ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പൊതുവേ കണ്ടുവരുന്ന പുറത്ത് പറയാൻ തന്നെ മടിക്കുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് പൈൽസ് എന്ന് പറയുന്നത്.. എന്താണ് പൈൽസ് എന്നും അതിൻറെ പ്രധാനപ്പെട്ട കാരണങ്ങളും അതിന്റെ പ്രധാന ലക്ഷണങ്ങളും പ്രതിവിധികളും അതുപോലെതന്നെ ഈയൊരു രോഗം വരാതിരിക്കാനായി എന്തെല്ലാം മുൻകരുതലുകളാണ് നമ്മൾ എടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.. പൈൽസ് എന്ന അസുഖം പ്രധാനമായും നാല് തരത്തിലാണ് ഡിവൈഡ് ചെയ്തിരിക്കുന്നത്.. അത് മോസ്റ്റ് കോമൺ ആയിട്ടുള്ള എല്ലാ ഡോക്ടർമാരും പറയുന്നതാണ്.. അതുകൊണ്ടുതന്നെ നമുക്ക് അതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. യൂനാനി വൈദ്യശാസ്ത്രം അനുസരിച്ച് പൈൽസിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ ചൂട് വർദ്ധിക്കുന്നത് കൊണ്ടാണ്..
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലൻ എന്നു പറയുന്നത് പൊതുവേ നമ്മൾ പറയാറുള്ളത് തന്നെയാണ് അതായത് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികൾ തന്നെയാണ്.. അതുപോലെതന്നെ വെള്ളം കുടിക്കുന്നത് ആളുകളിൽ വളരെയധികം കുറവ് ആയിരിക്കുന്നു.. ഒരു ദിവസത്തിൽ കൃത്യമായി നമ്മൾ മൂന്നു ലിറ്റർ എങ്കിലും അതായത് ഒരു 100 കിലോ ഉള്ള വ്യക്തി നിർബന്ധമായും നാല് ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്.. അതുപോലെ ഓഫീസിൽ വർക്ക് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ സ്വന്തമായിട്ട് പേഴ്സണൽ വാട്ടർ ബോട്ടിൽ കീപ്പ് ചെയ്യേണ്ടതാണ്.. കാരണം അതിൽ കുടിക്കുമ്പോൾ നിങ്ങൾക്ക് കറക്റ്റ് കാൽക്കുലേഷൻ ലഭിക്കും.. അതുപോലെതന്നെ വീട്ടിലുള്ള സ്ത്രീകളിലാണ് ഈ ഒരു പ്രശ്നം ഏറ്റവും കൂടുതൽ കണ്ടുവരുന്നത്..
വീട്ടിൽ നിൽക്കുന്നതുകൊണ്ട് തന്നെ വെള്ളം തീരെ കുടിക്കാതെ ഇരിക്കും.. അതുകൊണ്ടുതന്നെ പേഴ്സണൽ ആയിട്ട് ഓരോ ബോട്ടിൽ വച്ചുകൊണ്ട് അത് കുടിച്ച കൃത്യമായി കാൽക്കുലേറ്റ് ചെയ്യുക.. അതുപോലെ രണ്ടാമത്തെ ഒരു പ്രധാന കാരണമാണ് ഫുഡ് എന്ന് പറയുന്നത്.. വളരെ കുറഞ്ഞ ഫൈബർ അടങ്ങിയ ഫുഡ് കഴിക്കുന്നത് കൊണ്ട് ഡൈജഷന് വളരെ ബുദ്ധിമുട്ടാവുകയും അതു മലബന്ധത്തിന് കാരണമാവുകയും അതുമൂലം ബാത്റൂമിൽ പോയി വീണ്ടും പ്രഷർ കൊടുക്കുകയും ചെയ്യുമ്പോൾ ഈ പറയുന്ന പൈൽസ് എന്ന അസുഖത്തിന് അത് ഒരു കാരണമാകാറുണ്ട്.. മൂന്നാമത്തെ ഒരു പ്രധാനപ്പെട്ട വില്ലനായി പറയുന്നതാണ് ഉറക്കം എന്നുള്ളത്.. ഇത് പൊതുവെ ആളുകൾക്ക് തീരെ അറിവില്ലാത്ത ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…