ത്വക്കിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ.. ചർമ്മത്തിൽ വരുന്ന ഇത്തരം വ്യത്യാസങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സോറിയാസിസ്.. എക്സിമ വാതരോഗങ്ങൾ തുടങ്ങി ത്വക്കിനെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്.. ചുവപ്പ് കറുപ്പ് നീലപ്പ് തുടങ്ങിയ നിറവ്യത്യാസങ്ങൾ അതുപോലെ ചൊറിച്ചിൽ പുകച്ചിൽ നീറ്റൽ തുടങ്ങിയ തൊടുമ്പോൾ വേദനകളും മറ്റും അറിയാതിരിക്കുക.. തടുപ്പ് വ്രണങ്ങൾ മുഴകൾ തുടങ്ങിയവയൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ.. ത്വക്ക് രോഗങ്ങൾ എന്നതിലുപരി പലപ്പോഴും ഉള്ളിലെ രോഗത്തിൻറെ ലക്ഷണങ്ങൾ ആവാം ചർമ്മത്തിൽ ഉണ്ടാവുന്നത്.. തൊലിപ്പുറത്ത് രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വേണ്ട ശ്രദ്ധകൾ നൽകിയാൽ അലർജി മാത്രമല്ല പ്രമേഹവും പ്രഷറും കൊളസ്ട്രോളും തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ക്യാൻസർ രോഗങ്ങൾ വരെ വളരെ നേരത്തെ തന്നെ കണ്ടെത്താനും ചികിത്സിക്കാനും അത് ഗുണപ്പെടുത്താനും കഴിയും..

ഏത് ശരീരഭാഗത്തെ രോഗം ബാധിച്ചാലും അതിൽനിന്നും മോചനം നേടണമെങ്കിൽ ആ ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് അതുപോലെ അവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്.. അതും മറ്റ് ശരീരഭാഗങ്ങളുമായി ഉള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ കൂടെ അറിയണം.. കൂടാതെ ഒരേ രോഗത്തിന് തന്നെ പലതരം മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ ഒരുകാലത്ത് രോഗത്തിന്റെ പ്രത്യേകതകളെയും വ്യത്യസ്തതകളെയും ചികിത്സ രീതികളുടെ ഗുണദോഷങ്ങളെ കുറിച്ചും മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സകൾ തെരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ..

ചർമം എന്നുള്ളത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്.. ഏകദേശം 12 മുതൽ 15 ശതമാനം വരെ ശരീരഭാരത്തോളം സ്കിന്നിന്റെ ഭാരമായിട്ട് ആണുള്ളത്.. ഇത് ഉണ്ടാക്കിയിരിക്കുന്നത് പല ലെയറുകൾ കൊണ്ടാണ്.. അപ്പോൾ ഇതിൻറെ ഏറ്റവും മുകളിലായി എപ്പിഡർമിസ് ഉണ്ട്.. പിന്നീട് ഡർമ്മിസ് ഉണ്ട് അതിന് താഴെ ഹൈപ്പോഡർമസ് ഉണ്ട്.. ഇതിൽ തന്നെ ഏറ്റവും പുറമെയുള്ള ലെയറാണ് എപ്പിഡർമ്മസ് എന്ന് പറയുന്നത്.. അതിനു തന്നെ അഞ്ച് ലയറുകൾ ഉണ്ട്.. വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു സ്ട്രക്ച്ചറാണ് സ്കിന്നിന്ടെത്.. അതിന്റെ കൂടെ തന്നെ മെലെനോസൈറ്റ് എന്ന് പറയുന്ന സ്കിന്നിന് കളർ നൽകുന്ന ഒരു സെല്ലുണ്ട്.. സ്കിനിൻറെ കളർ ആണല്ലോ നമ്മൾ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത്.. മെലനോസൈറ്റ് കൂടുമ്പോഴാണ് ഡാർക്ക് സ്കിൻ ആവുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *