ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഓ സി ഡി എന്ന വിഷയത്തെക്കുറിച്ചാണ്.. സാധാരണയായി മിക്ക ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് എവിടേക്കെങ്കിലും പോകുന്ന സമയത്ത് വീട് പൂട്ടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നത്.. അത് കൂടാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം അത് വൃത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.. ഇതുകൂടാതെ എവിടെയെങ്കിലും ഇറങ്ങാൻ നേരത്ത് പേഴ്സ് എടുത്തിട്ടുണ്ടോ എന്ന് നോക്കാറുണ്ട്.. ഇങ്ങനെ ഒന്നോ രണ്ടോ പ്രാവശ്യം ചെക്ക് ചെയ്യുന്നതിനെയൊക്കെ ഈ രീതിയാണ് എന്ന് പറയാൻ കഴിയില്ല.. പക്ഷേ ഇങ്ങനെ ചെക്ക് ചെയ്യുന്ന ആളുകളെ അവൾക്ക് വാസ് വസ് ആണ് അല്ലെങ്കിൽ അവന് വാസ് വാസ് ആണ് എന്നൊക്കെ പറഞ്ഞ് കളിയാക്കി വിളിക്കാറുണ്ട്.. പക്ഷേ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്.. ഒന്നോ രണ്ടോ പ്രാവശ്യം പരിശോധിക്കുന്നതിന് അല്ലെങ്കിൽ വൃത്തിയായില്ലെങ്കിൽ ഒന്നുകൂടി ഒന്ന് വൃത്തിക്ക് കഴുകണം എന്ന് തോന്നുന്നത്.
എല്ലാം ഓ സി ഡി എന്ന് വിളിക്കാൻ കഴിയില്ല.. ഓ സി ഡി എന്ന ഒരു അവസ്ഥ ആണെങ്കിൽ ഒരേ ചിന്ത നിരന്തരമായി നമ്മുടെ ഉള്ളിലേക്ക് കടന്നു വന്നുകൊണ്ടിരിക്കും.. അത് നമ്മളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ചിന്തകൾ ആയിരിക്കും.. അത് നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു ചിന്ത ആവാം.. അതിന് യാതൊരു അർത്ഥവും ഇല്ല എന്നുള്ളത് അവർക്ക് തന്നെ അറിയുന്നുണ്ടാവും.. ഓ സിഡിയിൽ ഒബ്സേഷൻ എന്നുപറയുമ്പോൾ നിരന്തരമായി നമുക്ക് താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള ചിന്തകൾ അതായത് ഒരേ ചിന്തകൾ വീണ്ടും വീണ്ടും നമ്മുടെ മനസ്സിലേക്ക് കടന്നുവരുമ്പോൾ അതിനെയാണ് അല്ലെങ്കിൽ ഈ ചിന്തകളെയാണ് നമ്മൾ ഒബ്സേഷൻ എന്നു പറയുന്നത്..
ഇത്തരത്തിലുള്ള ചിന്തകൾ ഇവർക്ക് വീണ്ടും വീണ്ടും വരുന്നതുകൊണ്ട് തന്നെ ഇവർക്ക് നല്ല രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വേണ്ടി ഇവർ ചെയ്യുന്ന പ്രവർത്തികളെ ആണ് കമ്പൽഷൻസ് എന്ന് പറയുന്നത്.. ഈ പ്രവർത്തികൾ ചെയ്യുന്നതിലൂടെ ഇവർക്ക് ഇവരുടെ ടെൻഷനും അതുപോലെ ബുദ്ധിമുട്ടുകളും ഒക്കെ നന്നായി കുറയ്ക്കാൻ സാധിക്കും.. അതുകൊണ്ടുതന്നെ ഇത്തരക്കാർക്ക് എപ്പോഴൊക്കെയാണ് ഇത്തരം ചിന്തകൾ കടന്നുവരുന്നത് അപ്പോൾ ഒക്കെ ഇവർ ഈ പ്രവർത്തികളിൽ ഏർപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…