ക് യാതൊരുവിധ ദോഷങ്ങളും വരുത്താത്ത ചെടിയാണ്.. വീടിൻറെ തെക്കുവശം ആയാലും വടക്ക് ആയാലും പടിഞ്ഞാറായാലും കിഴക്ക് ആയാലും കൂടാതെ നാല് വാസ്തുപരമായ മൂലകളായാലും മുല്ലച്ചെടി നിന്നു കഴിഞ്ഞാൽ യാതൊരുവിധ ദോഷങ്ങളും ഇല്ല എന്നുള്ളതാണ് ആദ്യം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം.. മറ്റൊരു പ്രധാനപ്പെട്ട കാരണമെന്ന് മുല്ല ഈശ്വര ചൈതന്യമുള്ള ഈശ്വര കടാക്ഷം ഉള്ള ലക്ഷ്മി സാന്നിധ്യം ഉള്ള ചെടികളിൽ ഒന്നാണ് മുല്ല എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം വളരെയധികം സുഗന്ധം നൽകുന്ന ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു പൂവാണ് മുല്ല ചെടി എന്ന് പറയുന്നത്.. സുഗന്ധം ഉണ്ടാക്കുന്ന ലക്ഷ്മി സാന്നിധ്യമുള്ള വളരെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈശ്വരനെ അർപ്പിക്കുന്ന ഒരു പൂവാണ് മുല്ല എന്ന് പറയുന്നത്..

മുല്ലയുടെ പലപല വ്യത്യസ്ത മുല്ലകൾ വേറെയുമുണ്ട്.. അതെല്ലാം തന്നെ നമ്മുടെ വീടുകളിൽ നട്ടുവളർത്താറുണ്ട്.. വീടിൻറെ തെക്ക് കിഴക്കേ ദിക്ക് എന്നു പറയുമ്പോൾ അഗ്നികോൺ ആണ്.. അഗ്നികോണിന് പുറത്തായിട്ട് വീടിൻറെ തെക്ക് കിഴക്കേ ഭാഗത്ത് മുല്ല ചെടി നട്ടുവളർത്തുന്നത് ഏറ്റവും നല്ലൊരു കാര്യമാണ്.. നേരത്തെ പറഞ്ഞതുപോലെ മുല്ലച്ചെടി വീടിൻറെ ഏത് ഭാഗത്ത് നിന്നാലും യാതൊരുവിധ ദോഷങ്ങളും ഇല്ല.. പക്ഷേ ഇതിൽ ഏറ്റവും നല്ല സ്ഥാനം എന്നും പറയുന്നത് മുല്ലപ്പൂ നട്ടുവളർത്താൻ വീടിൻറെ തെക്ക് കിഴക്കേ ഭാഗമാണ്.. ലക്ഷ്മി ദേവിയുടെ കൂടുതലാ അനുഗ്രഹവും സാന്നിധ്യവും ഉള്ള ഒരു ദിക്ക് കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *