ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പൊതുവേ ഭാര്യയും ഭർത്താവും പുറത്ത് പറയാൻ തന്നെ മടിക്കുന്ന വളരെ റെയർ ആയിട്ട് പരിശോധനയ്ക്ക് വരുന്ന പക്ഷേ ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ആൻങ്സൈറ്റി ഡിപ്രഷൻ ഒക്കെ ഉണ്ടാക്കുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. അതായത് ലൈംഗിക പ്രശ്നങ്ങൾ.. പലപ്പോഴും ലൈംഗിക പ്രശ്നങ്ങൾ പരിശോധിക്കുന്ന ക്ലിനിക്കുകളിൽ 80 ശതമാനവും പുരുഷന്മാരാണ് പ്രശ്നങ്ങളുമായി വരാറുള്ളത്.. അതിൽ 20% മാത്രമേ സ്ത്രീകൾ വരാറുള്ളൂ അല്ലെങ്കിൽ സ്ത്രീകളുമായി ഭർത്താക്കന്മാർ വരാറുള്ളൂ.. യഥാർത്ഥത്തിൽ പുരുഷന്മാരെക്കാളും ഒരുപാട് ലൈംഗിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് ഈ സ്ത്രീകൾ എന്ന് പറയുന്നത്..
അത് തുറന്നു പറയാനുള്ള മടിയും അതുപോലെ ഡോക്ടർ എന്ത് വിചാരിക്കും അതുപോലെ ഇത്തരം കാര്യങ്ങൾ എല്ലാം അവരോട് പറയാൻ പറ്റുന്നത് ആണോ.. ഇനിയെങ്ങനെയാണ് അവരോട് പറയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പക്ഷേ ഇത് എല്ലാവർക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ്.. വളരെ അടുത്ത സുഹൃത്തുക്കളോട് പോലും ഇവർ ഇത്തരം കാര്യങ്ങൾ ഒന്നും ഡിസ്കസ് ചെയ്യില്ല.. വളരെ അത്രയും ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്സിനോട് അതിൻറെ ഒരു ചെറിയൊരു ശതമാനം മാത്രം പറയും.. ഇതേ പ്രശ്നം അനുഭവിക്കുന്നവരാണ് ഇവരുടെ ഫ്രണ്ട്സ് എങ്കിൽ അവർക്കും ഇതിന് കുറിച്ച് ഒന്നും പറയാൻ കഴിയുകയില്ല.. പലപ്പോഴും ഇത് അവരുടെ ഉള്ളിൽ തന്നെ ഒതുക്കി സഹിച്ചും ക്ഷമിച്ചും ജീവിക്കും.. ഈ ലൈംഗിക പ്രശ്നങ്ങൾ എന്നു പറയുന്നത് അത്തരത്തിൽ ഒതുക്കി തീർക്കേണ്ട ഒരു കാര്യമല്ല.. നമുക്ക് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വളരെ സിമ്പിൾ ആയിട്ട് സൊല്യൂഷൻസ് ഉണ്ട്..
ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് സ്ത്രീകളുമായി ബന്ധപ്പെട്ട ലൈംഗിക പ്രശ്നങ്ങളെ കുറിച്ചാണ്.. ഫീമെയിൽ സെക്ഷ്വൽ ഡിസ് ഫംഗ്ഷൻ എന്നാണ് ഇതിനെ പറയാറുള്ളത്.. ഇത് ഏതൊക്കെയാണ് അല്ലെങ്കിൽ എങ്ങനെയാണ് വരുന്നത് ഇതിന് എന്തെല്ലാം ട്രീറ്റ്മെന്റുകൾ എടുക്കാൻ പറ്റും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് കൂടുതൽ മനസ്സിലാക്കാം.. സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് താല്പര്യക്കുറവ് എന്ന് പറയുന്നത്.. അതുപോലെതന്നെ കൗൺസിലിങ്ങിന് വരുമ്പോൾ ഭർത്താക്കന്മാരെ കുറ്റപ്പെടുത്തുന്ന രീതിയിൽ അതായത് ഇയാൾ എപ്പോഴും എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കും എന്നുള്ള രീതിയിലൊക്കെ സ്ത്രീകൾ വന്ന് സംസാരിക്കാറുണ്ട്.. അതുപോലെതന്നെ പലരും പറയാറുണ്ട് ഡോക്ടറെ ഇയാൾക്ക് ഈ ഒരു വിചാരം മാത്രമേ ഉള്ളൂ എന്നുള്ള തരത്തിലൊക്കെ പറയാറുണ്ട്.. അടുക്കളയിൽ എന്നെ ജോലി ചെയ്യാൻ സമ്മതിക്കില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….