നമ്മുടെ ബെഡ്റൂമിൽ കട്ടിലിന്റെ സ്ഥാനം ഏത് ഭാഗത്തായിരിക്കണം.. ഇതുവഴി എങ്ങനെയാണ് ഐശ്വര്യങ്ങൾ വന്നുചേരുന്നത്…

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു വിളിച്ചിട്ട് ചോദിക്കാറുള്ള ഒരു കാര്യമാണ് തിരുമേനി ബെഡ്റൂം അറേഞ്ച് ചെയ്യുന്ന രീതിയെപ്പറ്റി അതുപോലെ റൂമിൽ കട്ടിലിന്റെ സ്ഥാനത്തെക്കുറിച്ച് എല്ലാം ഒന്ന് വിശദമായി പറഞ്ഞു തരാമോ എന്ന് ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ ഒരുപാട് ആളുകൾ ചോദിച്ചത് കൊണ്ടാണ് ഈ ഒരു വിഷയം ഇന്ന് വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്. നമുക്ക് എല്ലാവർക്കും അറിയാം ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമാണ് നമ്മുടെ വീട്ടിലെ ബെഡ്റൂം എന്ന് പറയുന്നത്.. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യ ആയുസ്സിന്റെ നല്ലൊരു ശതമാനം സമയവും ചെലവഴിക്കുന്നത് ഈ ബെഡ്റൂമിലാണ്.. അതിന്റെ കാരണം എന്ന് പറഞ്ഞാൽ പലരും തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് പുറത്ത് പോകും പകൽ സമയങ്ങളിൽ..

വൈകിട്ട് വീട്ടിൽ വന്നാൽ പോലും വളരെ ചുരുക്കം സമയം മാത്രം ഭക്ഷണം കഴിക്കാൻ ഇരുന്ന് നമ്മൾ ഉറങ്ങുക എന്ന് പറയുന്ന ഒരു കാര്യത്തിലേക്ക് ആണ് പോകുന്നത്.. അതും ഒരു ഏഴ് അല്ലെങ്കിൽ എട്ടു മണിക്കൂർ വരെ ഉറങ്ങുക എന്നുള്ളത്.. അപ്പോൾ നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും നമ്മൾ ചെലവഴിക്കുന്നത് നമ്മുടെ വീട്ടിലെ ബെഡ്റൂമിൽ തന്നെയാണ്.. അപ്പോൾ ബെഡ്റൂമിൽ ഇത്തരത്തിൽ ചെലവഴിക്കുന്ന സമയത്ത് നമ്മുടെ ചുറ്റും ഉള്ളതെല്ലാം പോസിറ്റീവ് ആയിരിക്കണം എന്നുള്ളതാണ്.. അതായത് പോസിറ്റീവ് ഊർജ്ജം നമ്മുടെ ബെഡ്റൂമിൽ ഉറപ്പുവരുത്തണം എന്നുള്ളത് ആണ്..

അത്തരത്തിൽ ഊർജ്ജം നിലനിർത്തിയാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ നിലനിൽക്കുകയുള്ളൂ.. നമ്മുടെ കുടുംബ ജീവിതത്തിലേക്ക് ഐശ്വര്യം നിറഞ്ഞ വാർത്തകൾ നമ്മളെ തേടി വരികയുള്ളൂ.. ഐശ്വര്യം നിറഞ്ഞ റിസൾട്ട് നമുക്ക് ലഭിക്കുകയുള്ളൂ.. അത്തരത്തിൽ ബെഡ്റൂമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് നമ്മുടെ കട്ടിൽ എന്ന് പറയുന്നത്.. നമ്മുടെ റൂമിൽ കട്ടിലിന്റെ സ്ഥാനം എങ്ങോട്ട് ആണ്.. കട്ടിൽ വീടിൻറെ ഈ ഭാഗത്ത് ഇടണം എന്നൊന്നും ഏതൊരു വാസ്തു ശാസ്ത്രത്തിലും പറഞ്ഞിട്ടില്ല.. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഫെയ്ക്ക് ആയിട്ടുള്ള ഒരു ഇൻഫർമേഷൻ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *