സ്വന്തം ഉമ്മയെ വൃദ്ധസന്ദനത്തിൽ ആക്കണമെന്ന് ഭാര്യ പറഞ്ഞപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ…

രാവിലെ തന്നെ തുടങ്ങി ഓരോന്നു നശിപ്പിക്കാൻ.. നിങ്ങളോട് അല്ലേ തള്ളേ പറഞ്ഞത് അടുക്കളയിലേക്ക് വരരുത് എന്ന്.. കുറച്ചുകാലങ്ങളായി ഫെമിനയുടെ ദിവസങ്ങൾ തുടങ്ങുന്നത് ഭർതൃ മാതാവായ ആയിഷക്കുട്ടിയുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞുകൊണ്ടാണ്.. ഉമ്മ മോളെ സഹായിക്കാം എന്ന് കരുതിയിട്ടാണ്.. എന്ത് സഹായം ഓരോന്ന് താഴെയിട്ട് പൊട്ടിക്കുന്നത് ആണോ നിങ്ങളുടെ സഹായം.. ഇനി അതും കൂടി ഞാൻ വൃത്തിയാക്കണം.. ഒന്ന് ദയവുചെയ്ത് ഇവിടുന്ന് പോയി തരുമോ.. നീറുന്ന മനസ്സുമായി ആ ഉമ്മ തിരിച്ചു നടന്നപ്പോൾ അവർ വാതിൽക്കൽ എത്തിയപ്പോൾ അവൾ ഒന്നു കൂടി പറഞ്ഞു അതുകേട്ട് ആ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് ചാടി.. റൂമിൽ പോയി ഇരുന്നാൽ മതി കുട്ടികളുടെ അടുത്തേക്ക് പോകണ്ട..

ദിവസവും കുളിക്കാത്ത നിങ്ങൾ അവരെ തൊടുന്നത് എനിക്കിഷ്ടമല്ല.. തിരിച്ച് ഒന്നും പറയാതെ ആ ഉമ്മ റൂമിലേക്ക് പോയി.. ശരീരത്തിന് ബാധിച്ച അസുഖവും തളർച്ചയും കാരണം ദിവസവും കുളിക്കാൻ കഴിയാറില്ല.. അതിൻറെ പേരിലാണ് അവൾ തന്റെ കുഞ്ഞുങ്ങളെ തൊടരുത് എന്ന് പറഞ്ഞത്..ഉമ്മ കട്ടിലിൽ കിടന്നു.. തലയണ ആ കണ്ണുനീർ തുടച്ചു കളഞ്ഞു.. ഫെമിനിയുടെ കുത്തുവാക്കുകളുടെ ഒഴുക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല.. ഈ തള്ള കാരണം എത്ര ദിവസമായി ഞാൻ എൻറെ ഉമ്മയെയും ഉപ്പയെയും കണ്ടിട്ട്.. അതെങ്ങനെയാ പുന്നാര മോന് ഉമ്മയെ ഒറ്റയ്ക്ക് ആക്കി പോകുന്നത് ഇഷ്ടമല്ലാത്രേ.. ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല എന്നിട്ട് ഇപ്പോൾ സഹായിക്കാൻ വന്നിരിക്കുന്നു..

പറ്റുമെങ്കിൽ പോയി വൃദ്ധസദനത്തിൽ കിടക്കൂ.. അതാണ് എനിക്ക് വലിയൊരു സഹായം ആകുന്നത്.. അവസാനം പറഞ്ഞ വാക്കുകൾ ആയിഷ ഉമ്മയുടെ മനസ്സിൽ നല്ലപോലെ തറച്ചു.. താനും കേൾക്കാറുണ്ട് അവളു എന്നെ അവിടെ കൊണ്ടുപോയി ആക്കാൻ പറയുന്നത്.. പക്ഷേ മുനീർ സമ്മതിക്കാറില്ല.. അതിൻറെ പേരിൽ ഇപ്പോൾ അവർ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിരിക്കുന്നു.. ഇനിയത് ഉണ്ടാവാൻ പാടില്ല.. ഇന്ന് അവൻ വന്നാൽ അവനോട് പറയണം എനിക്ക് വൃദ്ധസദനത്തിലേക്ക് പോകാൻ സമ്മതമാണ് എന്ന്.. അല്ലെങ്കിൽ അവൻറെ ജീവിതത്തിൽ ഉള്ള സമാധാനം കൂടി നഷ്ടപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *