ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അസിഡിറ്റി പ്രശ്നങ്ങൾ അനുഭവിക്കാത്തവരായിട്ട് നമ്മുടെ സമൂഹത്തിൽ ആരും തന്നെ ഉണ്ടാവില്ല.. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ ധാരാളമാണ്.. നെഞ്ചിരിച്ചിൽ അല്ലെങ്കിൽ പുളിച്ചതികട്ടുക.. അതുപോലെ കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ വയറിൽ ഗ്യാസ് നിറഞ്ഞിട്ട് ഒരുപാട് ഏമ്പക്കം ആയിട്ട് വരുന്ന ആളുകൾ.. ചിലർക്ക് നെഞ്ചിന്റെ ഭാഗത്തെ എന്തോ ഉരുണ്ടുകയറി നിൽക്കുന്നത് പോലെ അതായത് സ്റ്റക്കായി നിൽക്കുന്നത് പോലെ ഒരു ഫീലിംഗ് വരുന്നത്.. എപ്പോഴും വയറിൽ ഒരു അസ്വസ്ഥത.. വയറിനുള്ളിൽ എരിച്ചിൽ പുകച്ചിൽ.. ഇത്തരം ലക്ഷണങ്ങളെല്ലാം അസിഡിറ്റിയുള്ള ആളുകൾ കോമൺ ആയി പറയുന്നവ ആണ്.. നമ്മൾ പൊതുവേ എരുവുള്ള ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ എണ്ണയിൽ ഒക്കെ വറുത്തതും പൊരിച്ചതും ഒക്കെ കഴിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പലർക്കും ഉണ്ടാവാൻ സാധ്യതയുണ്ട്..
പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം വളരെ ഡൈജസ്റ്റ് ചെയ്യാൻ കഴിയുന്ന ഭക്ഷണങ്ങൾ കഴിച്ചിട്ട് പോലും ചില ആളുകൾക്ക് ഇത്തരം ലക്ഷണങ്ങൾ വിട്ടുമാറാതെ ഉണ്ടാവും.. അങ്ങനെ വരുമ്പോഴാണ് അല്ലെങ്കിൽ 90 ശതമാനവും ഉള്ള ആളുകളിൽ അവരുടെ ദഹനേന്ദ്രിയ വ്യവസ്ഥകളിൽ എച്ച് പൈലോറി എന്ന് പറയുന്ന ഒരു ബാക്ടീരിയ സാന്നിധ്യം അല്ലെങ്കിൽ എച്ച് പൈലോറി എന്നു പറയുന്ന ബാക്ടീരിയയുടെ സാന്ദ്രത വളരെയധികം കൂടുതൽ ഉണ്ടായതുകൊണ്ടാണ് ഈ പറയുന്ന അസിഡിറ്റി ലക്ഷണങ്ങൾ അതായത് ഗ്യാസ് പോലുള്ളവ ഉണ്ടാകുന്നത്.. അപ്പോൾ ഈ എച്ച് പൈലോറിയെ കംപ്ലീറ്റ് ആയിട്ട് റിമൂവ് ചെയ്യാൻ ഈ എച്ച് പൈലോറിയുടെ സാന്ദ്രത കമ്പ്ലീറ്റ് ആയി കുറയ്ക്കുമ്പോൾ അതനുസരിച്ച് നമ്മുടെ ശരീരത്തിൽ ഇവയുടെ സാന്നിധ്യം കുറഞ്ഞുവരും..
നമ്മൾ എൻഡോസ്കോപ്പി അതായത് ഇത്തരം ലക്ഷണങ്ങൾ വിട്ടുമാറാതെ ഉള്ള ആളുകൾ പൊതുവേ എൻഡോസ്കോപ്പി ടെസ്റ്റ് ചെയ്യും.. എൻഡോസ്കോപ്പി ടെസ്റ്റ് ചെയ്യുന്നതിന്റെ കൂടെ തന്നെയാണ് നമ്മൾ എച്ച് പൈലോറി ഉണ്ടോ ഇല്ലയോ എന്നുള്ള ടെസ്റ്റ് ചെയ്യുന്നത്.. അങ്ങനെ നോക്കി നമുക്ക് എച്ച് പൈലോറി പോസിറ്റീവ് ആണെങ്കിൽ അതിന്റെ സാന്നിധ്യം നമ്മളിൽ ഒരുപാട് കാണുന്നുണ്ടെങ്കിൽ ഇപ്പോൾ നോർമൽ ആയിട്ടുള്ള ഒരു വ്യക്തിക്ക് എച്ച് പൈലോറി സാന്നിധ്യം ഉണ്ടാവും.. പക്ഷേ അത് നോർമലായി ഉള്ള ഒരു വ്യക്തിക്ക് അതൊരിക്കലും ഉപദ്രവകാരിയായി വരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….