ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കാൽ വേദന അതുപോലെ നടുവ് വേദന.. കാലുകൾക്കടിയിലെ തരിപ്പ് അതുപോലെ ബലക്കുറവ്.. അതുപോലെ മൂത്രം മലം പോകാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ ഇത് ചിലപ്പോൾ ഡിസ്ക് ബൽജജ്.. എന്താണ് ഈ അവസ്ഥ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഷോക്ക് അബ്സോർബ് പോലുള്ള സാധനത്തിനെയാണ് ഡിസ്ക് എന്നു പറയുന്നത്.. ഈ ഡിസ്ക് 2 ഭാഗങ്ങളായിട്ടുണ്ട്.. അതായത് നടുക്ക് ജെല്ലി പോലുള്ള ഒരു സാധനം ഉണ്ട്.. അതിനെ ന്യൂക്ലിയസ് പൽപോസിസ് എന്ന് പറയും.. പുറത്ത് ഫൈബർ പോലുള്ള സാധനം കൂടിയുണ്ട്.. നമുക്ക് പ്രായമാകുന്നതും പുറത്തുള്ള ഫൈബർ പോലുള്ള സാധനത്തിന് തേയ്മാനം വരികയും അതുകാരണം ഈ ജെല്ലി പോലുള്ള സാധനം പുറത്തേക്ക് തള്ളി വരികയും ചെയ്യുന്നു..
അതിനെയാണ് ഡിസ്ക് ബൽജ് എന്ന് പറയുന്നത്.. ഇത് പുറത്തേക്ക് തള്ളി വരുമ്പോൾ തള്ളി വരുന്ന ഭാഗത്തെ കാലിലേക്കുള്ള ഞരമ്പുകൾ താഴേക്ക് ഇറങ്ങി വരുമ്പോൾ ഇത് ചിലപ്പോൾ അതിനെ ഞെരുക്കും.. ഇതുകാരണം നമുക്ക് നടുവേദനകൾ വരാം.. പിന്നെ ഈ ഞരമ്പുകളിൽ ചിലപ്പോൾ നമ്മുടെ മൂത്രാശയത്തിൽ പോവുകയാണെങ്കിൽ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകളും അതുപോലെ നമ്മുടെ കാലുകൾക്ക് ബലക്കുറവും അതുപോലെ തരിപ്പ് പെരിപ്പ് തുടങ്ങിയവയും വരാം.. ഇത്തരം പ്രശ്നങ്ങൾ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നമ്മൾ ഒരു ഡോക്ടറെ പോയി കാണും.. ഡോക്ടർ നല്ലപോലെ പരിശോധിച്ച ശേഷം ചില രോഗികൾക്ക് എംആർഐ സ്കാൻ എടുക്കാൻ പറയും..
എംആർഐ സ്കാൻ എടുത്തു നോക്കിയതിനുശേഷം നമുക്ക് ഡിസ്ക് ബൾജ് ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ സാധിക്കും.. ഇതിനെ എല്ലാത്തിനും ഓപ്പറേഷൻ എന്നു പറയുന്നത് ഒരു ചികിത്സ അല്ല.. ഓപ്പറേഷൻ കൂടാതെ തന്നെ ഇതുപോലുള്ള രോഗമുള്ളവർക്ക് റസ്റ്റ് എടുത്ത് അല്ലെങ്കിൽ ഫിസിയോതെറാപ്പി ചെയ്ത്.. വേദനിക്കുള്ള മരുന്നുകൾ കഴിച്ച് തുടങ്ങിയവ തന്നെ ഒരുപാട് ആളുകൾക്ക് അത്യാവശ്യം റിലീഫ് ലഭിക്കാറുണ്ട്.. ചില രോഗികൾക്ക് സഹിക്കാൻ പറ്റാത്ത വേദനയും ബലക്കുറവ് മൂത്രം മലം പോകാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ ഉള്ള രോഗികൾക്ക് ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..